സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം
സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം | |
---|---|
വിലാസം | |
ചിറ്റാരിക്കല്‍ കാസറഗോഡ്‍ ജില്ല | |
സ്ഥാപിതം | 20 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ്‍ |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & English |
അവസാനം തിരുത്തിയത് | |
28-07-2017 | 12045 |
ചരിത്രം
1949 ജൂണ്‍ 20-ന് മോണ്‍. ജെറോം ഡിസൂസയുടെ നേതൃത്വത്തില്‍ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു. 1953-ല്‍ തോമാപുരം എല്‍ .പി . സ്കൂള്‍ ഒരു Higher Elementary School ആയി ഉയര്‍ത്തപ്പെട്ടു. പിന്നീട് 1960 ജൂലൈ 4 ന് ഒരു High School ആയും ഉയര്‍ത്തപ്പെട്ടു.1962ല്‍ എല്‍. പി വിഭാഗം വേര്‍തിരക്കപ്പെട്ടു.1963-ല്‍ S.S.L.C സെന്റര്‍ അനുവദിക്കപ്പെട്ടു. ആദ്യബാച്ച് വിദ്യാര്‍ത്ഥികള്‍ S.S.L.C പരീക്ഷ എഴുതി.1985 ഏപ്രില്‍ 28,29 തീയ്യതികളില്‍ ഹൈസ്കൂള്‍ രജതജൂബിലി ആഘോഷിച്ചു. 1970 കളുടെ അവസാനവും 1980കളുടെ ആരംഭത്തിലും 38 ഡിവിഷനുകള്‍ ഉണ്ടായിരുന്നു.
2002-03 സ്കുൂള്‍ വര്‍ഷത്തില്‍ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ ഇംഗ്ലീഷ് മീഡീയം ഡിവിഷന്‍ ആരംഭിച്ചു, 2010-ല്‍ ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ച് S.S.L.C പരീക്ഷ എഴുതി . 2003 മാര്‍ച്ചില്‍ കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കപ്പെട്ടു.2005-06 മുതല്‍ എല്ലാ യൂ.പി. -ഹൈസ്കൂള്‍ ക്ലാസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.അതിനുവേണ്ടി 12 ക്ലാസ്സ് മുറികളും, റീഡിംഗ് റൂം,ലൈബ്രറി, ലോബോട്ടറി സൗകര്യങ്ങളും ഏര്‍പ്പെടുത്തി.പ്രത്യേക പാചകപുരയുണ്ടാക്കി.ഒാരോ നിലയിലും ടോയ്‌ലറ്റ് സൗകര്യങ്ങളും ഒരുക്കി. 1998-ല്‍ തോമാപുരം ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.1998 സെപ്റ്റംബര്‍ 19-ാം തിയ്യതി അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ.പി.ജെ ജോസഫ് സ്ക്കൂളിന്റെയും കോഴ്സുകളുടെയും ഔപചാരിക ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. 2 സയന്‍സ് ബാച്ചും 1 ഹുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. 2002-ല്‍ ഒരു സയന്‍സ് ബാച്ചും 1 കൊമേഴ്സ് ബാച്ചും അനുവദിച്ചുകിട്ടി. +1,+2 വിഭാഗങ്ങളിലായി 10 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 2006-07 സ്കുൂള്‍ വര്‍ഷം ഹയര്‍സെക്കണ്ടറിയില്‍ പ്രത്യേകം പ്രിന്‍സിപ്പലിനെ നിയമിച്ചു.ആദ്യപ്രിന്‍സിപ്പലായി ശ്രീ.പി.വി സണ്ണി നിയമിതനായി.
ഭൗതികസൗകര്യങ്ങള്‍
ആകൃതിയില്‍ പണിതുയര്‍ത്തിയ മൂന്ന്നില കോണ്‍ക്രീറ്റ് കെട്ടിടം 1960-ല്‍ ഹൈസ്ക്കൂള്‍ ആരംഭിച്ച കാലത്ത് പണിതുയര്‍ത്തിയ ഇരുവശത്തും വരാന്തയുള്ള 5 ക്ലാസ്സ്മുറികളുള്ള ഒാടിട്ട ബലവത്തായ ഒരു കെട്ടിടം ഒഴിച്ച് ബാക്കിയുള്ള പഴയ കെട്ടിടങ്ങള്‍ പൊളിചുമാറ്റി, ക്ലാസ്സുകള്‍ പുതിയ കെട്ടിടത്തില്‍ ആരംഭിച്ചു. നിലനിര്‍ത്തിയ പഴയ കെട്ടിടം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നവീകരിച്ച്എല്‍.പി കെട്ടിടത്തില്‍ തുടര്‍ന്നിരുന്ന ക്ലാസ്സുകള്‍ ഇവിടേക്ക് മാറ്റി.നവീകരിച്ച കെട്ടിടത്തില്‍ ആശീര്‍വാദകര്‍മം ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ വെരി.റവ.അഗസ്റ്റ്യന്‍ പാണ്ട്യന്‍മാക്കല്‍ 2016 ജൂലൈയില്‍ നിര്‍വ്വഹിച്ചു.
1. 24 CLASS ROOMS 2 LIBRARY 3 SCIENCE LAB 4 ASSEMBLY HALL 5 H S I T LAB 6 U P I T LAB 7 PLAY GROUND 8 BASKET BALL COURT 9 VOLLEY BALL COURT 10 ROOM FOR FASHION DESIGNING COURSE 11 C C TV SURVEILLANCE ALL AROUND THE CAMPUS 12 PUNCHING FACILITY FOR ALL STAFF 13 SCHOOL BUS ടോയ്‌ലറ്റ്-അധ്യാപകര്‍, അധ്യാപികമാര്‍ ഒാഫീസ്, സ്റ്റാഫ് , ആണ്‍കുട്ടികള്‍ , പെണ്‍കുട്ടികള്‍ , എന്നിവര്‍ക്ക് പ്രത്യേകം ,പ്രത്യേകം ജലലഭ്യത- സ്വാഭാവിക കിണറും , കുഴല്‍കിണറും , കുഴല്‍വെള്ളം , കുടിവെള്ളസൗകര്യയങ്ങളും , ആവശ്യയത്തിന് ടാപ്പുകളും. അസംബ്‌ളിക്ക് വിശാലമായ മുറ്റം, കളിസ്ഥലം 75 മീറ്റര്‍ ട്രാക്ക് ഇടാവുന്നത്.സമീപത്ത് എല്‍.പി.സ്കൂള്‍.ചിറ്റാരിക്കാല്‍ ഉപജില്ലാ ആസ്ഥാനത്തെ സെന്‍ട്രല്‍ സ്കൂള്‍.ശാന്തവും , സുന്ദരവും വിശുദ്ധവുമായ അന്തരീക്ഷം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൂബിലിയാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ശിശുദിനാഘോഷത്തില്‍ "സുവര്‍ണ്ണമുകളങ്ങള്‍" എന്ന വഴിയോരചിത്രരചനാപരിപാടി ഉത്സവലഹരി പകര്‍ന്നു.കുട്ടികളും മുതിര്‍ന്നവരുമടക്കം നൂറിലധികം ചിത്രകാരന്‍മ്മാര്‍ പങ്കെടുത്ത സുവര്‍ണ്ണമുകളങ്ങള്‍" പ്രധാനമന്ത്രിയുടെ ലളിതകലാഉപദേശകസമിതിയംഗവും പ്രശസ്തചിത്രകാരനും ശില്പിയുമായ ശ്രീ.ബാലന്‍നമ്പ്യാര്‍ കണ്ണപുരം ഉദ്ഘാടനം ചെയ്യ്തു.കയ്യെപ്പ് എന്നു പേരിട്ട കയ്യെഴുത്തുമാസികകള്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും സര്‍ഗവാസന ഇതള്‍ വിരിയാന്‍ വേദിയെരുക്കി.കാഞ്ഞങ്ങാടു വിദ്യാഭ്യാസജില്ലാ ഒാഫീസര്‍ ശ്രീ.എം.ടി പ്രേമരാജന്‍ നിര്‍വ്വഹിച്ചു.മുന്‍ കോര്‍പറേറ്റു മാനേജര്‍ ബഹു.ഫാ.ജോണ്‍ വടക്കുംമൂല വിശിഷ്‌ടാതിഥിയായിരുന്നു."സ്‌പെകട്രം" -2009 ജൂബിലിയാഘോഷത്തിന്റെ ഏറ്റവും വിപുലമായ പരിപാടിയായിരുന്നു ഡിസംബര്‍ 26മുതല്‍ ജനുവരി 2വരെ നടന്ന അഖിലേന്ത്യ എക‌്‌സിബിഷന്‍.എക‌്‌സിബിഷന്റെ ലോഗോപ്രകാശനം പൂര്‍വ്വവിദ്യാര്‍ത്ഥിയും സിനിമാ-സീരിയല്‍ താരവുമായ അനു ജോസഫ് നിര്‍വ്വഹിച്ചു.എം.എല്‍.എ ശ്രീ.കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നിയമസഭാ സ്പീക്കര്‍ ശ്രീ.കെ രാധാകൃഷ്ണന്‍ എക‌്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.എെ.സ്.ആര്‍.ഒ
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മാനേജര്‍മാര്‍
1 റവ.ഫാ ജോസഫ് മുളവരിക്കല്‍
2.റവ.ഫാ ജോസഫ് കൊല്ലംപറമ്പില്‍
3.റവ.ഫാ മാത്യു കൊട്ടുകാപ്പള്ളി 4.റവ.ഫാ മാത്യു പാലമറ്റം 5.റവ.ഫാ വര്‍ക്കി കുന്നപ്പള്ളി 6. റവ.ഫാ അഗസ്റ്റ്യന്‍ കീലത്ത് 7.റവ.ഫാ തോമസ് നിലയ്ക്കാപ്പള്ളി 8.റവ.ഫാ ജോസഫ് കുറ്റാരപ്പള്ളി 9.റവ.ഫാ തോമസ് പുറത്തെമുതുകാട്ടില്‍ 10.റവ.ഫാ ജോര്‍ജ്ജ് നരിപ്പാറ 11.റവ.ഫാ സെബാസ്റ്റ്യന്‍ പുളിന്താനം 12.റവ.ഫാ സെബാസ്റ്റ്യന്‍ വാഴക്കാട്ട് 13.റവ.ഫാ .ഡോ.ജോസ് വെട്ടിക്കല്‍ 14. റവ.ഫാ തോമസ് തയ്യില്‍ 15. റവ.ഫാ ജോണ്‍ ഒറകുണ്ടില്‍ 16. റവ.ഫാ അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1. കെ.വി ജോസഫ് 2 . വി.എം മത്തായി 3. വി. എം തോമസ് 4. ശ്രീ.ഏ കെ ജോര്‍ജ്ജ് 5 . ശ്രീ.ഏ.പി ജോസഫ് 6 . ശ്രീ . കെ.എഫ്. ജോസഫ് 7. ശ്രീ.പി.ജെ ജോസഫ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:12.324746, 75.360340|width=400px|zoom=13}}