എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/വിദ്യാരംഗം-17
-
കുറിപ്പ്1
വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും 2017-18 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ ശ്രീ.എസ്.ഹരീഷ് നിർവഹിച്ചു.പി.റ്റി.എ.പ്രസിഡന്റ് ശ്രീ,ബിജു എസ്. അധ്യക്ഷത വഹിച്ച യോഗത്തിന് പ്രഥമാധ്യാപകൻ ശ്രീ.കെ.ഹരീന്ദ്രൻ സാർ സ്വാഗതം ആശംസിച്ചു. അധ്യാപകരായ ശ്രീ.അനിൽ കുമാർ, ശ്രീ. ദാസ്
എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികളുടെ പുസ്തക വായന, പുസ്തക പരിചയം, കവിതാപാരായണം, കഥ പറയൽ എന്നിവ മാറ്റു കൂട്ടിയ ചടങ്ങിന് കൺവീനർ ശ്രീ.രാജു ആർ. സി. നന്ദി
അർപ്പിച്ചു.