ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം
വയലും വനവും കുന്നുകുളുമുള്ള ഏന്റെ നാട്
പേരിനു പിന്നിൽ
കരിപ്പൂര് ആണ് ഞങ്ങളൂടേ ഗ്രാമം . കരിപ്പ് എന്ന പദത്തിന്റെ അർഥം കാടൂ ചുട്ടു നടത്തുന്ന കൃഷി എന്നാണു . അങ്ങനെ കാട്ട്പ്രദേശം കാർഷിക മേഖലയായി
തീർന്നപ്പോൾ ലഭിച്ച സ്ഥലപ്പേരാണ് കരിപ്പൂര് . നെൽ കൃഷി ചെയ്തിരുന്നതും ചെയ്യുന്നതുമായ ഏലകളാണ് പനങ്ങോട്ടേലാ ,വാണ്ട,മുടിപ്പൂര, കാരാന്തല, ഇരുമരം, നെടൂമ്മാനൂര, ഉഴപ്പാക്കോണം,മല്ലബ്രക്കോണം, തുടങ്ങിയ പ്രദേശങ്ങൾ .
കരിങ്ങവനമെന്ന വലിയമല
തിളക്കുന്ന ജനപദങ്ങൾക്കിടയില് ഒരു പിടിപ്പൂല്ലീന് മനുഷ്യന്റെ കണ്ണൂകള് അലയുന്ന കാലം അകലെയല്ല .അപ്പോഴും നെടുമങ്ങാടിന് ഒരു കാടുതന്നെയുണ്ട്.കരീങ്ങവനമെന്നും മുൻപ് അറിയപ്പെട്ട വലിയമലയാണത്.അതിക്രമങ്ങൾക്കും കടന്നുകയറ്റങ്ങൾക്കും തീരെ പഴുതില്ലാതെ ISRO യുടെ മതില്കെട്ടുകള്ക്കുള്ളില് ഈ വനം ഉണ്ട്.മഴ ഉള്ളപ്പഴും മഴക്കാല പുലർ വേളകളിലും സനധ്യക്കും മലയ്ക്കും വെവ്വേറെ ഭാവങ്ങളാണ്.ഇവിടെ മഴയുടേ അളവ കൂടുതലാണ്.മൂന്നിലേറെ മുനിസിപ്പാലിറ്റീ വാര്ഡുകളിലായി ചേർന്നു കിടക്കുന്ന ഈ പ്രദേശം ഒരു കാലത് ഗ്രാമീണ സംബദ് വ്യവസ്ഥയുടേ ഭാഗം ആയിരുന്നു. മഹാക്കാന്താരമൊന്നുമല്ല നിബിഡമല്ലാത്ത കൂട്ടിവ്നം. നൈസറ്ഗ്ഗിക വ്നവുമല്ല . -പത്തെഴുപതു വര്ഷങ്ങ്ള്‌ക്കു മുന്പ് ക്ലിയറ് ഫെല്ലിഗ് നടത്തി പിന്നെ ആഞിലി , യുക്കാലിപ്റ്റസ് പറങ്കിമാവ് എന്നിവകള് നട്ടു പിടീപ്പിച്ചു പ്പേരറീയ്യാത്ത അടീക്കാടൂകള് ,പടറ്പ്പുകള്, മുളങ്കൂട്ടം, പൊന്തകളീല് മയിലനക്കം , വള്ളീപടറ്പ്പുകള്, കുറൂക്കന്മാര്, കുരങ്ങന്മാര്, കുരുവിക്കലമ്മ്പ്പ-ല്, ഞെട്ടലുണ്ടാക്കുന്ന പാന്പിന് ചട്ടകള്, പാന്പിന് ചൂര്, ചീവിടികന്റെചെവിക്കല്ലു പൊളീപ്പന് സംഗീതം ആകപ്പാടെ വല്ലാത്തെ അനുഭവമായ്യീരുന്നു പഴയ ആള്ക്കാറ്ക്ക് ഓറ്ക്കാന് വെറേയും പലതുമ്മൂണ്ട് കെചുണ്ടീകലളീല്ലാത്ത ഏകാന്തത നടപ്പാതകല് -കരിയ്യീലകളഅലുക്കിട്ട ഒറ്റയടീ നടപ്പൂവഴികള് . അതെല്ലാം മലക്ക് അപ്പൂറത്തെയ്ക്കൂള്ള എളൂപ്പചുവടൂകളായ്യീരുന്നു . പരുത്തിക്കൂഴി ,പനയ്ക്കോട് ,മന്തിക്കൂഴീ ,കരിങ്ങ , എല്ലാ ദേശങ്ങളൂം ISRO വന്നതെടേ അകലെയായി നെടൂമങ്ങാടീന്റെ വികസന സങ്കല്പ്ങ്ങളീല് ഈ മല പലപ്പൊഴും കടന്ന് വന്നു കോളേജ് വരുമ്പോള് ഇവിടെയായിരിക്കും സ്ഥാപിക്കുന്നതെന്നും ഒരു
മുപ്പത്തിയഞ്ചു വര്ഷങ്ങള്ക്ക് മുന്പ് കേട്ടിരുന്നു അതുണ്ടായില്ലാ പകരം എന്. സി. സി ഫയറിംഗ് റെയ്ഞ്ച് വന്നു. പിന്നെ ISROയ്യം അതൊടേ കാടൂം നാട്ടുകാര് ക്ക് കുടീയേറി ഏതൊ സര് വെ രേഖതാളീൽ നിന്നാണ് വലിയമല എന്ന പേരു വീണത്. അതോടെ കരിങ്ങ വനമെന്ന പേരം മറഞ്ഞു. വഴി താരകൾ അടയ്ക്ക്പെട്ടതൊടേ മലയ്ക്ക്പ്പുറത്തെ ബന്ധുമിത്രാദികൾ അന്യരായി. തലച്ചുമടൂകളായി വരാന് പറ്റാതായതൊടേ കരുപ്പൂരിലെ പാക്ക്,മുളക് കച്ചവടക്കാരും മറഞ്ഞു ഭൂതടസ്സങ്ങൾജീവഗണത്തിനുപരിജൈവസ്നേഹ,കച്ചവടബന്ധങ്ങൾക്ക്എങ്ങനെ തടസ്സമാകുന്നു
എന്നതിന്റെ ജൈവോദാഹരണം കൂടിയാണു വലിയമല
ചരിത്ര വഴികളിലൂടെ ഒരു എത്തിനോട്ടം
കോട്ടപ്പുറം
തിരുവിതാംകൂ ആദ്യം രാജ്യഭരണ കാലത്തോളം പഴമയും പൗരാണീകതയും അവകാശപ്പെടൂന്ന ഒരു സ്ഥ്ലമാണ് കോട്ടപ്പുറത്തുകാവ് ക്ഷേത്രം.നെടൂമങ്ങാട് താലൂക്കിലെ അറീയപ്പെടൂന്ന കാവ്വൂകളീല് ഒന്നാണ് കാവ്. കോട്ടപ്പുറത്ത് കാവും കരുപ്പുര് കൊട്ടാര൪ വും ഗവേഷണത്തിന് വിധേയമാക്കേണ്ടതാണ്. കേരള ആ൪ക്കൈവ്സ് വകുപ്പില് ഇതിന് പരമ൪ശീക്കുന്ന യാതൊരു രേഖകളൂം കാണൂന്നില്ല .ഏന്തിന് ഉമയമ്മ മഹാറാണീയ്യൂടെ കാലത്ത് റാണീക്കു വേണ്ടി നി൪മ്മീച്ചു. എന്ന് ചരിത്രകാരന്മാരുടെ അഭിപ്രായ ഐക്യത്തില് നിലകൊള്ളൂന്ന നെടൂമങ്ങാട് കോയിക്കല് കൊട്ടാരം. [ നെടൂമങ്ങാട് കൊട്ടാരം] ഇതിന്റെപോലും ചരിത്ര രേഖകൾ ലഭ്യമല്ല.ഈ ചരിത്രമെല്ലാം തന്നെ മുത്തശ്ശീക്കഥകളൂടെയ്യൂം ഊഹാപോഹങ്ങളൂടെയും പുകമറയ്ക്കൂള്ളീല് ഒളീഞ്ഞു നില്ക്കൂന്നു. അങ്ങനെ വരുമ്പോൾ തിരുവിതാംകൂ൪ ഏകദേശം 700 വ൪ഷങ്ങൾക്കപ്പുറം ചരിത്ര പാരമ്പര്യമുള്ള ഇളവന്നൂ൪ രാജ്യത്തിന്റെ ചരിത്രം ഇതുവരെയും രേഖപ്പെടൂത്തികാണൂന്നില്ല.എന്തിനു ന്നെടൂമങ്ങാട് പ്രദേശം പോലും ഇളവന്നൂ൪ നാടീന്റെ ഭാഗമാണെന്നും എത്രപേ൪ക്കറീയാം എത്രയോ ആളുകൾ ഇവിടെ ജനിച്ച് മണ്ണടീഞ്ഞുകഴിഞ്ഞു .എന്നിട്ടും തിരുവിതാംകൂറീന്റെ ചരിത്രത്തില് കലിതരുചി കല൪ന്ന് ധീരസ്മരണകളെ ഓർമ്മിപ്പിച്ചുകൊണ്ട് ഇവിടെ നിലനിന്നിരുന്ന കൊട്ടാരത്തിന്റെയും ഇപ്പോഴും നിലനില്ക്കൂന്നു കോട്ടപ്പുറത്ത് കാവ് തംമ്പുരാന്റേയും വസ്തു നിഷ്ടവും സത്യസന്ധവുമായ ചരിത്രം ആരെങ്കിലും രേഖപ്പെടുത്തട്ടെ എന്നു നമുക്ക് പ്രത്യാശീക്കാം . ഈ കരിപ്പൂര് കൊട്ടാരത്തിന് ഏകദേശം 700 വ൪ഷം പഴക്കമുണ്ട് കരിപ്പൂര് കൊട്ടാരത്തിലെറാണിയുടെ പേര് ഉമയമ്മ മഹാറാണി എന്നാണ് അന്ന് രാജകൂമാരികൾക്ക് കുളീക്കാന് ഒരു കല്ലുണ്ട്. ആ കല്ലിന്റെരൂപം ആലില പോലെയാണ് ഈ കല്ലിന്റെ പുരത്തിരുന്ന് കുളീക്കുമ്പോള് ആ അഴുക്ക വെള്ളമെല്ലാംകല്ലിന്റെ ചെറൂചാലുകള് വഴി വെളീയില് ഒഴുകിപ്പോകൂം. കോട്ടപ്പുറത്ത് ക്ഷേത്രത്തിലെക്കു പൊകുന്ന വളവില് ഒരു ചുമടൂതാങ്ങീ ഉണ്ട്.. ഇതിന്റെ ഉപയോഗം ആളൂകള് ചുമടൂം ചുമന്നു വരുമ്പോള് ചുമടൂകളെല്ലാം ചുമടൂതാങ്ങീയ്യീല് ഇറക്കി വച്ച്അവര് വിശ്രമിചതിനുശേഷം പോകും. അങ്ങനെയാണ് ഈ കല്ലിന് ചുമടൂതാങ്ങി എന്ന് പേരു വന്നത് . അത് ഇപ്പോഴും നിലനില്ക്കുന്നുണ്ട്. രാജാക്കന്മാർക്കു കുളിക്കാൻ ഒരു കുളം ഉണ്ടായിരുന്നു ആ കുളത്തിൽ ഇറങ്ങാൻ ഒരു ചെറിയ തുരങ്കമുണ്ടായിരുന്നു .ആദ്യത്തെ കൊട്ടാരം കരിപ്പൂർ കൊട്ടാരം ആണ`.
ചരിത്രം മണിചിത്രത്താഴിട്ടു പൂട്ടിയ കോട്ടപ്പുറം കൊട്ടാരത്തിലേയ്ക്ക്
പഴമയുടെ ഐതിഹാസിക കഥകൾ ഇതൾ വിരിയുന്ന കരിപ്പൂരിന്റെ ചരിത്ര സത്യങ്ങളിലേയ്ക്ക്‌കരുക്കളുടെ ഊരെന്നോ കരിപ്പുറമെന്നോ സാഹിത്യാർത്ഥം കൊടുക്കാവുന്ന കരുപ്പൂരാണ് ഞങ്ങളുടെ ഗ്രാമം. നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്നും വലിയമല[ഐ.എസ്.ആർ.ഒ]യിലേയ്കുള്ളവഴിയിൽ ഏകദേശം 2കി.മി. കഴിഞ്ഞാൽ ഇവിടെയെത്താം. ഏകദേശം 500 വർഷങ്ങൾക്കുമുമ്പ് ഇന്നത്തെ കൊട്ടാരംവിളയെന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു കൊട്ടാരം ഉണ്ടായിരുന്നു. ഉമയമ്മറാണിയാണ് ഈ കൊട്ടാരം പണിതത്. കോയിക്കൽ കൊട്ടാരത്തേിന്റെ ഉപകൊട്ടാരം എന്നും ഇതറിയപ്പെടുന്നു. ഉമയമ്മറാണി ശത്രുക്കളിൽനിന്നും ഒളിച്ചുതാമസിക്കുവാൻ വേണ്ടിയാണ് ഈ കൊട്ടാരം പണിതതെന്നാണ് പഴമക്കാരുടെ ഭാഷ്യം. കോയിക്കൽകൊട്ടാരത്തിൽ നിന്ന് ഇവിടത്തേയ്ക് ഒരു തുരങ്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു,[ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്] ഈ തുരങ്കം അവസാനിക്കുന്നത് കൊട്ടാരംവിളയിലെ നീരാഴി കുളത്തിലാണ്. ഈ തുരങ്കം വഴിയാണ് ഉമയമ്മറാണി ഈ സ്ഥലവുമായി ബന്ധപ്പെട്ടിരുന്നത്. നീരാഴിക്കുളത്തിൽ ഉമയമ്മറാണിക്ക് നീരാടുവാനായി ആലിലയുടെ ആകൃതിയിൽ കൊത്തുപണി ചെയ്ത പാറക്കല്ല് സ്ഥാപിച്ചിരുന്നുഈ കല്ല് ഇന്നും അവിടെയുണ്ട്. കൊട്ടാരത്തിനെ സംരക്ഷിച്ചുകൊണ്ട് നാലുചുറ്റും വെട്ടുകല്ല്[ഡ്രെസ്സിംഗ് സ്റ്റോൺ] കൊണ്ട് നിർമ്മിച്ച ഒരു വലിയ കോട്ടയുണ്ടായിരുന്നു. അതിനാലാണ് ഈ സ്ഥലത്തിന് 'കോട്ടപ്പുറം' എന്ന നാമധേയം വന്നത്.ഇവിടെയുള്ള മറ്റൊരു പ്രദേശത്തിന്റെ പേരാണ്'ഗോപുരത്തിൻ കാല'. ഗോപുരത്തിന്റെ ചുവട് എന്നർഥത്തിലാണ് ഈ പേരു വന്നത്. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുതന്നെ ഈ കൊട്ടാരം നാമാവശേഷമായി. രാജഭരണം അവസാനിച്ചതോടെ കൊട്ടാരം സ്വകാര്യ ഉടമസ്ഥതയിലായി.ഒടുവിൽ കൊട്ടാരം തന്നെ നശിപ്പിച്ചുകളഞ്ഞു. തുരങ്കത്തെ ഒരു പാറകൊണ്ടടച്ചു. നീരാഴിക്കുളത്തിന്റെ അടിത്തട്ടിന്റെ മിനുസത്തിനു കാരണം തുരങ്കമടച്ച പാറയാണ്. 5000 ആനപിടിച്ചാൽപോലും ഈ പാറ അനക്കാൻ കഴിയില്ല. ഒരു റബ്ബർ തോട്ടത്തിനുനടുവിലാണ് ഇന്നീകുളം. ഇന്നീകുളം ജീവികളുടെ ആവാസകേന്ദ്രമാണ്.ചുമടുതാങ്ങിയും നീരാഴിക്കുളവും പാറക്കല്ലുകളുമാണ് ഈ കൊട്ടാരം ഉണ്ടായിരുന്നതിന്റെ തെളിവുകൾ.
കോട്ടപ്പുറം കാവ്
നെടുമങ്ങാട് കരിപ്പൂര് വിതുരറോഡ് വഴി മുടിപ്പുര മുക്കിൽ എത്തുക. അവിടെ നിന്നും മൊട്ടൽമൂട്,ഖാദിബോഡ്,ആനാട് [നെടുമങ്ങാട് ബസ് സ്റ്റാൻഡിൽ നിന്നും 2 കി.മീ.] ഖാദിബോഡ് മുക്കിൽ നിന്നും അര കിലോമീറ്റർ അകലെ പനങ്ങാട്ടേലയിലാണ് കോട്ടപ്പുറം കാവ് സ്ഥിതിചെയ്യുന്നത്.ധാരാളം വർഷം പഴക്കമുള്ള ചാര്,മുള,ശതാവരി,മേന്തോന്നി,ഗരുഡക്കൊടി,നൊച്ചി, സർപ്പഗന്ധി തുടങ്ങിയ വൈവിധ്യമാർന്ന സസ്യജാലങ്ങളും ആരോഗ്യകരമായ നല്ലൊരു ആവാസവ്യവസ്ഥയും ഈ കാവിലുണ്ട്.
കോയിക്കൽ കൊട്ടാരം
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് സ്ഥിതി ചെയ്യുന്ന ഒരു കൊട്ടാരമാണ് കോയിക്കൽ കൊട്ടാരം.നെടുമങ്ങാട് നിലനിൽക്കുന്ന ഏറ്റവും പഴക്കമുള്ള സ്ഥാപനമാണിത്. 1670കളിൽ വേണാടിന്റെ റീജന്റായിരുന്ന ഉമയമ്മറാണിയുടെ (പേരകം സ്വരൂപം - വേണാടിന്റെ താവഴി) കൊട്ടാരമാണിതെന്നു കരുതുന്നു. മുകിലൻ (മുഗളൻ എന്നതിന്റെ തത്ഭവം) എന്ന ഒരു മുസ്ലിം പോരാളി റാണിയുടെ ഭരണകാലത്ത് തിരുവനന്തപുരത്തിനു സമീപം വരെ സൈന്യസമേതം ആക്രമിച്ച് മണകാട് തമ്പടിച്ചു. അതോടെ റാണിക്ക് തിരുവനന്തപുരം വിട്ട് നെടുമങ്ങാട് നിലയുറപ്പിക്കേണ്ടി വന്നു, അന്നു പണിത കോട്ടാരമാണിതെന്നാണു കരുതുന്നതു്. കേരളസർക്കാർ വക ഒരു ചരിത്ര സംരക്ഷിത സ്മാരകമാണിപ്പോൾ. 1992 മുതൽ ഒരു ഫോക്‌ലോർ മ്യൂസിയവും, ന്യൂമിസ്മാറ്റിക് (നാണയ) മ്യൂസിയവും പ്രവർത്തിച്ചുവരുന്നു.
അമ്മാവൻ പാറയിലേക്ക് പോകാം
നെടുമങ്ങാട്ടിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ വേങ്കോട് എസ്.യു.ടി ആശുപത്രിക്ക് സമീപമാണ് അമ്മാവൻ പാറ.ഇതിനു മുകളിൽ നിന്ന് നേൊക്കുമ്പേൊൾ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും കാണാം. മുമ്പ് ശംഖ്‌മുഖം കടലും കാണാൻ കഴിയുമായിരുന്നു എന്ന് പഴമക്കാർ പറയുന്നു. അമ്മാവൻ പാറയിൽ നിന്നുള്ള സൂര്യാസ്തമയം നയനമനേൊഹരമായ കാഴ്ചയാണ്. പാറയുടെ ഒരു ഭാഗം ഖനനക്കാർ വെടിവച്ച് തകർത്തു ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പാറ സംരംക്ഷിക്കണം എന്നാണ് നാട്ടുകാർ ആഗ്രഹിക്കുന്നത്. വെറുതെ പാർക്കിലും, ബീച്ചിലുംഅലയാതെ അമ്മാവൻ പാറയിലേക്ക് പോകൂ.പ്രകൃതിയുടെ അനന്തഭാവം അടുത്തറിയൂ..... -സോണിത്ത്
സ്കൂളിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രം
പൊന്മുടി
61 കിലോമീറ്റർ അകലെയുള്ള ഹിൽ റിസോർട്ട്. സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരമുള്ള പൊന്മുടിയിൽ അരുവികൾ,അപൂർവ സസ്യങ്ങളെന്നിവയുണ്ട്. ട്രെക്കിങ്ങ് സൌകര്യം,മാൻ പാർക്ക്,എന്നിവയ്ക്കു പുറമെ കല്ലാർ അരുവിയും പ്രധാന ആകർഷണം.