ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
2018 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റിന് തുടക്കം കുറിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 35 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ആദ്യയോഗം
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ റ്റി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ കോട്ടൺഹിൽ സ്കൂളിലെ ആദ്യ ബാച്ചിന്റെ ആദ്യ യോഗം 01-06-2018 വെള്ളിയാഴ്ച 2.30ന് നടന്നു. കൈറ്റ് മിസ്ട്രസ്മാരായ മഞ്ജു ടീച്ചറും അമിന റോഷ്നി ടീച്ചറുമായിരുന്നു നേതൃത്വം. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൈറ്റ് മിസ്ട്രസുകൾ ആമുഖം നൽകി. കൈറ്റ്സ് അംഗങ്ങളുടെ താൽപര്യപ്രാകരം ലീഡറായി ആദിത്യയേയും ഡെപ്യൂട്ടി ലീഡറായി കാതറിനെയും തിരഞ്ഞെടുത്തു. ഡോക്യുമെന്റേഷനിനായി അഞ്ചു പേരടങ്ങുന്ന ഒരു ടീമിനെയും തിരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
2018-19 അദ്ധ്യയനവർഷത്തിലെ ആദ്യ അസംബ്ലി ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനത്തിനായി 04-06-2018ന് ഒത്തു ചേർന്നു. കൈറ്റ്സ് ഡയറക്ടർ അൻവർ സാദത്ത് ആയിരുന്നു ഉദ്ഘാടകനും വിശിഷ്ടാതിഥിയും. സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ അംഗത്വ സാക്ഷിപത്രം അൻവർ സാർ പ്രിൻസിപ്പൽ HM ശ്രീമതി ജസീല ടീച്ചറിന് കൈമാറി. സദസ്സിനെ അഭിമുഖീകരിച്ചുകൊണ്ട് അൻവർ സാർ കൈറ്റ്സിനെകുറിച്ചും ആധുനിക വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തിനെക്കുറിച്ചും വാചാലനായി. ലിറ്റിൽ കൈറ്റ്സിന് ബാഡ്ജുകൾ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിന്റെ promo video പ്രദർശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം
2018-19 അദ്ധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ പരിശീലനം 06-06-2018 ബുധനാഴ്ച നടന്നു. സൗത്ത് സോൺ മാസ്റ്റർ ട്രെയ്നർ പ്രിയ ടീച്ചറായിരുന്നു മുഖ്യ പരിശീലക. അഞ്ചു ഭാഗങ്ങളായെടുത്ത ക്ലാസ് നയിച്ചത് പ്രിയ ടീച്ചറും കൈറ്റ് മിസ്ട്രസായ അമിന റോഷ്നി ടീച്ചറുമായിരുന്നു.
ലിറ്റിൽ കൈറ്റ്സ് പ്രവേശനപരീക്ഷ
മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.