മാധവനാശാൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

വാകേരിയില്‍ ഒരു കുടിപ്പള്ളിക്കൂടമാണ് ആദ്യം ഉണ്ടായിരുന്നത്. 1951 ല്‍ കോഴിക്കോട് ജില്ലയിലെ പേരമ്പ്രയില്‍നിന്നും വാകേരിയിലെത്തിയ 15047 ആളാണ് മാധവനാശാന്‍. ആശാന്‍ എന്ന പേരിലാണ് അദ്ദേഹം അറഇയപ്പെട്ടത് കല്ലൂര്‍കുന്നില്‍ സ്ഥിരതാമസം ആക്കി.1951 മുതല്‍ 2002 വരെ ഇദ്ദേഹം കല്ലൂര്‍കുന്നില്‍ കളരി നടത്തി. വാകേരിയില്‍ സ്കൂള്‍ സ്ഥാപിച്ച ആശാന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂള്‍ തുടങ്ങിയത് .1951 ല്‍ വന്നു 1961 വരെ ഞാന്‍ നടത്തി 1962 ല്‍ എല്‍ പി യായി. ആദ്യം ഞാറ്റാടി കോമന്‍ ചെട്ടിയുടെ വീട്ടില്‍ . അതു കഴിഞ്ഞ് ഉടനെ പൂതാടി അധികാരിയുടെ നിര്‍ദ്ദേശപ്രകാരം ഞാറ്റാടിയില്‍ ഒരു ഷെഡ്ഡ് കെട്ടി. (കുഞ്ഞിക്ഷ്ണന്‍ നമ്പ്യാര്‍) അന്നേരം വേറൊരു മാഷുണ്ടായിരുന്നു. (ഗോപാലന്‍ മാഷ്) അയാള് എന്റെ കൂടെ വന്നതാ നാട്ടില്‍നിന്ന്. അപ്പോ ഇവിടെ ഞങ്ങള്‍ സ്കൂള്‍ തുടങ്ങി. വട്ടത്താനി വാകയില്‍ ഭാസ്കരന്റെ വീട്ടിലാണ് തുടങ്ങിയത്. തിണ്ണയില്‍ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയില്‍ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂര്‍കുന്നില്‍ കക്കോടന്‍ മമ്മത് ഹാജി ഒരേക്കര്‍ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലന്‍ മാഷ് പോയി പകരം കൃഷ്ണന്‍ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണന്‍ മാഷും ഞാനും കൂടി പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓര്‍മ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാന്‍ ഗവണ്‍മെന്റാശുപത്രിയില്‍ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാന്‍ പറ്റാത്തതു കൊണ്ട് ഞാന്‍ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് സത്യഭാമ ടീച്ചറും ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമന്‍കുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാന്‍ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാന്‍ വേണ്ടീട്ട് പോയി. മഞ്ഞക്കണ്ടി മാധവനാണ് ചിലവിന് നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടന്‍ തന്നെ ഏ ഇ ഒ ഓര്‍ഡറ് തന്ന്. മരിയനാടിന് പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. വട്ടത്താനി കോമന്‍ ചെട്ടിക്കാണ് സ്കൂള് അനുവദിച്ചത്. കോമന്‍ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാന്‍ പോയപ്പോ ആള്‍ക്കാര് പേടിപ്പിച്ചു". വാകേരി ഗവ. എല്‍.പി സ്കൂള്‍

യഥാര്‍ത്ഥ്യത്തില്‍ ഈ സ്കൂള്‍ എയ്ഡഡ് സ്കൂളായി വട്ടത്താനി കോമന്‍ ചെട്ടിക്ക് അനുവദിച്ചതാണ്. നിയമപരമായ അജ്ഞതയും ഭയവും മൂലമാണ് അദ്ദേഹം സ്വന്തം നിലയില്‍ സ്കൂള്‍ ഏറ്റെടുക്കാതിരുന്നത്. ഇങ്ങനെയാണ് ഈ സ്കൂള്‍ സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്. ഇത് അനുവദിച്ചതാകട്ടെ മരിയനാടിനാണ്. കൈക്കൂലി നല്‍കിയാണ് സ്കൂള്‍ വാകേരിക്കു കൊണ്ടുവരുന്നത്. (അന്ന് നൂറു രൂപ അത്ര ചെറിയ സംഖ്യയല്ല. അന്ന് ഒരേക്കര്‍ സ്ഥലത്തിന് അമ്പതു രൂപയായിരുന്നു വില.) സ്കൂളിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് തുടര്‍ന്ന് അദ്ദേഹം വിവരിച്ചത്.

“ അസനാര്‍ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂര്‍കുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയില്‍ കൊടുത്തു. കൂടുതല്‍ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമന്‍ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയല്‍ ചന്തു ചെട്ടി, കല്ലൂര് മത്തന്‍, മത്തന്റെ കാര്‍ന്നോര്, പുല്‍ത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലന്‍, വാകയില്‍ ഭാസ്കരന്‍, ഓടക്കുറ്റി ഗോപാലന്‍ ചെട്ടി, പെരുമ്പാട്ടില്‍ രാമന്‍കുട്ടി, കൂടല്ലൂര്‍ രാമയ്യന്‍, അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍, തൊമ്മന്‍ചേട്ടന്‍, കാഞ്ഞിരത്തിങ്കല്‍ കുര്യന്‍, തോമസ്......." ഇങ്ങനെ നീളുന്നു ഈ പേരുകള്‍ . ഇവരുടെയൊക്കെ പ്ര വര്‍ത്തന ഫലമായാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ യാഥാര്‍ത്ഥ്യമായത്. പെരുമ്പാട്ടില്‍ രാമന്‍കുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാന്‍പറഞ്ഞത്.

"https://schoolwiki.in/index.php?title=മാധവനാശാൻ&oldid=337849" എന്ന താളിൽനിന്ന് ശേഖരിച്ചത്