ഗവ. എച്ച് എസ് എസ് മൂലങ്കാവ്
ഗവ. എച്ച് എസ് എസ് മൂലങ്കാവ് | |
---|---|
വിലാസം | |
മൂലങ്കാവ് വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
16-12-2009 | Moolankaveghs |
മൂലങ്കാവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് മൂലങ്കാവ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 63 എന്ന പേരിലാണ് പൊതുവെ ഈ സ്ഥലം അറിയപ്പെടുന്നത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ചരിത്രം
1952ല് ലോവര്‍ പ്രൈമറിയായി ആരംഭിച്ചു. ഓലഷെഡില് ആരംഭിച്ച കെ ട്ടിടം 1953ല്‍ നിലം പൊത്തി. ഒരു വര്ഷം വിദ്യ്ലയം പ്രവര്ത്തിച്ചില്ച. 1954ല്‍ വീണ്ടും പ്രവര്ത്തനമാരംഭിച്ച വിദ്യ്ലയം 1-5, 6-8, 9-10 എന്നീ രീതിയുടെ ഭാഗമായി 1-5 ലോവര്‍ പ്രൈമറി സ്കൂളായി പ്രവര്ത്തിച്ചു. 1959ല്‍ കെ.ഇ.ആര്‍ പ്രാബല്യത്തില് വന്നതോട് കൂടി അഞ്ചാംതരം ഒഴിവാക്കപ്പെട്ടു. ഏറെക്കാലത്തെ പ്രദേശവാസികളുടെ മുറവിളിയുടെ ഭാഗമായി 1972ല്‍ അപ്പര്പ്രൈമറിയായി ഉയര്ത്തി. (1-7)കുടിയേററ മേഖലയായതിനാല്‍ കൂടുതല്‍ ജനവാസവും ജനസംഖാ വര്ധനവും വിദ്യ്ലയം എച്ച്.എസ്സ് ആക്കണമെന്ന ആവശ്യത്തെ ശക്തിപ്പെടുത്തി. അതോടൊപ്പം 1986ല്‍ രക്ഷാകര്‍തൃ സമിതിയുടെ സഹകരണത്തോട് കൂടി പ്രിപ്രൈമറി ആരംഭിച്ചു. കേരള ഗവര്ണര്‍ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 199ഹൈസ്കൂള്‍ ആയി ഉയര്ത്തിയ വിദ്യ്ലയം 2004ല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്ത്തപ്പെട്ടു. ഇന്ന് 1500ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. വിദ്യാലയത്തിന്റെ ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ രക്ഷാകര്‍തൃ സമിതിയുടെയും ത്രിതലപഞ്ചായത്തുകളുടെയും ഡീ.പി.ഇ.പീ, എസ്.എസ്.എ തുടങ്ങിയ വിദ്യാഭ്യാസ പദ്ധതികളും നിണായക പങ്ക് വഹിച്ചിട്ടുണ്ട് .ഇതില്‍ രക്ഷാകര്‍തൃ സമിതിയുടെ പ്രവത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വര്‍ഷം | പ്രധാനാധ്യാപകന്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.674197" lon="76.288773" zoom="18" width="350" height="350" selector="no" controls="large"> </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.