കവിതകൾ
ആനന്ദ് പി ചന്ദ്രൻ
ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ഞാനും വരട്ടയോ നിന്റെ കൂടെ?
......................................... സൂര്യനകലുന്നു...,
ചോരക്കടലിലുദിക്കാൻ മടിച്ച്.
പകലൊളിക്കുന്നു...,
ഇരുളിൻ നഖങ്ങളെക്കണ്ട്.
ഊഴിയുമുടലും വിറപ്പിച്ച് -
മേഖങ്ങൾ.
ചുടുചോരമണവുമായ് -
രക്തക്കറപൂണ്ട ശൂലബിംബങ്ങൾ.
പൂന്തേൻ കൊടുവിഷം...,
പിടഞ്ഞു വീഴുന്നൂ പൂമ്പാറ്റകൾ.
ഭയത്തിലൊളിക്കുന്ന പേനയോട് -
ചന്ദ്രൻ:
ഞാനും വരട്ടയോ നിന്റെ കൂടെ...?"

