എ.എൽ.പി.എസ് പൈങ്കണ്ണൂർ
എ.എൽ.പി.എസ് പൈങ്കണ്ണൂർ | |
---|---|
വിലാസം | |
പൈങ്കണ്ണൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | 19334 a |
ചരിത്രം
മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലാണ് പൈങ്കണ്ണുർ എ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1960 - ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാ പൈങ്കണ്ണൂരിലെ കുട്ടികളും രക്ഷിതാക്കളും സാമ്പത്തികമായി പിന്നോക്കക്കാരാണ്. 1 മുതൽ 4 വരെ 299 കുട്ടികളും പ്രീ പ്രൈമറിയിൽ 112 കുട്ടികളുമാണ് ഇവിടെ പഠിക്കുന്നത്.11 അധ്യാപകർ ജോലി ചെയ്യുന്നു.പ്രീ പ്രൈമറി വിഭാഗത്തിൻ 6 അധ്യാപകരും 2 ആയമാരും സേവനം ചെയ്യുന്നു.പ്രഭാത ഭക്ഷണം, ഇടവേള ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ നന്നായി നടക്കുന്നു . കാര്യക്ഷമമായ PTA കമ്മിറ്റി ഉണ്ട്.സ്ക്കൂൾ കാര്യങ്ങളിൽ രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും ഉറച്ച പിന്തുണ ലഭിക്കുന്നുണ്ട്. അക്കാദമിക പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.അതോടൊപ്പം ദിനാചരണങ്ങൾ, പാര്യതര പ്രവർത്തനങ്ങൾ, വിവിധ മൽസരങ്ങൾ എന്നിവ നടക്കുന്നുണ്ട്.