ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്

12:58, 11 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AnvarSadiqueNV (സംവാദം | സംഭാവനകൾ) (as)

കിഴക്കന്‍ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ അറിവിന്റെ രജതരേഖകള്‍ ചാര്‍ത്തിയ പ്രശ്സ്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.

ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്
വിലാസം
പാണ്ടിക്കാട്

മലപ്പുറം ജില്ല
സ്ഥാപിതം21 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-03-2017AnvarSadiqueNV




10/03/2017 ന് നടന്ന ഹായ് സ്കൂള്‍ കുട്ടികൂട്ടം

 























പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഇനി ലോകോത്തരം

പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്‍ററി സ്കൂള്‍ കേരള സര്‍ക്കാറിന്‍റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു. 24 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്

 
വിളംബര ജാഥ











വികസന പദ്ധതിയുടെ ലോഗോ

 

ചരിത്രം

പാണ്ടിക്കാടിന്റെ ഹൃദയഭാഗത്ത് ശ്രീ.കറുകമണ്ണ ഗോവിന്ദന്‍ മൂസ്സദ് സൗജന്യമായി നല്‍കിയ 13.5 ഏക്കര്‍ സ്ഥലത്ത് 1957 ജൂലൈ 21ന് അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ചെയര്‍മാനായിരുന്ന ശ്രീ.പി.ടി. ഭാസ്കരപ്പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ച ഈ കലാലയം ഇന്ന് പാണ്ടിക്കാടിന്റെയും പരിസരപ്രദേശത്തേയും ഏതാണ്ട് മുവ്വായിരത്തോളം കുട്ടികളുടെ വിദ്യാകേന്ദ്രമായി മാറിയിരിക്കുന്നു. 1997-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

13.5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 16 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം എഴുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂള്‍ ലാബ് മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഹയര്‍ സെക്കന്‍ററി വിഭാഗത്തിന് മാത്രമായി ബഹു ഉമ്മര്‍ എം.എല്‍.എ യുടെ 1 കോടി രൂപയുടെ പുതിയ ബില്‍ഡിംഗ് ഇപ്പോള്‍ നിലവിലുണ്ട്.

 
സ്കൂള്‍ ഭൂപടം
പ്രമാണം:18027new.jpg
പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം

















പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

വഴികാട്ടി