ജി.എച്ച്.എസ്സ്.പുതുവേലി

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 10 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31056 (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്സ്.പുതുവേലി
വിലാസം
പുതുവേലി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201731056




പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് പുതുവേലി ഗവണ്‍മെന്റ് സ്കൂള്‍ . പുതുവേലിസ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പര്‍ശത്താല്‍ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാല്‍ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ വെളിയന്നൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തില്‍ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. 1915 ല്‍ ലോവര്‍ പ്രൈമറിയായി ആരംഭിച്ച സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററര്‍ ശ്രീ. രാജന്‍ നമ്പൂതിരി ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

2.75ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • News papers : Deepika ,The Hindu , Malayala Manorama
   Kalikudukka, sasthrapadham
*  ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ടിജിറ്റല്‍ ലെെബ്രറി

ഗവ. സ്കൂള്‍ പുതുവേലി

   സ്വാഗത ഗാനം

മൃദു മന്ദസ്മിതം തൂകുമീ വേളയില്‍ സ്വാഗതമോതുന്നു നിന്‍ മക്കള്‍ ശതാഭിഷേകത്തിന്‍ നിറകുടമാം പുണ്യ വിദ്യാലയമേ നിനക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം അറിവിന്‍ പുതു നാമ്പുകളെത്രയോ മനസ്സില്‍ നന്മയായിതെളിച്ച അഭിവന്ദ്യരാം ഗുരു ശ്രേ‍ഷ്ഠരേ ഒരു മാറ്റൊലിക്കവിതയായി നിറയട്ടെ ജന്മാന്തരത്തിന്‍ പുണ്യം നേരുന്നു നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം കാതോര്‍ത്തിരിക്കുന്നൊരീ പഴയ പഠിപ്പുര കാലങ്ങളെത്ര പിന്നിട്ടുവെങ്കിലും കൊഴി‍ഞ്ഞുപോയൊരായിന്നലകളെ ഇന്നിന്‍റെ സ്വപ്നങ്ങളായി കാണുവാന്‍ കാതോര്‍ത്തിരിക്കുന്നു

നേരുന്നു നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം

പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം ഒരു മണ്‍ചിരാതിന്‍ പ്രഭപോല്‍ സ്നേഹത്തില്‍ കൊരുത്ത നിങ്ങള്‍തന്‍ വാക്കുകളിവിടെ അലയടിച്ചുയരട്ടെ!ഇവിടെ നിങ്ങള്‍തന്‍ വാക്കുകളുറങ്ങാതിരിക്കട്ടെ നേരുന്നു നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം സാന്ത്വനമായ് കരുതലായ് സ്നേഹിച്ചും ശകാരിച്ചും പഠിപ്പിച്ചും നേര്‍വഴികാട്ടി ഈ വിശ്വതല്പത്തിലുടനീളം നിന്‍റെ യശസുയര്‍ത്താന്‍ നൂറുമേനി കൊയ്തു കൊയ്തു വിജ്ഞാനമാം വിഹായസിലേക്ക് പറന്നുയരാന്‍ തുണയേകും അറിവിന്‍ ദാതാക്കളെ

നിങ്ങള്‍ക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം

പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം

ഞ‍ങ്ങള്‍ തന്‍ വിദ്യാലയത്തിന്നിരിപ്പിടം നല്‍കി

മാനവികതയ്ക്കു നിറം പകരുന്ന പ്രീയ ഗ്രാമമേ നിനക്കു ഞ‍ങ്ങള്‍ തന്‍ പ്രണാമം പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം

          രചന: ജമിനി.കെ.രാജ്(ടീച്ചര്‍)
      സംഗീതം: വിനോദ് സി.എന്‍

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞംര

27ജനുവരി  2017
2017 ജനുവരി  27 ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം

രാവിലെ 11 മണിക്ക് വെളിയന്നൂര്‍ പ‍‍ഞ്ചായത്ത് 1-ാം വാര്‍ഡ് മെമ്പര്‍ ശ്രീമതി. റീനാ ബാബു ഉ‍ദ്ഘാടനം ചെയ്തു. PTA പ്രസി‍ഡന്‍റ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പ്രതിജ്‍‍ഞ ചൊല്ലിക്കൊടുത്തു. PTA പ്രസി‍ഡന്‍റും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 ശ്രീ.രാജന്‍ നമ്പൂതിരി
  ശ്രീമതി ലീലാമ്മ
  ശ്രീമതി ലിസി
  ശ്രീ.രവീന്ദ്രന്‍ 
  ശ്രീ. T.M.പോള്‍
  ആലീസുകുട്ടി എബ്രഹാം
  സാലിക്കുട്ടി തോമസ്
  P.R. രാജന്‍ 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

ജി എച്ച് എസ് എസ് പുതുവേലി

{{#multimaps: 9.828525,76.594997
zoom=16 }}


വര്‍ഗ്ഗം: സ്കൂള്‍

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.പുതുവേലി&oldid=329489" എന്ന താളിൽനിന്ന് ശേഖരിച്ചത്