ജി എൽ പി എസ് രാമൻകുളം
'
ജി എൽ പി എസ് രാമൻകുളം | |
---|---|
വിലാസം | |
രാമന്‍കുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , |
അവസാനം തിരുത്തിയത് | |
12-02-2017 | 18553 |
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മഞ്ചേരി നഗരത്തില്‍ നിന്നും നാലുമൈല്‍ അകലെ മഞ്ചേരി കിഴിശ്ശേരി റോഡില്‍ നഗരാതിര്‍ത്തിയില്‍ തന്നെയുള്ള രാമന്‍കുളത്ത് സ്ഥാപിതമായ രാമന്‍കുളം ജി എല്‍ പി സ്കൂള്‍ ഇന്ന്‍ വളര്‍ച്ചയുടെ പടവുകളിലൂടെ അതിവേഗം മുന്നേറുകയാണ്.
ചരിത്രം
വിദ്യാഭ്യാസപരമായി വളരെ പിന്നൊക്കാവസ്ഥയില്‍ നിന്നിരുന്ന രാമന്‍കുളത്ത് മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെ അംഗീകാരത്തോടെ 1957 ല്‍ രാമന്‍കുളം ജി എല്‍ പി സ്കൂള്‍ സ്ഥാപിതമായി ഏകാധ്യാപക വിദ്യാലയമായി തുടക്കം. ക്ലാസ് നടത്താന്‍ സൗകര്യങ്ങള്‍ ചെയ്തു തന്നത് അന്നത്തെ മദ്രസാ കമ്മറ്റിയായിരുന്നു. ആ മദ്രസാ കെട്ടിടത്തിലായിരുന്നു നീണ്ട 55 വര്‍ഷക്കാലം വിദ്യാലയം പ്രവര്‍ത്തിച്ചുവന്നത്. പത്തപ്പിരിയത്ത് വിശ്രമജീവിതം നയിക്കുന്ന പള്ളിക്കര ഹസ്സന്‍ മാസ്റ്ററായിരുന്നു സ്ഥാപനത്തിലെ പ്രഥമ പ്രധാനാധ്യാപകന്‍.1958 ല്‍ കുട്ടികളുടെ കുറവു കാരണം അംഗീകാരം നഷടപ്പെടുമെന്ന ഘട്ടത്തില്‍ പുളിയന്‍ചീരി മൊയ്തീന്‍ ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ വീടുവീടാന്തരം കയറിയിറങ്ങി വിദ്യാഭ്യാസത്തിന്‍റെ മഹത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി കുട്ടികളെ വിദ്യാലയങ്ങളിലെത്തിച്ചു. വി ടി ഇബ്രാഹിം കുട്ടി ഹാജി സ്കൂള്‍ നടത്തിപ്പിനായി മദ്രസാ കെട്ടിടം നവീകരിക്കാനുള്ള ഫണ്ട് നല്‍കി. സ്ക്കൂളിന്‍റെ നടത്തിപ്പില്‍ തളര്‍ച്ച സംഭവിച്ചപ്പോഴെല്ലാം സഹായത്തിനെത്തിയ പുളിയഞ്ചീരി മൊയ്തീന്‍ ഹാജി , പുല്ലാര അലവി മുസ്ലിയാര്‍ ,വി ടി ഇബ്രാഹിം കുട്ടി ഹാജി എന്നിവരെ നന്ദിയോടെ ഓര്‍ക്കേണ്ടതുണ്ട്.
വിദ്യാലയം: ഇന്നത്തെ അവസ്ഥ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്കൂളിന്‍റെ ചരിത്രത്തില്‍ വഴിത്തിരിവായി. പഴയ മദ്രസാ കെട്ടിടത്തില്‍ നിന്നും അധികം ദൂരെയല്ലാതെ തിക്കും തിരക്കുമില്ലാത്ത ശാന്തമായ പ്രദേശത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ ഒരു ഇരുനില കെട്ടിടത്തിലാണ് വിദ്യാലയം ഇന്ന്‍ പ്രവര്‍ത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
94 ആണ്‍കുട്ടികളും 81 പെണ്‍കുട്ടികളും പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ക്ലാസ് മുറികളും ഓഫീസും അടങ്ങുന ഇരുനിലക്കെട്ടിടം 2 ക്ലാസ് മുറികളല്ലാത്തതെല്ലാം ടൈല്‍ വിരിച്ചതും ചിത്രങ്ങള്‍ , ഗണിതാശയങ്ങള്‍ എന്നിവയുള്ള ചുമരോടുകൂടിയതും ഷെല്‍ഫ് ,പോര്‍ട്ഫോളിയോ ഹാങ്ങേഴ്സ്, ബിഗ് പിക്ചര്‍ ഡിസ്പ്ലേബോര്‍ഡ് എന്നിവയടങ്ങുന്നതും ആണ്. കെട്ടിടത്തോടു ചേര്‍ന്നുള്ള യൂറിനലുകളും ടോയ് ലറ്റുകളും ഹാന്‍ഡ് വാഷ് ബേസിനുകളും ശുചിത്വപൂര്‍ണവും ജലലഭ്യതയുള്ളതും ആണ്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനും സാമഗ്രികള്‍ സൂക്ഷിക്കുന്നതിനും എല്ലാ സൗകര്യങ്ങളോടും കൂടിയ ( ഗ്യാസ് സ്റ്റവ്,പുകയില്ലാത്ത അടുപ്പ് , മിക്സി ) അടുക്കളയും സ്റ്റോര്‍ റൂമും ഞങ്ങള്‍ക്കുണ്ട്.1000 ലിറ്റര്‍ വെള്ളം ഉള്‍കൊള്ളുന്ന 3 ടാങ്കുകളും 15 ഓളം ടാപ്പുകളും വെള്ള സൗകര്യം ഒരുക്കുന്നുണ്ട്. സ്കൂളിനു ടൈല്‍ വിരിച്ച മുറ്റവും ചെറിയൊരു ഷീറ്റ് വിരിച്ച ഹാളും ഉണ്ട്. ഷീറ്റ് മേഞ്ഞ സ്ഥലം അസംബ്ലി ,മാസ് ഡ്രില്‍ യോഗങ്ങള്‍ ആഘോഷ പരിപാടികള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. രണ്ടാം നിലയില്‍ 10 ലക്ഷം രൂപ ചെലവില്‍ നഗരസഭ നിര്‍മിക്കുന്ന ഓഡിറ്റോറിയം പണി പുരോഗമിച്ചു വരുന്നു.