ഐ.‍ടി @ സ്ക്കൂളിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ ഐ.ടി യിലുളള താത്പര്യം വളര്‍ത്തിയെടുക്കുന്നതിന് ആരംഭിച്ച പദ്ധതിയാണ് കുട്ടിക്കൂട്ടം .കഴി‌‍‌‌‌‍‌‌‍ഞ്ഞ വര്‍ഷം എട്ട് , ഒമ്പത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്.ഈ വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനിമേഷന്‍, ഇന്റര്‍നെറ്റ്, വെബ് ഡിസൈനിങ്ങ്, ഹാര്‍ഡ് വെയര്‍ , ഇലക്ട്രോണിക്സ് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ ബാച്ചുകളായി തിരിച്ച് ശനി,ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.