ഡി.ജി.എച്ച്. എസ്.എസ്. താനൂർ
ഡി.ജി.എച്ച്. എസ്.എസ്. താനൂർ | |
---|---|
വിലാസം | |
കെ. പുരം മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-07-2017 | Dghss |
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ചരിത്രം
മലപ്പുറം ജില്ലയിലെ കടലോരപ്രദേശമായ തിരൂര്‍ -താനൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ താനൂര്‍ റെയില്‍വെ സ്റ്റേഷന്റെ ഒന്നര കിലോമീറ്റര്‍ തെക്കായി റെയില്‍വെ ട്രാക്കിന് കിഴക്ക് വശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ദേവധാര്‍ ഗവ.. ഹയര്‍സെക്കന്ററി സ്കൂള്‍ , താനൂര്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും താനാളൂര്‍ പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത് .പ്രാചീന കേരളത്തിന്റെ മദ്ധ്യഭാഗം എന്ന് വിശ്വസിക്കപ്പെടുന്ന കേരളാധീശ്വരപുരം ശ്രീകൃഷ്ണക്ഷേത്രം ഉള്‍ക്കൊള്ളുന്ന കേരളാധീശ്വരപുരം ഗ്രാമത്തിലാണ് സ്കൂള്‍ നിലനില്‍ക്കുന്നത് .നേരത്തെ ഈ പ്രദേശം കോഴിക്കോട് ജില്ലയുടെയും പൊന്നാനി താലൂക്കിന്റെയും ഭാഗമായിരുന്നു.
ഗോപാലകൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരതസേവക് സംഘത്തിന്റെ ചുവട് പിടിച്ച് വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി ജി. കെ ദേവധാര്‍ എന്ന ഗോപാലകൃഷ്ണ ദേവധാര്‍ 1921 കാലഘട്ടത്തില്‍
D M R T (Devadhar Malabar Reconstruction Trust) എന്ന ട്രസ്റ്റിന് രൂപം നല്‍കി.മലബാറിന്റെ പല ഭാഗങ്ങളിലും സേവനകേന്ദ്രങ്ങളും സ്കൂളുകളും ആരംഭിച്ചു. അങ്ങനെ അദ്ദേഹം തെക്കെ മലബാറില്‍ സ്ഥാപിച്ച സ്കുൂളാണ് 5000 വിദ്യാര്‍ത്ഥികളും 150-ല്‍ പരം അധ്യാപകരുമുള്ള , താനൂര്‍ ദേവധാര്‍ ഗവ.. ഹയര്‍സെക്കന്ററി സ്കൂളായി വളര്‍ന്നത് .
1871 -ല്‍ ആഗസ്റ്റ് മാസം 21 -ന് പൂനയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ഗോപാലകൃഷ്മ ദേവധാര്‍ എന്ന മഹാനായ സാമൂഹ്യപരിഷ്കര്‍ത്താവ് സ്ഥാപിച്ച DMRT ഹയര്‍ എലമെന്ററി സ്കൂളിനെ 1952 ല്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും അതിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്ററായി ശ്രീ .പി. പരമേശ്വരന്‍ നമ്പ്യാര്‍ ചുമതലയേല്‍ക്കുകയും ചെയ്തു . എന്നാല്‍ 1956-ല്‍ ഐക്യകേരളം നിലവില്‍ വരുകയും , ശ്രീ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരിക്കെ ,1957- ജൂണ്‍ 15-ന് സ്കൂള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുകയും ദേവധാര്‍ ഗവ.. ഹൈസ്കൂള്‍ എന്നറിയപ്പെടുകയും ചെയ്തു.തുടര്‍ന്ന് ദേശീയവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ രണ്ട് സ്കൂളുകള്‍ ഹയര്‍സെക്കന്ററി സ്കൂളുകളായി ഉയര്‍ത്തിയപ്പോള്‍ അതിലൊന്നായി ദേവധാര്‍. 1990 മുതല്‍ ദേവധാര്‍ ഗവ.. ഹൈസ്കൂള്‍ ,ദേവധാര്‍ ഗവ.. ഹയര്‍സെക്കന്ററി സ്കൂളായി മാറി. അതിന്റെ ആദ്യത്തെ പ്രിന്‍സിപ്പാളായി
ശ്രീ. സോമശേഖരന്‍ മാസ്റ്റര്‍ ചുമതലയേല്‍ക്കകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- JUNIOR BRAIN & JUNIOR SCIENTIST OF DEVADHAR
മാനേജ്മെന്റ്
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.