ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം
ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം | |
---|---|
വിലാസം | |
മതിലകം തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 03 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, english |
അവസാനം തിരുത്തിയത് | |
08-09-2017 | Raeesa thasneem |
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര് താലൂക്കില്‍ മതിലകം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
പച്ചപിടിച്ച കുറ്റിക്കാടുകളും കരയെ ധന്യമാക്കുന്ന കൊച്ചരുവികളും അറബിക്കടലിന്റെ റാണിയായ കൊച്ചിക്കായലിന്റെ കൈവഴികളിലൊന്നായ കനോലിക്കനാലും കൊണ്ട് പ്രകൃതിരമണീയമായ ഒരു കൊച്ചുൂഗ്രാമത്തിലാണ് വര്ഷങ്ങള്ക്ക് മുന്പ് ദൈവത്തില് പ്രതിഷ്ഠിതരായ കുറെ കന്യാസ്ത്രീകള് വന്ന് 1940 ജൂണ് 13 ന് ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് കോണ് വെന്റ് സ്ഥാപിക്കപ്പെട്ടത്. ബഹു. ടി. സിസ്റ്റര് മാഗ്ദലിന്റെ നേത്യത്വത്തില്‍ വന്ന ബഹു. സിസ്റ്റേഴ്സിനെ ഇടവക വികാരിയായിരുന്ന റവ ഫാ. ജോസഫ് പനയ്ക്കല് സ്വാഗതം ചെയ്യുകയും എല്. പി. സ്കൂളിന്റെ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്പ്പിക്കുകയും ചെയ്തു. നല്ലവരായ നാട്ടുകാര് സിസ്റ്റേഴ്സിന് വിഭവസമൃദ്ധമായ ഭക്ഷണം നല്കി സഹായം വാഗ്ദാനം ചെയ്തു. നെയ്ത്തുശാല ഉണ്ടായിരുന്ന സ്ഥാനത്താണ് സ്കൂള് സ്ഥാപിതമായത്. അരിപ്പാലത്തെ പ്രമുഖ ആംഗ്ലോഇന്ത്യന് ഗുഡിനോഫ മിലിയുടെ സഹായസഹകരണത്തോടെയാണ് മഠം സ്ഥാപിതമായത്. അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ഡോ. ജോസഫ് അട്ടിപേേറ്റി തിരുമേനിയുടെ നിര് ദ്ദേശപ്രകാരം മഠത്തിനും സ്കൂളിനും ആവശ്യമായ സ്ഥലം ബഹു. വികാരിയച്ചന് നല്കുകയും ഗേള്സ് സ്കൂളിന്റെ ചുമതല ഈ സഭാസമൂഹത്തെ ഏല്പ്പിക്കുകയും ചെയ്തു. സ്ത്രീ വിദ്യഭ്യാസത്തെ അവഗണിച്ചിരുന്ന അക്കാലത്ത് , പാവപ്പെട്ട പെണ്കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലുൂം സിസ്റ്റേഴ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നതിന്റെ ഫലമായി ഒരു ഗേള്സ് ഹോം തുടങ്ങി. മൂന്നു ക്ലാസുകളില് 45 കുട്ടികള് മാീത്രമായി ആരംഭിച്ച ഹൈസ്കൂള് ഇന്ന് 5 മുതല് 10 വരെ ക്ലാസുകളില് 1101 വിദ്യാര്ത്ഥിനികളും 30 അദ്ധ്യാപകരും 5 ഓഫീസ് സ്റ്റാഫുമായി വളര്ന്നിരിക്കുന്നു. തുടക്കത്തില് താണനിലവാരത്തിലായിരുന്ന ഹൈസ്കൂള് ഇപ്പോള് വളരെ നല്ല നിലവാരം പുലര്ത്തുന്നു. സിസ്റ്റേഴ്സിന്റെയും ടീച്ചേഴ്സിന്റെയും കഠിനദ്ധ്വാനഫലമായി ഇന്ന് തൃശ്ശൂര് ജില്ലയില് മുന്പന്തിയില് നില്ക്കുന്ന സ്കൂളുകളില് ഒന്നായി വളര്ന്നിരിക്കുന്നു. എസ്. എസ്. എല്. സി. റിസള്ട്ട് വളരെ ഉയര്ന്ന നിലവാരം പുലര്ത്തുന്നു.
1989-90 - 100% 1990-91 - 100% 1996-97 - 100% 2000-01 - 100% 2002-03 - 100% 2007-08 - 100% 2008-09 - 100% 2009-10 - 98.26 2010-11 - 100% 2011-12 - 100% 2012-13 - 100% 2013-14 - 99.5% 2014-15 - 100% 2015-16 - 100% 2016-17 - 100% 2016-17 - 100%
2001, 2003 എന്നീവര്ഷങ്ങളില് യഥാക്രമം 12, 15 റാങ്കുകള് നമ്മുടെ കുട്ടികള് കരസ്ഥമാക്കി. ഈ വര്ഷവും 100% വിജയം ഞങ്ങള് പ്രതീക്ഷിക്കുന്നു. പാഠ്യേതര പ്രവര്ത്തനങ്ങളിലും ഒ.എല്.എഫ്.ജി.എച്ച്.എസ്. വളരെ നല്ല നിലവാരം പുലര്ത്തുന്നു. അക്കാദമിക്ക് ഫീല്‍ഡിലും അത് ലറ്റിക്ക് ഫീല്ഡിലും നല്ല നിലവാരം പുലര്ത്തി സമ്മാനങ്ങള് വാരിക്കൂട്ടിയിട്ടുണ്ട്. ഇതിനെല്ലാം ഉപരിയായി കുട്ടികള്ക്ക് നല്ല മൂല്യങ്ങള് നേടിയെടുക്കുവാനുള്ള മോറല് ക്ലാസുകളും അഡള്ട്ട് എഡ്യുക്കേഷനും, സെക്സ് എഡ്യുക്കേഷനും കാലാകാലങ്ങളില് മൂല്യാധിഷ്ഠിത ക്ലാസുകളും സെമിനാറുകളും നടത്താറുണ്ട്. കെ. സി. എസ്. എല്. എന്ന സംഘടന സജീവമായി പ്രവര്ത്തിക്കൂന്നു. നല്ലരീതിയില് പ്രവര്ത്തിക്കുന്ന ഒരുസംഘം ഗൈഡ്സും സ്കൂളിന്റെ അഭിമാനമായി. രാഷ്ട്രപതി അവാര്ഡും, രാജപുരസ്കാറും നേടിയ നമ്മുടെ സ്കൂളിലെ കുട്ടികള്ക്ക് എസ്. എസ്. എല്. സി. പരീക്ഷകളില് ഗ്രേസ് മാര്ക്ക് ലഭിച്ചു വരുന്നു. യുവജനോല്സവത്തില് ഒപ്പന, മാര്ഗംകളി, കേരളനടനം, മോണോആക്ട്, ബാന്റ് മേളം തുടങ്ങിയ മത്സരങ്ങളില് പങ്കെടുക്കുകയും സംസ്ഥാനതലം വരെ പോയി ഗ്രേസ് മാര്ക്ക് കരസ്ഥമാക്കുകയും ചെയ്തു. ശ്രേഷ്ഠമായ ഈ വിദ്യഭ്യാസ നില നിലനിര്ത്താന് കഴിഞ്ഞു എന്നതിന് ഈ സ്കൂൂള് ഇതേവരെ നേടിയിട്ടുള്ള 100% വിജയവും ഡിസ്റ്റിങ്ഷനുകളും റാങ്കുകളും മതിയായ തെളിവുകളാണ്. അദ്ധ്യായനത്തോടൊപ്പം കര്ശനമായ അച്ചടക്കവും സ്വഭാവരൂപീകരണവും ഈ സ്ഥാപനത്തിന്റെ മുഖമുദ്രകളാണ്. ഈ സരസ്വതി ക്ഷേത്രത്തെ, സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വിദ്യഭ്യാസസ്ഥാപനമായി വളര്ത്തിയെടുക്കുവാന് കഴിഞ്ഞത് അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാര്ത്ഥിനികളുടെയും, നാട്ടൂകാരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്കൊണ്ട് മാത്രമാണ്.
ഭൗതികസൗകര്യങ്ങള്‍
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയന്‍സ് ലാബ്.
- കമ്പ്യൂട്ടര്‍ ലാബ്.
- എഡ്യുസാറ്റ് കണക്ഷന്‍.
- എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
നിറകതിര്‍
നിറകതിര്‍
ചിങ്ങം ഒന്നിനു ഒ.എല്.എഫ്.ജി.എച്ച്.എസില്‍ നിറക്കതിര്‍ നടത്തപ്പെട്ടു.കയ്പ്പമംഗലം എം.എല്‍.എ.ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്കായി മലയാളി മങ്ക മത്സരം അരങ്ങേറി.ഏഴാം തരത്തില്‍ പഠിക്കുന്ന അരുണിമയുടെ അമ്മയാണ് മലയാളി മങ്ക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്.അതോടൊപ്പം അമ്മമാര്‍ക്കായി പായസ മത്സരം,നാലുമണി പലഹാര മത്സരം തുടങ്ങി നിരവധി മത്സരങ്ങള്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്നു.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പായസം വിതരണം ചെയ്തു.എല്ലാ പിന്തുണയും നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളും പി.ടി.എ.അംഗങ്ങളും അധ്യാപകരും ഒപ്പം ഉണ്ടായിരുന്നു.
- ഭാരത് സ്‌കൗട്ട് യൂണിറ്റ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 300 മീറ്റർ അകലെയായി St.Joseph latin churchന് സമീപത്ത് സ്ഥിതി ചെയ്യുന്നു {{ #multimaps:10.292433,76.1651725|zoom=18.25}}