ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /പ്രവൃത്തിപരിചയ ക്ലബ്ബ്.
2017 - 18
കൺവീനർ: ജാസ്മിൻ. എം
ജോയിൻറ് കൺവീനർ: യൂസുഫ്. എം
സ്റ്റുഡൻറ് കൺവീനർ: ശമീമ. -9 എ
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹുദ. പി -7 ഡി
കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാൽ ഉതകുന്ന പ്രവർത്തനങ്ങൾ പ്രവൃത്തിപരിചയ ക്ലബ്ബിനു കീഴിൽ നടന്നു വരുന്നു.
ഫറോക്ക് സബ്ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് ഒന്നാം സ്ഥാനം
ഒക്ടോബർ 21, 23, 24(ശനി, തിങ്കൾ, ചൊവ്വ) തിയതികളിലായി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ, ജി. ജി. വി. എച്ച്. എസ്സ്. എസ്സ്. ഫറോക്ക് എന്നീ സ്കൂളുകളിൽ വച്ച് നടത്തപ്പെട്ട ഈ വർഷത്തെ ഫറോക്ക് സബ്ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയിൽ ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.
പ്രവൃത്തിപരിചയ മേളയിൽ 4570 പോയിൻറുമായി ഹൈസ്കൂൾ വിഭാഗത്തിൽ ഫറോക്ക് സബ്ജില്ല ഒാവറോൾ ഒന്നാം സ്ഥാനം ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കി. ഹയർ സെക്കണ്ടറി വിഭാഗം പ്രവൃത്തിപരിചയ മേളയിൽ 2526 പോയിൻറുമായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഫസ്റ്റ് റണ്ണർഅപ്പ് ആണ്. പ്രൈമറി വിഭാഗത്തിൽ 2414 പോയിൻറുമായി നാലാം സ്ഥാനത്തുമാണ്.
വിജയികൾക്ക് അസ്സംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി മേള
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് സെപ്റ്റംബർ 23 ന് ശനിയാഴ്ച്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ, മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട് മുഹമ്മദ് നിസാർ, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ട് നദീറ. എൻ. വി. എന്നിവർ ആശംസകളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ വി. എം. ജെസ്സി സ്വാഗതം പറഞ്ഞു.
ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ സ്റ്റിൽ മോഡൽ നിർമ്മാണം, വർക്കിങ്ങ് മോഡൽ നിർമ്മാണം, മാഗസിൻ നിർമ്മാണം, ക്വിസ്സ് എന്നീ തൽസമയ മൽസരങ്ങൾ നടത്തി. കൂടാതെ ശാസ്ത്ര വിഷയങ്ങളിൽ റിസർച്ച് ടൈപ്പ് പ്രോജക്ട്, ഇംപ്രവൈസ്ഡ് എക്സ്പിരിമെന്റ്സ്, ഗണിതമേളയിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, പസിൽ, ഗെയിം നിർമ്മാണം എന്നീ മൽസരങ്ങളും, സാമൂഹ്യശാസ്ത്രമേളയിൽ പ്രസംഗ മൽസരം, അറ്റ്ലസ് നിർമ്മാണം, പ്രാദേശിക ചരിത്ര രചന എന്നീ മൽസരങ്ങളും, എെ. ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്, മലയാളംടൈപ്പിംഗ്, മൾട്ടിമീഡിയപ്രസന്റേഷൻ, വെബ് പേജ് നിർമ്മാണം, എെ.ടി. പ്രോജക്റ്റ്, എെ.ടി. ക്വിസ്സ് എന്നീ മൽസരങ്ങളും പ്രവൃത്തിപരിചയ മേളയിൽ മാന്വൽ പ്രകാരമുള്ള എല്ലാ ഇനങ്ങളിലും തൽസമയ മൽസരങ്ങളും നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷൻ ഉണ്ടായിരുന്നു.
ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ റമീസ് ശിബാലി നന്ദി പറഞ്ഞു.
അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം
ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി ആഗസ്റ്റ് 16 ബുധനാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചോക്ക് നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്നതാണ് ഈ ചോക്ക് നിർമ്മാണവർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകിയത്.
2016 - 17
കൺവീനർ: യൂസുഫ്. എം
ജോയിൻറ് കൺവീനർ: ജാസ്മിൻ. എം
സ്റ്റുഡൻറ് കൺവീനർ: സുഹാന സഫൽ. ടി -10 എച്ച്
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹുദ ഫാത്തിമ -7 ഡി
കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാൽ ഉതകുന്ന സ്കൂൾ ടൈലറിങ് യൂണിറ്റ് പ്രവർത്തിക്കുന്നത് പ്രവൃത്തിപരിചയ ക്ലബ്ബിന്റെ കീഴിലാണ്. ഈ ക്ലബ്ബിനു കീഴിൽ ഈ വർഷം യു. പി. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകൾ കുട്ടികൾ നിർമ്മിച്ചു. പ്രവൃത്തിപരിചയക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പലതരത്തിലുള്ള ഉൽപന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.കഴിഞ്ഞ വർഷത്തെ സംസ്ഥാനപ്രവൃത്തിപരിചയമേളയിൽ എംബ്രോയ്ഡറിയിൽ ഒന്നാം സ്ഥാനം ലഭിച്ചത് ഈ സ്കൂളിലെ ഹിബ ഫാത്തിമ എന്ന കുട്ടിക്കായിരുന്നു.
ഹിബ ഫാത്തിമ
എംബ്രോയ്ഡറി, പെയിന്റിംഗ്, കരകൗശലം എന്നീ മേഖലകളിലും കുട്ടികൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.
മികവ് - 2017
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന തരത്തിൽ വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം ജനുവരി 27 ന് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 90 ഓളം വിദ്യാർത്ഥികൾ താഴെപറയുന്ന ഇനങ്ങളിലായി ഈ നിർമ്മാണ പരിശിലനത്തിൽ പങ്കെടുത്തു.
1. പേപ്പർ ബാഗ്
2. പൗച്ച്
3. കുട
4. തൊപ്പി
5. ഗ്രോ ബാഗ്
ഗ്രോ ബാഗിൽ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. യു. പി. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകൾ കുട്ടികൾ നിർമ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം വളർത്താനും അതിലുപരി നിർധനവിദ്യാർത്ഥികൾക്ക് ജീവിതമാർഗ്ഗവുമാകാൻ വഴിയൊരുക്കുക എന്നതാനണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. കുട്ടികൾ നിർമ്മിച്ച ഈ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നില്പനയും സ്ക്കൂളിൽ വച്ച് നടത്തുകയും ചെയ്തു.
ക്ലബ് കൺവീനർ യൂസുഫ്. എം, ജോയിൻറ് കൺവീനർ ജാസ്മിൻ. എം, സ്റ്റുഡൻറ് കൺവീനർ: സുഹാന സഫൽ. ടി -10 എച്ച് , സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹുദ ഫാത്തിമ -7 ഡി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ മികവ് - 2017സബ്ജില്ലാതലത്തിലും, ബേപ്പൂർ നിയോജക മണ്ഡലത്തിലും മികച്ചതായി തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത പ്രവൃത്തിപരിചയ-എെ. ടി മേള
വിദ്ധ്യാർത്ഥികളുടെ ശാസ്ത്രീയ അഭിരുചി വളർത്തുക, അവരിലെ നൈസർഗിക കഴിവുകൾ കണ്ടെത്തി ഭാവിയിൽ തനതായ ശാസ്ത്രസാങ്കേതിക നേട്ടങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.സി.ടി വൈദഗ്ധ്യം എന്നിവ കൈവരിക്കുന്നതിന് വിദ്ധ്യാർത്ഥികളെ പ്രാപ്തരാക്കുക, വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണത്വരയും ഗവേഷണബുദ്ധിയും വളർത്തിയെടുക്കുക, പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചി അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക, വിവരവിനിമയസാങ്കേതിക വിദ്യയുടെ ബഹുമുഖ സാധ്യതകൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുക എെ.സി.ടി രംഗത്ത് ബഹുമുഖ കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ഒക്ടോബർ 14 ന് വെള്ളിയാഴ്ച യു.പി, ഹൈസ്കൂൾ തലങ്ങളിലായി സ്കൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എെ.ടി മേള സംഘടിപ്പിച്ചു.
ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, എന്നിവർ ആശംസകളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ കെ. എം. ശരീഫ ബീഗം സ്വാഗതം പറഞ്ഞു.
പ്രവൃത്തിപരിചയ മേളയിൽ എല്ലാ ഇനങ്ങളിലും തൽസമയ മൽസരം നടത്തി. തുടർന്ന് നിർമ്മിച്ച വസ്തുക്കളുടെ എക്സിബിഷനും, ആനിമേഷൻ വീഡിയോ പ്രദർശവും ഉണ്ടായിരുന്നു.
ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറി കൃഷിയെക്കുറിച്ചുള്ള ക്ലാസ്, കോഴിക്കോട് പ്ലാനിറ്റോറിയത്തിലെ വാനനിരീക്ഷണപരവും ജ്യോതിശാസ്ത്രപരമായ അറിവുകൾ പകരുന്ന മൊബൈൽ എക്സിബിഷൻ യൂണിറ്റ്, രക്ത നിർണ്ണയ കേമ്പ്, രക്തദാനത്തിന്റെ മഹത്തത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ക്ലാസ്, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയായ അജിത്ത് വീട്ടിൽ ഉണ്ടാക്കിയ ജൈവ പച്ചക്കറിവിളകളുടെ പ്രദർശനം, ഫോട്ടോഗ്രാഫി രംഗത്ത് ധാരാളം പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രശസ്ത ഫോട്ടോഗ്രാഫറും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്ധ്യാർത്ഥിയുമായ അഖിൻ തൻഷിദ് കോമാച്ചിയുടെ ഫോട്ടോപ്രദർശനം, ഗ്രീൻ വെജ് സെക്രട്ടറി സിദ്ദീഖ് തിരുവണ്ണൂറിന്റെ ജൈവ പച്ചക്കറിവിളകൾ, വിത്തുകൾ എന്നിവയുടെ പ്രദർശനം, വിൽപ്പന എന്നിവയും സ്കൂൾതല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.
സഹോദര സ്ഥാപനങ്ങളിൽ നിന്ന് എക്സിബിഷനും, വീഡിയോ പ്രദർശവും കാണാൻ കുട്ടികളും അദ്ധ്യാപകരും എത്തിയിരുന്നു. ശാസ്ത്രമേള കൺവീനർ ശരീഫ ബീഗം, ജോയിൻറ്റ് കൺവീനർ സിറാജ് കാസിം, മറ്റ് അദ്ധ്യാപകർ, വിവിധ ക്ലബുകളുടെ സ്റ്റൂഡൻറ് കൺവീനർമാർ, സ്റ്റുഡൻറ് ജോയിൻറ് കൺവീനർമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്രമേള ജോയിൻറ്റ് കൺവീനർ സിറാജ് കാസിം നന്ദി പറഞ്ഞു. അസ്സംബ്ലിയിൽ ഹെഡ്മാസ്റ്റർ എം. എ. നജീബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫുഡ്ഫെസ്റ്റ്
ഹെൽത്ത് ക്ലബ്ബിന്റെയും, പ്രവൃത്തിപരിചയ ക്ലബ്ബിന്റെയും കീഴിൽ സ്കൂൾ സെമിനാർഹാളിൽ വച്ച് ഫുഡ്ഫെസ്റ്റ് നടത്തി.ഹെഡ്മാസ്റ്റർ എം. എ നജീബ് ഉൽഘാടനം ചെയ്തു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീർ, എന്നിവർ ആശംസകളർപ്പിച്ചു. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. പ്രവൃത്തിപരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ എം. ജാസ്മിൻ, ഹെൽത്ത് ക്ലബ്ബ് കൺവീന കെ.പി. ഷെറീന, അദ്ധ്യാപകരായ സി. റംല, പി.എ. ജാസ്മിൻ, ചിത്ര.എം. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.