എ.എം.എൽ.പി.എസ്. അരിപ്ര മേൽമുറി

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18602 (സംവാദം | സംഭാവനകൾ)


എ.എം.എൽ.പി.എസ്. അരിപ്ര മേൽമുറി
വിലാസം
അരിപ്ര മേല്‍മുറി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201718602





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1933ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്,തുടക്കത്തിൽ മുമ്പ് സ്ഥാപിതമായ ഓത്തു പള്ളിയിലെ മൊല്ലാക്കയുടെ നേതൃത്വത്തിലാണ് പഠനം ആരംഭിച്ചത്.ആദ്യ കാല അധ്യാപകരിൽ പ്രമുഖർ ഉണ്ണീൻ മൊല്ല ,ഹലീമ ടീച്ചർ ,ഹാജിയാർ മാസ്റ്റർ എന്നിവരായിരുന്നു.ശേഷം വന്ന പ്രധാന അധ്യാപകർ ഉണ്ണീൻ മാസ്റ്റർ ,ഫാത്തിമ ടീച്ചർ എന്നിവരാണ് .ഇപ്പോള്‍ വര്‍ഗ്ഗീസ് ജോണ്‍ പ്രധാന അദ്ധ്യാപകനായി തുടരുന്നു.നാലാം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞാൽ പരിസര പ്രദേശത്തുള്ള അറബിക് കോളേജിലേക്കാണ് കുട്ടികൾ തുടർ പഠനത്തിന് പോയിരുന്നത് .അതുകൊണ്ട് തന്നെ ധാരാളം അറബി അധ്യാപകർ ഈ പ്രദേശത്തുണ്ട് .പിന്നീട് 1962 ൽ ഇത് അരിപ്ര ലജ്നതുൽ മുസ്‌ലിഹീൻ സംഘത്തിന്റെ കീഴിലായി .ശ്രീ മുഹമ്മദ് സലീമാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ വിവിധ രാഷ്ട്രീയ,സാമൂഹിക,കാര്‍ഷിക,മത-സാംസ്കാരിക രംഗ‍‍ങ്ങളിലും മറ്റു ഉദ്യോഗസ്ഥ തലങ്ങളിലും പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

swimming

എ.എം.എല്‍.പി.എസ് അരിപ്രമേല്‍മുറി സ്കൂളില്‍വെച്ച് നടന്ന 8ാം വര്‍ഷത്തെ നീന്തല്‍ പരിശീലനം ബഹുമാനപ്പെട്ട അങ്ങാടിപ്പുറംഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ഒ കേശവന്‍ നിര്‍വഹിക്കുന്നു. നീന്തല്‍ പരിശീലനത്തിന് നേതൃത്വം നല്‍കികൊണ്ട് ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍ അനീസ് ടി, പ്രധാനാധ്യാപകന്‍ വര്‍ഗ്ഗീസ് ജോണ്‍,അധ്യാപകരായ ഉസ്മാന്‍ മാമ്പ്ര, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ പരിശീലനം നല്‍കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

mikav 2017
lss winner

വഴികാട്ടി

{{#multimaps: 11.0008941,76.1660778 | width=800px | zoom=12 }}