ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം
== ദേശവഴികളിലൂടെ ==
ഭൂമിശാസ്ത്രപരം
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് മാതമംഗലം.കാസർഗോഡ് ലോകസഭാ മണ്ഡലത്തിലും,പയ്യന്നൂർ നിയോജക മണ്ഡലത്തിലും ഉൾപ്പെടുന്നു.കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെയും,പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെയും ഇടയിലായി സ്ഥിതി ചെയ്യുന്നു.പേരൂൽ,കാനായി,കുറ്റൂർ,പാണപ്പുഴ,കൈതപ്രം,എന്നിവ സമീപ പ്രദേശങ്ങളാണ്.
ചരിത്രപരം 'സ്ഥലനാമത്തിനു പിറകേ
ഏതൊരു ദേശത്തിനുമെന്നപോലെ മാതമംഗലത്തിനും ഒരു ചരിത്രമുണ്ടാവണം. പുരാതന രേഖകളിലെവിടെയെങ്കിലും മാതമംഗലം പരാമർശിക്കപ്പെട്ടതായി അറിവില്ല.എന്നാൽ ദേശപ്പേരിന്റെ പൊരുൾ തേടിയെത്തുന്നത് മഹാഭാരതത്തിലാണ്.ആദികാലത്ത് ഇവിടം കൊടും വനമായിരുന്നെന്നും പാണ്ഡവന്മാർ വനവാസകാലത്ത് ഇവിടെ വസിച്ചിരുന്നെന്നും ഐതിഹ്യമുണ്ട്.പാണപ്പുഴ എന്നത് പാണ്ഡവപ്പുഴയുടെ മൊഴി മാറ്റമാണെന്നും, കുന്തിയൂർ കുറ്റൂർ ആയതാണെന്നും വാദമുണ്ട്.ഈ പ്രദേശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാതമംഗലത്തിന്റെ പേരും ഇതുമായി ബന്ധപ്പെടുത്തുന്നുണ്ട്.പാണ്ഡവന്മാരുടെ ഇ,ഷ്ട തോഴനായ മാധവന്റെ സാന്നിധ്യ കൊണ്ട് മംഗളകരമായ സ്ഥലം എന്ന് മാതമംഗലത്തെ വിശദീകരിക്കുന്നുണ്ട്. പേരിന്റെ മറ്റൊരു പൊരുൾ തേടിയെത്തുന്നത് ഇവിടുത്തെ ശങ്കരമംഗലം ഇല്ലം വക മഹാവിഷ്ണു ക്ഷേത്രത്തിലാണ്.ഈ ക്ഷേത്രത്തിലെ ദേവൻ മാത്തപ്പൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെന്നും ,മാത്തപ്പനാൽ മംഗളകരമായ സ്ഥലം മാതമംഗലമായതാണെന്നും പറയപ്പെടുന്നു.'മാതമംഗലത്തിനടുത്തുള്ള എരമം ഏഴിമല ആസ്ഥാനമായി രൂപം കൊണ്ട മൂഷിക വംശ സ്ഥാപകനായ ഇരാമ കൂടമൂവർ'ഇരാമം എന്നപേരിൽ ഉപതലസ്ഥാനമാക്കിയ സ്ഥലമാണെന്നു പറയപ്പെടുന്നു.എരമത്തിന്റെ കിഴക്കു തെക്കായി പുഴയോട് ചേർന്നു നില്കുന്ന മാവത്ത് വയൽ എന്ന പ്രദേശമാണ് മാതമംഗലം..
ദേശീയത
സ്വാതന്ത്ര്യ പൂർവകാലത്ത് ചിറക്കൽതാലൂക്കിൽപെട്ട എരമം അംശത്തിൽപെട്ടതായിരുന്നു മാതമംഗലം.ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ചിറക്കൽ താലൂക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് എരമം സ്വദേശി കുപ്പാടക്കൻ കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു.കക്കറയിൽ രൂപീകരിച്ച യുവക് സംഘത്തിന്റെ നേതൃത്വത്തിൽ ഒരു പൊതു കിണർ കുഴിപ്പിച്ചു.സവർണ മേധാവിത്തത്തിനെതിരായ നടപടിയായിരുന്നു അത്.എ .കെ.ജി അടക്കമുള്ള നേതാക്കളുടെ കീഴിൽ എരമം,അരയാക്കീൽ,കുറ്റൂർ ,പുതിയ വയൽ എന്നിവിടങ്ങളിൽ