ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ്
ഹൈടെക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപകർക്കൊപ്പം ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ ഒരു യൂണിറ്റ് ആരംഭിച്ചു.
'ഹായ് സ്കൂൾകുട്ടികൂട്ടം' പരിശീലന യോഗം
"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 29 കുട്ടികൾ പങ്കെടുത്തു. സ്ക്കൂൾ എസ് എെ റ്റി സി ആയ കാർത്തിക റ്റീച്ചർ ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ ഹെഡ്മാസ്റ്റർ ശ്രീ സുരേന്ദ്രന് സാർ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളിൽ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും സംസാരിച്ചു. സ്ക്കൂൾ സീനിയർ അസിസ്ററന്റ് ആയ ജോണ് വില്യം സർ ഐ ടി പഠനത്തിന്റെ പ്രായോഗികതലങ്ങള് വിശദീകരിച്ചു.പദ്ധതിയിലെ 5 മേഖലകളെ കുറിച്ച് എസ്.ഐ.റ്റി.സി വിവരിക്കുകയും ഓരോരുത്തർക്കും രണ്ടു മേഖലകള് തിരഞ്ഞെടുക്കാന് വേണ്ട മാർഗനിർദ്ദേശങ്ങള് നല്കുകയും ചെയ്തു. തിരിച്ചും അംഗങ്ങൾ അവരവരുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും നല്ലൊരു ചർച്ച തന്നെ നടക്കുകയും ചെയ്തു.
ഹെൽത്ത് ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നത് ശ്രീമതി പി. ജി. കലാറാണി റ്റീച്ചറാണ്. വളരെയധികം സഹായിയായി പ്രവർത്തിക്കുന്നു ഇവിടുത്തെ നഴ്സ്. ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളെ ക്കുറിച്ചുള്ള ഒരു സെമിനാർ നടത്തുകയുണ്ടായി. യോഗാദിനം ആചരിക്കുകയും കൂടാതെ ലോക ലഹരി വിരുദ്ധ ദിന ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തുകയും ബോധവത്കരണ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു.