2018 -19 കർമ്മ മണ്ഡലത്തിലേക്കൊരു തിരിഞ്ഞു നോട്ടം മണ്ണംപേട്ട പ്രദേശത്തിൻെറ തിലകക്കുറിയായി ഗ്രാമത്തിൻെറ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പരിവർത്തനങ്ങൾക്ക് വഴിവിളക്കായി നിലക്കൊളളുന്ന മാതാ ഹൈസ്ക്കൂൾ പരിശുദ്ധ അമലോത്ഭവ മാതാവിൻെറ അനുഗ്രഹാശിസുകൾക്കൊണ്ട് സമ്പന്നമാണ് . സ്ക്കൂൾ കെട്ടിട സമുച്ഛയത്തിൻെറ നിർമാണ ഘട്ടത്തിലെ ബാലാരിഷ്ടതകളെല്ലാം പിന്നിട്ടുകൊണ്ട് നാടിൻെറ മുഖച്ഛായമാറ്റുന്ന യശസ്തംഭമായി മാതാസ്ക്കൂൾ പരിലസിക്കുന്നു.

സഹപാഠിക്കൊരു സമ്മാനം 
	ഈ അധ്യയന വർഷം  ജൂലൈ മാസത്തിലെക്ക്  പ്രവേശിച്ചതുതന്നെ മിഥുന മഴയുടെ രൗദ്രഭാവങ്ങളുടെ അകമ്പടിയോടെയാണ്  അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങൾ ക്കെതിരെയുളള അതിജീവനത്തിൻെറവ പോരാട്ടത്തിനുവേണ്ടി സർക്കാരും പൊതുജനങ്ങളും നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾക്കൊപ്പം കൈക്കാർത്തുക്കൊണ്ട് മാതസ്ക്കൂളും മുന്നിട്ടിറങ്ങി. ഭവനനിർമ്മാണം ,ചികിത്സസഹായം ഡയാലിസിസ്  സഹായം തുടങ്ങി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയപാരമ്പര്യമുളള സ്ക്കൂൾ സാമ്പത്തികമായി പിന്നാേക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യമായി പഠനോപകരങ്ങൾ വിതരണം ചെയ്യ്തു. 
 	മാതൃഭൂമി ക്ലബ്ബ് F M നന്മ പ്രോഗ്രാമിൻെറ നേതൃത്വത്തിൽ ക്ലബ്ബ് എഫ് എം ഉം സ്ക്കൂളും ചേർന്ന് നിർധനകുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾനൽകിക്കൊണ്ട് സഹജീവിസ്നേഹത്തിന് ഉദാത്ത മാതൃകയാവുകയാന് ഇവിടുത്തെ വിദ്യാർത്ഥികൾ.

പി ടി എ ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . ഈ ക്കൊല്ലത്തെ പി ടി എ ജനറൽ ബോഡി ജൂലൈ പത്താം തിയ്യതി നടന്നു. സ്ക്കൂളിൻെറ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന കഴിഞ്ഞ വർഷത്തെ പി ടി എ ഭാരവാഹികളോട് നന്ദി പറഞ്ഞു. 2018 S S L Cക്ക് ഫുൾ എ പ്ലസ് നേടിയ 17 വിദ്യാർത്ഥികളെ സ്വർണ്ണ പതക്കം നൽകി പി ടി എ ആദരിച്ചു. ഈ വർഷത്തെ പി ടി എ പ്രസിഡൻറായി ശ്രീ ജോബി വഞ്ചിപ്പിരയെയും വൈസ് പ്രസിഡൻറായി ശ്രീ ഉണ്ണിമോൻ അവർകളെയും മദർ പി ടി എ പ്രസിഡൻറായി ശ്രീമതി ശ്രീവിദ്യ ജയനെയും തിരഞ്ഞടുത്തു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. ലിറ്റിൽ കെെറ്റ് സ് മുൻവർഷങ്ങളിലെ മികവാർന്ന I.T CLUB പ്രവർത്തനങ്ങൾക്ക് അംഗികാരമെന്നോണം IT@SCHOOL പ്രോജക് ടിന്റെ ലിറ്റിൽ കെെറ്റ്സ് എന്ന പദ്ധതിക്ക് സ്ക്കൂളിൽ പ്രവർത്തനാനുമതി ലഭിച്ചു. ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഈ വിദ്യലയത്തിലെ കോ ഒ‍‍ാഡിനേറ്റർമാരായ ഫ്രാൻസിസ് മാസ്റ്ററുടെയും പ്രിൻസി ടീച്ചറുടെയും നേതൃത്വത്തിൽ ഹെെസ്ക്കൂളിലെ തിര‍ഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായി പരിശീലനം നല്കി വരുന്നു.അടുത്തവർഷം മുതൽ കെെറ്റ്സ് അംഗങ്ങൾക്ക് sslc പരീക്ഷക്ക് ഗ്രേസ് മാർക്ക് ഉണ്ടാകും എന്നത് ആശവഹമാണ്. ഹലോ ഇംഗ്ലീഷ് പൊതുവിദ്യാലയ‍‍‍ങ്ങളിൽ ഇംഗ്ലീഷ് പഠനം സുഗമമാക്കുന്നതിനുവേ‍‍‍‍ണ്ടിയുളള പാഠ്യപദ്ധതിയാണിത്.കളികൾ,സ്കിറ്റ് ,റെെംസ് ,സംഭാഷണങ്ങൾ എന്നിങ്ങനെയുളള Interaction method ലൂടെ ഇംഗ്ലീഷ് ഭാഷാനെെപുണി വളർത്തുന്ന ഈ പ്രോഗ്രാം വിദ്യാർത്ഥികളിൽ ഇംഗ്ലൂീഷിനോടുളള ആഭിമുഖ്യം വളർത്തുന്നതിന് സഹായകമായി.കൊടകര ബി.ആർ സി യുടെ "ഹലോ ഇംഗ്ലീഷ്"പ്രോഗ്രാം ഞങ്ങളുടെ സ്ക്കുളിൽ ജൂലെെ 7ന് ഉദ്ഘാടനം ചെയ്തു . തദവസരത്തിൽ ഇംഗ്ലീഷ് സ്കിറ്റ് ,ആക്ഷൻ സോങ്,തീം സോങ് , ഡിസ്ക്രിപ്ഷൻ എന്നീ പരിപാ‍ടികൾ അവതരിപ്പിച്ചു . തുടർപ്രവർത്തനങ്ങൾ സ്ക്കുളിൽ നടന്നുകൊണ്ടിരിക്കുന്നു. മാത്സ് ക്വിസ് മത്സരം അക്കാദമിക് മത്സരങ്ങളിൽ ഒട്ടും പുറകിലല്ല മാതാ സ്ക്കുൾ വിദ്യാർത്ഥികൾ . തലക്കോട്ടുക്കര വിദ്യ എഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന മെഗാ ക്വിസിൽ സ്ക്കുളിലെ രണ്ട് ടീമുകൾ പങ്കെടുത്തു. അഭിനവ്- ശ്രീജേഷ് ടീം രണ്ടാം സ്ഥാനവും നവ്യ -ഏയ്ഞ്ചൽ ടീം നാലാം സ്ഥാനവും നേടി. നൂറിലധികം സ്ക്കുളുകൾ അതും ICSE, CBSE അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്ക്കുളുകൾ പങ്കെടുത്ത മത്സരത്തിലാണ് ഈ വിദ്യാർത്ഥികൾ അസൂയാവഹമായ നേട്ടം കൈവരിച്ചത്. Shoot out മത്സരം ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശം കുട്ടികളിലേക്കെത്തിക്കുന്നതിന് സ്ക്കൂളിൽ ഷൂട്ട് ഔട്ട് മത്സരം നടത്തി. സ്ക്കൂൾ മാനേജരും പി. ടി .എ എക്സിക്യൂട്ടിവ് അംഗങ്ങളും ഹെഡ്മിസ്ട്രസ്സും അ ധ്യാപകരം മത്സരത്തിൽ പങ്കെടുക്കുന്നു. അഞ്ചു പേരടങ്ങുന്ന 6ഗ്രുപ്പായി ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ തിരിച്ചു. ഓരോ ഗ്രപ്പിനും ലോകകപ്പ് ടീമിന്റെ പേര് നൽകിയായിരുന്നു മത്സരം. ആവേശകരമായ മത്സരത്തിൽ വിജയികൾക്ക് സമ്മാനം നൽകി. ലോകകപ്പ് മത്സരം- big screenൽ തത്സമയപ്രദർശനം കേരളവിഷൻ കേബിൾ ടി.വി.യും മാതാ സ്ക്കൂളും ചേർന്ന് സ്ക്കൂൾ കോൺഫറൻസ് ഹാളിൽ നടത്തിയ ലോകകപ്പ് മത്സരം തത്സമയ ബിഗ് സ്ക്രീൻ പ്രദർശനം വൻവിജയമായിരുന്നു. ലോകകപ്പിന്റെ ആവേശം നെഞ്ചേറ്റിയ കുട്ടികളോടൊപ്പമുളള പ്രദർശനം അതീവ ഹൃദ്യമായിരുന്നു. സബക്ത്രോ, കബഡി കോച്ചിങ്ങ് ആരംഭം വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും ആൺകുട്ടികളുടെ താൽപര്യത്തെ മുൻ നിറുത്തി സ്ക്കൂളിലെ കായികാധ്യാപകൻ എബിൻ തോമസിന്റെ നേതൃത്വത്തിൽ സബക്ത്രോ, കബഡി, ഫുട്ബോൾ എന്നീ ഇനങ്ങളിൽ രാവിലെ 7.30 മുതൽ പരിശീലനം നൽകി വരുന്നു. കായികക്ഷമതയുളള നല്ലൊരു തലമുറയെ വാർത്തെടുക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്. ചെസ്സ് മത്സരം കുട്ടികളിൽ ആരോഗ്യകരമായ മത്സരബുദ്ധി വളർത്തുന്നതിനും ബുദ്ധിവളർച്ചയും ലക്ഷ്യമിട്ടുകൊണ്ട് വിദ്യാർത്ഥികൾക്ക് ചെസ്സ് മത്സരം നടത്തി. ഒട്ടും പ്രതീക്ഷിക്കാത്ത പ്രകടനമാണ് കുട്ടികൾ കാഴ്ചവച്ചത്. വിജയികളെ സമ്മാനങ്ങൾ നല്കി പ്രോത്സാഹിപ്പിച്ചു. സിൽവർ സ്റ്റാർ- കുട്ടികളുടെ ക്യാമ്പ് പഠനത്തോട് താൽപര്യം കാണിക്കാത്ത അലസരായ വിദ്യാർത്ഥികൾക്ക് "ഒാറ"യുടെ നേത്യത്വത്തിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു.കഴിഞ്ഞ ഏതാനും വർഷങ്ങളായി ചിറ്റിശ്ശേരിയിൽ സ്ഥാപിതമായ "ഒാറ"യുടെ പ്രവർത്തനങ്ങൾ മാത സ്ക്കൂളിൽ നടന്നു വരികയാണ്. silver star എന്നാണ് ക്യാമ്പ് അംഗങ്ങൾക്ക് പേര് നൽകിയിരിക്കുന്നത് . നാല് ദിവസത്തെറസിഡൻഷ്യൽ ക്യാമ്പ്ആണ് കുട്ടികൾക്ക് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് പഠനത്തോട് ഔത്സുക്യം വർദ്ധിച്ചതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പെൺകുട്ടികൾക്കും ഇത്തരം ഒരു ക്യാമ്പ് നടത്തുന്നതിന് സംഘാടകർ ആലോചിച്ചുവരുന്നു. സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി പരിശീലനം ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഔഷധസസ്യത്തോട്ട നിർമ്മാണം പുരോഗമിച്ചു വരുന്നു.സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു. ഗണിതലാബ് സജ്ജീകരണം കൊടകര BRC യുടെ സഹകരമത്തോടെ മണ്ണംപേട്ട മാതാ HS എൽ പി വിഭാഗം ഗണിതലാബ് ജൂലെെ 30 ന് സജ്ജികരിച്ചു. ഗണിതപഠനം ആസ്വാദ്യകരവും സുഗമവുമാക്കാൻ സഹായകരമാക്കുന്ന തരത്തിൽ ഒട്ടേറെ പഠനോപകരണകൾ ലാബിൽ സജ്ജികരിക്കുകയുണ്ടായി. വിവിധപാറ്റേണിയുള്ള മുത്തുമാലകൾ , ചെസ്സ് ബോർഡ്,പാമ്പും കോണിയും ,TEN FRAME സ്ഥാനവില പോക്കറ്റ് നമ്പർ കാർഡ് ,അരവിന്ദഗുപ്ത, ഒറിഗാമി,ക്ഷേത്രഗണിതരൂപങ്ങൾ ശേഖരണങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ് .LP ,UP വിഭാഗം കുട്ടികൾക്ക് പ്രദർശനത്തിനുളള സൗകര്യവും ഒരിക്കിയിരുന്നു. ശ്രേഷ്ഠഗുരു ആദരം 2018 ലോക് നായക് J. P അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശ്രേഷ്ഠ ഗുരു ആദരം 2018 പരിപാടിയിൽ സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.സി ആനീസ് ടീച്ചറെ പൊനാട അണിയിച്ച് ആദരിച്ചു.അളഗപ്പനഗർ പ‍ഞ്ചായത്ത് പ്രസിഡൻറ് ശ്രിമതി കെ രാജേശ്വരി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ലോക് നായക് ജെ . പി അക്കാദമി ചെയർമാൻ ശ്രി എം പി ജോയ് അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രന്റെ മുഖ്യ സാന്നിധ്യത്തിൽ സ്ക്കൂൾ മാനേജർ റവ.ഫാ.സെബി പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര, മദർ പി .ടി.എ പ്രസിഡന്റ് ശ്രീമതി ശ്രീവിദ്യാ ജയൻ,ശ്രീ കെ.പി ഉണ്ണിമോൻ,അധ്യാപകരായ മേഗി എൻ ഡി ,എൽസി കെ. ഒ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി. ഭവനസന്ദർശനം വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയ്ന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുക്കാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു. സ്ക്കൂൾ ഉദ്യാനനിർമ്മാണം സ്ക്കൂളിൽ നിലവിലുളള ജെെവ വെെവിധ്യോദ്യാനത്തിനു പുത്തൻഉണർവ് നല്കുന്ന പ്രവർത്തനങ്ങൾക്ക് ആരംഭംകുറിച്ചു. സ്ക്കൂളിലെ എല്ലാ സബ്ജക്റ്റ് ക്ലബുകളുടെയും നേതൃത്വത്തിലാണ് ചെടിച്ചട്ടികളിൽ പൂച്ചെടികൾ നട്ടുവളർത്തുന്നത് . കുട്ടികൾ വളരെയധികം താല്പര്യത്തോടെയാണ് ചെടികളെ സംരക്ഷിക്കുന്നത് . പരിസ്ഥിതിസംരക്ഷണബോധം കുട്ടികളിൽ വളർത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം തന്നെ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം ലക്ഷ്യമാക്കി 'സീറൊ വേസ്റ്റ് കേമ്പസ് 'പരിപാടി നടത്തുന്നുണ്ട് .ഒാരോ ആഴ്ചയും ഒാരോ ക്ലാസുകാർ സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നം. മഴക്കൊയ്ത്ത് ഗൃഹാതുരമായ ഒാർമ്മകളുണർത്തി മണ്ണും മനസ്സും കുളിർപ്പിച്ച് കടന്നുവരുന്ന കർക്കിടകത്തിലെ തോരാമഴ ഒാരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരവും പൊന്നിൻ ചിങ്ങത്തെ വരവേല്ക്കാനുളള തയ്യാറെടുപ്പിന്റേയും ആത്മീയ ഉണർവിന്റെയും കാലമാണ്. പുഴനിറയുന്ന, കാടും മേടും വളരുന്ന ഈ നീരുറവക്കാലത്തെ ഒരനുഗ്രഹമാക്കിക്കൊണ്ട് മാതാ സ്ക്കൂൾ അങ്കണത്തിലെ മഴവെളളസംഭരണി ഏറ്റവും വൃത്തിയായി റീചാർജ്ജ് ചെയ്ത് സൂക്ഷിക്കുന്നു. "ഈശ്വരവിശ്വാസം എന്ന മൂലധനം കരുത്തായിട്ടുളളവർക്ക് പൊങ്ങുതടിപോലെ അലസമായി ഒഴുകിനീങ്ങാനുളളതല്ല ജീവിതം. അവസരങ്ങൾ തിരിച്ചറി‍ഞ്ഞുപയോഗിക്കന്നവനേ വിജയലക്ഷ്യത്തിലെത്താൻ കഴിയൂ. അവസരം പ്രതീക്ഷിച്ചതിനേക്കാൾ ചെറുതാണെങ്കിലും അത് പൊതുക്ഷേമത്തിനും വ്യക്തിക്ഷേമത്തിനും ഗുണകരമാംവിധം വിനിയോഗിക്കുക" ഈയൊരു തിരിച്ചറിവിലൂടെ പരാജയങ്ങളെപ്പോലും വിജയത്തിലേക്കുളള ഏണിപ്പടികളാക്കിക്കൊണ്ട് കൃത്യമായ ദിശാബോധം നല്കി ഭാവിയുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന കൃത്യനിർവ്വഹണത്തിൽ മാതാ സ്ക്കൂൾ സ്റ്റാഫും പി. ടി. എ യും മാനേജ്മെന്റെും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക് മാർഗ്ഗദർശനം നൽകുന്നതിൽ തൃശൂർ അതിരൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ഡോ. ആന്റണി ചെമ്പകശ്ശേരിയും സ്ക്കൂൾ മാനേജർ റവ. ഫാ. സെബി. പുത്തൂരും പ്രത്യേകം ശ്രദ്ധിക്കുന്നു. ‌ കാലചക്രപ്രവാഹത്തിൽ മാതാ സ്ക്കൂളിനുവേണ്ടി ചെയ്തുതന്ന എല്ലാവിധ അനുഗ്രഹങ്ങൾക്കും ഈശ്വരൻ എന്ന മഹാശക്തിക്കുമുന്നിൽ ശിരസ്സ് നമിച്ചുകൊണ്ട്, നാളെയുടെ മോഹനവാഗ്ദാനങ്ങളെ വാരത്തെടുക്കുന്ന അശ്രാന്തപരിശ്രമത്തിൽ വീണ്ടും മുന്നോട്ട്...........