ഉള്ളടക്കത്തിലേക്ക് പോവുക

എം പി നാരായണ മേനോൻ

Schoolwiki സംരംഭത്തിൽ നിന്ന്
22:22, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ)

സ്വതന്ത്ര സമര സേനാനിയും കോണ്ഗ്രസ് നേതാവും മലബാറിലെ ഖിലാഫത്ത് സമരങ്ങളിലെ സജീവ സാനിധ്യവും മലബാർ കലാപത്തിൽ പങ്കെടുത്ത വ്യക്തിയുമായിരുന്നു മുതൽപ്പുരേടത്ത് പടിഞ്ഞാറേതിൽ നാരായണമേനോൻ എന്ന എം.പി. നാരായണമേനോൻ. ഹിന്ദു മുസ്‌ലിം ഐക്യത്തിനായി എന്നും മുൻ നിരയിൽ ഉണ്ടായ വ്യക്തിയായിരുന്നു ഇദ്ദേഹം. മലബാർ കലാപത്തിൽ ഖിലാഫത്ത് വളണ്ടിയർമാരെ പിന്തുണച്ചതിനു ബ്രിട്ടീഷുകാരുടെ ക്രൂര പീഡനങ്ങൾ ഏറ്റു വാങ്ങിയ ചരിത്രവും ഇദ്ദേഹത്തിനുണ്ട്. 1934-35 കാലയളവിൽ അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

എം പി നാരായണ മേനോൻ
ജനനം23/03/1887
കട്ടിലശ്ശേരി
മരണം1966
കോഴിക്കോട്
ദേശീയതഇന്ത്യൻ
തൊഴിൽവക്കീൽ

ജനനം

മുതൽപുരേടത്ത് പടിഞ്ഞാറക്കരയിൽ നാരായണമേനോൻ 1887 മാർച്ച് 23 ന് പഴയ വള്ളുവനാട് താലൂക്കിലെ പുഴക്കാട്ടിരി വില്ലേജിലെ കട്ടിലശ്ശേരിയിലെ തറവാട്ടു വീട്ടിൽ ജനിച്ചു. അച്ഛൻ പറമ്പോട്ടു തറവാട്ടിലെ കാരണവരായിരുന്ന കരുണാകരമേനോൻ, അമ്മ മുതൽപുരേടത്ത് തറവാട്ടിലെ നാരായണി അമ്മ. 7 മക്കളിൽ മുത്തമകൻ. പാരമ്പര്യമായി വള്ളുവനാട് രാജാവിന്റെ സൈനികർ.

വിദ്യാഭ്യാസം

നാടൻ പാഠശാലകളിലെ പഠനത്തിന് ശേഷം കൊല്ലങ്കോട് രാജാസ് ഹൈസ്‌ക‌ൂളിൽ സ്കൂൾ വിദ്യാഭ്യാസം. മദ്രാസ് പ്രസിഡൻസി കോളേജിൽ ബിരുദ പഠനം. ത‌ുടർന്ന് മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ തുടർപഠനം. ബിരുദ പഠാനന്തരം നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം സ്വകാര്യമായി നിയമ പഠനത്തിനു ചേരുകയും പെരിന്തൽമണ്ണ മുൻസിഫ് കോടതയിൽ വക്കീലായി പരിശീലനം തുടങ്ങുകയും ചെയ്തു.

ദേശീയ പ്രസ്ഥാനത്തിലേക്ക്


ഗ്രന്ഥങ്ങൾ

                    • --------------.
"https://schoolwiki.in/index.php?title=എം_പി_നാരായണ_മേനോൻ&oldid=462259" എന്ന താളിൽനിന്ന് ശേഖരിച്ചത്