കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പയമ്പ്ര പുറ്റുമണ്ണില്‍ താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.

എ.എൽ.പി.എസ് പയമ്പ്ര
വിലാസം
പയമ്പ്ര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-03-2017MT 1215




ചരിത്രം

കോഴിക്കോട് ജില്ലയില്‍ കുുന്ദമംഗലം ഉപജില്ലയില്‍ പെട്ട കുരുവട്ട‌ൂര്‍ ഗ്രാമ പഞ്ചായത്തില്‍ 8ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രീ കെ ഇ ആര്‍ സ്ഥാപനമാണ് ഈ സ്കൂള്‍. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു പ്രദേശത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1952ല്‍ മതിയായി സൗകര്യങ്ങളൊന്നും കൂടാതെ തുടങ്ങിയ ഈ സ്കുള്‍ ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നു. 1954 ല്‍ മറ്റു അധ്യാപകരെ നിയമിക്കാന്‍ അനുമതി ലഭിച്ചു. ശ്രീ. ഗോവിന്ദന്‍ മാസ്റ്റര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററും, ശ്രീ ഭാസ്കരന്‍ നായര്‍ ആദ്യത്തെ വിദ്യാര്‍ത്ഥിയുമായിരുന്നു.

സ്കൂളുല്‍ ആദ്യ നാളുകളില്‍ 5ാം ക്ലസ്സ് വരെയുണ്ടായിരുന്നു. പിന്നീട് 4ാം തരം വരെയാക്കി. 2000ത്തോളം ഈ സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുകയും ധാരാളം പേര്‍ ഉന്നത ഉദ്യോഗങ്ങളില്‍ നിയമിതരാവുകയും ചെയ്തു. കലാപരവും വിദ്യാഭ്യാസപരപവുമായി ഈ സ്കൂള്‍ കാഴ്ച വെച്ചിട്ടുണ്ട്.

1952 മുതല്‍ 1954 വരെ ശ്രീ പി അച്ചൂതന്‍ നായരായിരുന്നു ഈ സ്കൂളിന്റെ മാനേജര്‍. 2ാമത്തെ മാനേജറായി കരുപ്പാച്ചിയില്‍ ശ്രീ. കെ. കൃഷ്ണന്‍ നായരെ നിയമിച്ചുകൊണ്ട് ഗവണ്‍മെന്റ് ഉത്തരവായി. ഇപ്പോഴത്തെ മാനേജര്‍ ശ്രീ. കെ ബാലകൃഷ്ണന്‍ നായരാണ്.

ധാരാളം കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന ഈ സ്കൂള്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ സ്കൂള്‍ അനാദായകരമായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ പട്ടികയിലാണ്. നാട്ടുകാരുടെയും രക്ഷിതാക്കുളുടെയും ഭരണാധികാരികളുടെയും അധ്യാപകരുടെയും തീവ്ര പരിശ്രമത്തിന്റെ ഫലമായി സ്കുളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്.

ഭൗതികസൗകരൃങ്ങൾ

സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണെങ്കുുലും എൽ.പി.വിഭാഗത്തിന് 4 ക്ലാസ്സ് മുറികളെ കൂടാതെ , ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് , എന്നിവയുമുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ 4 കമ്പ്യൂട്ടറുകളും യുപി​എസ് സംവിധാനവുമുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, പാചകപ്പുര, സ്റ്റോർ റൂം, മാലിന്യ സംസ്കരണ കേന്ദ്രം, എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്. സ്കൂള്‍ കെട്ടിടത്തിന് ചുറ്റുമതിലും റാമ്പും ഗേറ്റുമുണ്ട്. കൂടാതെ സ്കൂളിന് കിണറും പൈപ്പ് സൗകര്യമുണ്ട്. ഇന്റര്‍നെറ്റ്, ഫോണ്‍ സൗകര്യവും സ്കൂളില്‍ ലഭ്യമാണ്.

മികവുകൾ

2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിനമാണ് വായനാ പരിപോഷണം. ജൂണ്‍ 19 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്കൂളിലെ മൊത്തം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ച് അതില്‍ നിന്ന് കു‌ട്ടികള്‍ ആവശ്യമുള്ള പുസ്തകം തെരഞ്ഞെട‌ുത്തു. ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി രചിച്ച പുസ്തകവും സ്കള്‍ ലൈബ്രറിയിലുണ്ട്. ഗാന്ധിജയന്തിയുടെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന.


ദിനാചരണങ്ങൾ

   2016 - 17  വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ
           ജൂണ്‍ 1            -       പ്രവേശനോത്സവം
           ജൂൺ 5           -       പരിസ്ഥിതി ദിനം
           ജൂൺ 19          -       വായനാദിനo
           ജൂലായ് 21       -      ചാന്ദ്രദിനം
           സെപ്തംബർ 5    -      അധ്യാപക ദിനം
           സെപ്തംബർ 9    -      ഓണസദ്യ,   പൂക്കള മത്സരം
           ഒക്ടോബർ  2     -      ഗാന്ധിജയന്തി
           നവംബർ 1        -      കേരള പിറവി
           നവംബർ 14       -     ശിശുദിനം
           ഡിസംബർ 8     -     ഹരിത കേരളം
           ഡിസംബർ 23   -     ക്രിസ്തുമസ് ആഘോഷം
           ജനുവരി 3         -     ന്യൂ ഇയർ ആഘോഷം

അദ്ധ്യാപകർ

  • ഇഎന്‍ സുമംഗല
  • കെകെ സരോജിനി
  • ജി ശൈലജ
  • പിപി സിയാ ഉല്‍ ഹഖ്

ക്ളബുകൾ

സോഷ്യൽ സയൻസ് ക്ലബ്ബ്

നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. അബിനയെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. സിയാ ഉല്‍ ഹഖ്, ശൈലജ എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. മുഴുവന്‍ വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമെ ലഹരി വിരുദ്ധ ദിനത്തിൽ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ക്ലാസ്സ് നടത്തി. സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ സ്കൂളിലും പരിസരത്തും പോസ്റ്റുറുകള്‍ പതിക്കാറുണ്ട്. പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും വിവിധ ക്വിസ് മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു.

ആരോഗ്യ ക്ലബ്ബ്

സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യക്ലബ്ബിന്റെ കീഴില്‍ നാട്ടുകാര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി കുുരുട്ടൂല്‍ പ്രാധമികാരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കാറുണ്ട്.

സയൻസ് ക്ലബ്ബ്

സയന്‍സ് ക്ലബ്ബിന്റെ ചുമതല സിയാ ഉല്‍ ഹഖിനാണ്. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. പഞ്ചായത്ത്, സബ്ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുക്കാറു​ണ്ട്.

വിദ്യാരംഗം

2016 - 17 അധ്യയന വര്‍ഷത്തില്‍ സ്ക്കുളിലെ വിദ്യാരംഗം പരിപാടികള്‍ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട്

ഗണിത ക്ലബ്ബ്

ഗണിതപഠനം ലളിതമാക്കാനും കുട്ടികളില്‍ ഗണിതപഠനത്തിനുള്ള താല്‍പര്യം വളര്‍ത്താനും ഉതകുന്ന തരലുള്ള പ്രവര്‍ത്തനങ്ങളാണ് ഗണിത ക്ലബ് ഒരുകിയിട്ടുള്ളത് .അടുത്ത വര്‍ഷങ്ങളില്‍ എല്ലാ ക്ലാസുകളിലും ഗണിത കിറ്റ് വിതരണം ചെയ്യാനും ഗണിത പഠനോപരങ്ങളുടെ നിര്‍മ്മാണത്തിനുള്ള വര്‍ക്ക്ഷോപ്പ്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട് .

പരിസ്ഥിതി കാർഷിക ക്ലബ്ബ്

കോഴിക്കോട് ജില്ലയിലെ തരംഗം കലാ സാഹിത്യ സാംസ്കാരിക വേദി കുരുവട്ടൂര‍് പഞ്ചായത്തില്‍ സംഘടിപ്പിച്ച "ഹരിത ഭുമി ശുദ്ധ വായു" വൃക്ഷ പരിപാലന തരംഗം അവാര്‍ഡ് 2007 പയിമ്പ്ര എ എല്‍ പി സ്കൂളിനാണ് ലഭിച്ചത്. കുരുവ‌ട്ടൂര്‍ പഞ്ചായത്തിലെ എല്ലാ സ്കൂളുകള്‍ക്കും രണ്ട് വൃക്ഷത്തൈകള്‍ നല്‍കി ഒരു വര്‍ഷംകൊണ്ട് നല്ല രീതിയില്‍ വളര്‍ത്തി വലുതാക്കിയതിനായിരുന്നു ‌ട്രോഫി ലഭിച്ചത്.

വഴികാട്ടി

{{#multimaps:11.3161848,75.8631351|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പയമ്പ്ര&oldid=347006" എന്ന താളിൽനിന്ന് ശേഖരിച്ചത്