Ssk18:കലോത്സവം/Details
വേദികൾ
നീർമാതളം(തേക്കിൻകാട് മൈതാനം ,എക്സിബിഷൻ ഗ്രൗണ്ട്)
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി.തൃശ്ശൂർ പൂരം എക്സിബിഷൻ വേദിയായ ഈ ഇടം ഇപ്പോൾ നീർമാതളം എന്ന പേരിലും പ്രശസ്തിയാർജ്ജിക്കുന്നു.നിത്യഹരിത വൃക്ഷമാണ് നീർമാതളം.ഔഷധഗുണങ്ങളെപ്പറ്റി ആയുർവേധഗ്രന്ഥങ്ങളിൽ പരാമർശം.മാധവിക്കുട്ടിയുടെ 'നീർമാതളം പൂത്തകാലം'എന്ന കൃതിയിലൂടെ സുപരിചിതം.
നിശാഗന്ധി(തേക്കിൻകാട് മൈതാനം,തെക്കേ ഗോപുരനട)
തെക്കോട്ടിക്കത്തിനു പേരുകേട്ട നട.തെക്കോട്ടിറക്കത്തിനും വർണ്ണാഭമായ കുടമാറ്റത്തിനും സാക്ഷിയാകുന്ന ഇവിടെ ഇപ്പോൾ സുഗന്ധമേറിയ വെണ്മനിറഞ്ഞ നിശാഗന്ധി രാത്രികളിൽ പൂക്കുന്നു.