പി.ടി. എം. വൈ.എച്.എസ്.എടപ്പലം/സ്കൗട്ട്&ഗൈഡ്സ്-17

സ്കൗട്ട്&ഗൈഡ്സ്

ഞങ്ങളുടെ സ്കൂളിൽ സ്കൗട്ടിന്റെ 5യൂണിറ്റുകളും ഗൈഡ്സിന്റെ 6 യൂണിറ്റുകളും പ്രവർത്തിച്ചു വരുന്നു. 5 സ്കൗട്ട് മാസ്റ്റർമാരും 6 ഗൈഡ്സ് ക്യാപ്റ്റൻമാരും ഞങ്ങൾക്കുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ യൂണിറ്റുളള വിദ്യാലയമാണ് ഞങ്ങളുടേത്. സ്കൂളിന്റെ ദൈനദിന പ്രവർത്തനങ്ങളിൽ സകൗട്ട് & ഗൈ‍ഡ് സജീവമായി ഇടപ്പെടുന്നു. പ്ലാസ്റ്റിക്ക് നിർമ്മാജനം, പരിസര ശുചീകരണം, ആതുര സേവനം , നീന്തൽ പരിശീലനം, ജൈവ പച്ചക്കറി കൃഷി, ബോധവൽക്കരണം എന്നി മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കഴിഞ്ഞ വർഷം 72 കുട്ടികൾക്ക് ഗവർണരുടെ അവാർഡ് ആയ രാജ്യപുരസ്‍ക്കാരും, മൂന്ന് കുട്ടികൾക്ക് രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു.


രാജ്യ പുരസ്കാർ