ജി.എച്ച്.എസ്. കരിപ്പൂർ/നാടോടി വിജ്ഞാനകോശം

ചരിത്രം മണിചിത്രത്താഴിട്ടു പൂട്ടിയ കോട്ടപ്പുറം കൊട്ടാരത്തിലേയ്ക്ക്‌

പഴമയുടെ ഐതിഹാസിക കഥകൾ ഇതൾ വിരിയുന്ന കരിപ്പൂരിന്റെ ചരിത്ര സത്യങ്ങളിലേയ്ക്ക്‌കരുക്കളുടെ ഊരെന്നോ കരിപ്പുറമെന്നോ സാഹിത്യാർത്ഥം കൊടുക്കാവുന്ന കരുപ്പൂരാണ്‌ ഞങ്ങളുടെ ഗ്രാമം. നെടുമങ്ങാട്‌ ബസ്റ്റാന്റിൽ നിന്നും വലിയമല[ഐ.എസ്‌.ആർ.ഒ]യിലേയ്കുള്ളവഴിയിൽ ഏകദേശം 2കി.മി. കഴിഞ്ഞാൽ ഇവിടെയെത്താം. ഏകദേശം 500 വർഷങ്ങൾക്കുമുമ്പ്‌ ഇന്നത്തെ കൊട്ടാരംവിളയെന്നറിയപ്പെടുന്ന സ്ഥലത്ത്‌ ഒരു കൊട്ടാരം ഉണ്ടായിരുന്നു. ഉമയമ്മറാണിയാണ്‌ ഈ കൊട്ടാരം പണിതത്‌. കോയിക്കൽ കൊട്ടാരത്തേിന്റെ ഉപകൊട്ടാരം എന്നും ഇതറിയപ്പെടുന്നു. ഉമയമ്മറാണി ശത്രുക്കളിൽനിന്നും ഒളിച്ചുതാമസിക്കുവാൻ വേണ്ടിയാണ്‌ ഈ കൊട്ടാരം പണിതതെന്നാണ്‌ പഴമക്കാരുടെ ഭാഷ്യം. കോയിക്കൽകൊട്ടാരത്തിൽ നിന്ന് ഇവിടത്തേയ്ക്‌ ഒരു തുരങ്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു,[ഉണ്ടെന്നും ഇല്ലെന്നും അഭിപ്രായമുണ്ട്‌] ഈ തുരങ്കം അവസാനിക്കുന്നത്‌ കൊട്ടാരംവിളയിലെ നീരാഴി കുളത്തിലാണ്‌. ഈ തുരങ്കം വഴിയാണ്‌ ഉമയമ്മറാണി ഈ സ്ഥലവുമായി ബന്ധപ്പെട്ടിരുന്നത്‌. നീരാഴിക്കുളത്തിൽ ഉമയമ്മറാണിക്ക്‌ നീരാടുവാനായി ആലിലയുടെ ആകൃതിയിൽ കൊത്തുപണി ചെയ്ത പാറക്കല്ല് സ്ഥാപിച്ചിരുന്നുഈ കല്ല് ഇന്നും അവിടെയുണ്ട്‌. കൊട്ടാരത്തിനെ സംരക്ഷിച്ചുകൊണ്ട്‌ നാലുചുറ്റും വെട്ടുകല്ല്[ഡ്രെസ്സിംഗ്‌ സ്റ്റോൺ] കൊണ്ട്‌ നിർമ്മിച്ച ഒരു വലിയ കോട്ടയുണ്ടായിരുന്നു. അതിനാലാണ്‌ ഈ സ്ഥലത്തിന്‌ 'കോട്ടപ്പുറം' എന്ന നാമധേയം വന്നത്‌.ഇവിടെയുള്ള മറ്റൊരു പ്രദേശത്തിന്റെ പേരാണ്‌'ഗോപുരത്തിൻ കാല'. ഗോപുരത്തിന്റെ ചുവട്‌ എന്നർഥത്തിലാണ്‌ ഈ പേരു വന്നത്‌. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പുതന്നെ ഈ കൊട്ടാരം നാമാവശേഷമായി. രാജഭരണം അവസാനിച്ചതോടെ കൊട്ടാരം സ്വകാര്യ ഉടമസ്ഥതയിലായി.ഒടുവിൽ കൊട്ടാരം തന്നെ നശിപ്പിച്ചുകളഞ്ഞു. തുരങ്കത്തെ ഒരു പാറകൊണ്ടടച്ചു. നീരാഴിക്കുളത്തിന്റെ അടിത്തട്ടിന്റെ മിനുസത്തിനു കാരണം തുരങ്കമടച്ച പാറയാണ്‌. 5000 ആനപിടിച്ചാൽപോലും ഈ പാറ അനക്കാൻ കഴിയില്ല. ഒരു റബ്ബർ തോട്ടത്തിനുനടുവിലാണ്‌ ഇന്നീകുളം. ഇന്നീകുളം ജീവികളുടെ ആവാസകേന്ദ്രമാണ്‌.ചുമടുതാങ്ങിയും നീരാഴിക്കുളവും പാറക്കല്ലുകളുമാണ്‌ ഈ കൊട്ടാരം ഉണ്ടായിരുന്നതിന്റെ തെളിവുകൾ.

അയിരവല്ലി മല

തിരുവനന്തപുരം നഗരത്തിൽ നിന്ന്‌ ഏതാണ്ട്‌ 40 കിലോ മീറ്റർ കിഴക്കോട്ടാണ്‌ അയിരവല്ലി മല അഥവാ ചിറ്റിപ്പാറ. സമുദ്രനിരപ്പിൽ നിന്ന് 1730 അടി ഉയരത്തിലാണ്‌ ഈ മല സ്ഥിതി ചെയ്യുന്നത്‌. അവിടെ ആയിരവല്ലി തമ്പുരാൻ ക്ഷേത്രവുമുണ്ട്‌. ഈ ക്ഷേത്രം അവിടെയുള്ള പാറയ്ക്കടിയിലാണ്‌. ഈ പാറയുടെ മുകളിൽ നിന്ന് നോക്കിയാൽ അതി മനോഹരം! തിരുവനന്തപുരം നെടുമങ്ങാട്‌ വിതുര റൂട്ടിൽ മലയടി വെട്ടയിൽ റോഡ്‌ വഴി പോയാൽ ഈ സ്ഥലത്തെത്താം.


==കോട്ടപ്പുറം കാവ്‌==

നെടുമങ്ങാട്‌ കരിപ്പൂര്‌ വിതുരറോഡ്‌ വഴി മുടിപ്പുര മുക്കിൽ എത്തുക. അവിടെ നിന്നും മൊട്ടൽമൂട്‌,ഖാദിബോഡ്‌,ആനാട്‌ [നെടുമങ്ങാട്‌ ബസ്‌ സ്റ്റാൻഡിൽ നിന്നും 2 കി.മീ.] ഖാദിബോഡ്‌ മുക്കിൽ നിന്നും അര കിലോമീറ്റർ അകലെ പനങ്ങാട്ടേലയിലാണ്‌ കോട്ടപ്പുറം കാവ്‌ സ്ഥിതിചെയ്യുന്നത്‌.ധാരാളം വർഷം പഴക്കമുള്ള ചാര്‌,മുള,ശതാവരി,മേന്തോന്നി,ഗരുഡക്കൊടി,നൊച്ചി, സർപ്പഗന്ധി തുടങ്ങിയ വൈവിധ്യമാർന്ന സസ്യജാലങ്ങളും ആരോഗ്യകരമായ നല്ലൊരു ആവാസവ്യവസ്ഥയും ഈ കാവിലുണ്ട്‌.


അമ്മാവൻ പാറയിലേക്ക്‌ പോകാം

നെടുമങ്ങാട്ടിൽ നിന്ന് അഞ്ച്‌ കിലോമീറ്റർ അകലെ വേങ്കോട്‌ എസ്‌.യു.ടി ആശുപത്രിക്ക്‌ സമീപമാണ്‌ അമ്മാവൻ പാറ.ഇതിനു മുകളിൽ നിന്ന് നേൊക്കുമ്പേൊൾ തിരുവനന്തപുരം നഗരവും പരിസരപ്രദേശങ്ങളും കാണാം. മുമ്പ്‌ ശംഖ്‌മുഖം കടലും കാണാൻ കഴിയുമായിരുന്നു എന്ന് പഴമക്കാർ പറയുന്നു. അമ്മാവൻ പാറയിൽ നിന്നുള്ള സൂര്യാസ്തമയം നയനമനേൊഹരമായ കാഴ്ചയാണ്‌. പാറയുടെ ഒരു ഭാഗം ഖനനക്കാർ വെടിവച്ച്‌ തകർത്തു ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. പാറ സംരംക്ഷിക്കണം എന്നാണ്‌ നാട്ടുകാർ ആഗ്രഹിക്കുന്നത്‌. വെറുതെ പാർക്കിലും, ബീച്ചിലുംഅലയാതെ അമ്മാവൻ പാറയിലേക്ക്‌ പോകൂ.പ്രകൃതിയുടെ അനന്തഭാവം അടുത്തറിയൂ..... -സോണിത്ത്‌

സ്കൂളിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ

പൊന്മുടി

61 കിലോമീറ്റർ അകലെയുള്ള ഹിൽ റിസോർട്ട്‌. സമുദ്രനിരപ്പിൽ നിന്ന് 915 മീറ്റർ ഉയരമുള്ള പൊന്മുടിയിൽ അരുവികൾ,അപൂർവ സസ്യങ്ങളെന്നിവയുണ്ട്‌. ട്രെക്കിങ്ങ്‌ സൌകര്യം,മാൻ പാർക്ക്‌,എന്നിവയ്ക്കു പുറമെ കല്ലാർ അരുവിയും പ്രധാന ആകർഷണം.