കുട്ടികളുടെ രചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:55, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mihs (സംവാദം | സംഭാവനകൾ)
ആദിത്യ തയ്യാറാക്കിയ ചിത്രം ആൽവിൻ തയ്യാറാക്കിയത് - 3D ചിത്രം വിന്നിയുടെ ചിത്രം
ജില്ലാതല PCRA മത്സരത്തിൽ
ഒന്നാം സ്ഥാനം
ശ്വേത സന്തോഷ്‌ തയ്യാറാക്കിയത് ഗോപിക.എസ് തയ്യാറാക്കിയ
ഹിന്ദി കവിതയുടെ സാരാംശം
കവിത എഴുതിയത്
കുളിർമഴ

പുള്ളിക്കുടയും ചൂടി ഞാൻ സ്‌കൂളിൽ

പോകും വഴിയിൽ എന്നെ കാത്തു നിൽക്കും

തോരാതെ പെയ്തെന്റെ കവിൾത്തടം മേലാകെ

കോരി ത്തരിപ്പിന്റെ കൊയ്ത്തുകാലം

ആടികുഴഞ്ഞു നിൽക്കും മരങ്ങൾക്കു

കൂട്ടായി കുളിരായി പെയ്തതാണോ

മണ്ണിന്റെ കുമ്പിളിൽ നീ കുടഞ്ഞിട്ട

വിണ്ണിന്റെ കണ്ണുനീർ കണങ്ങളാണോ

പൊള്ളുമെൻ നെഞ്ചിലെ നൊമ്പര -

മൊപ്പുവാൻ കുളിരായി തണുവായി പെയ്തതാണോ

പവിഴ മുത്തുകൾ കോർത്തിണക്കി നീ

മണ്ണിൻറെ മാറിൽ ചാർത്തിയ പുഷ്പമാല്യമാണോ?

കാർത്തിക . കെ.ബി
നീ വരുമോ?

ഒരു നാൾ കൂടി നിന്നെ ഞാൻ

ഒന്നു കണ്ടോട്ടെ ,

ഒരു നാൾ കൂടി നിന്നെ ഞാൻ

ഒന്നു ഓർത്തോട്ടെ .

വരുമോ നീ വരുമോ

കാത്തിരുന്നു ഞാൻ എന്നെന്നും

ഓർത്തിരുന്നു ഞാൻ കാതോർത്തു

എൻ മനമേ .....

ആഷ്‌ന
"https://schoolwiki.in/index.php?title=കുട്ടികളുടെ_രചനകൾ&oldid=462147" എന്ന താളിൽനിന്ന് ശേഖരിച്ചത്