ഗവ. എൽ പി സ്ക്കൂൾ കൊമ്മേരി
ഗവ. എൽ പി സ്ക്കൂൾ കൊമ്മേരി | |
---|---|
വിലാസം | |
കൊമ്മേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-02-2017 | Glpskommeri14603 |
ചരിത്രം
കോളയാട് പഞ്ചായത്തിലെ കൊമ്മേരിയിലെ ജനങ്ങൾക്ക് സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു കാലമുണ്ടായിരുന്നു. അക്ഷരാഭ്യാസം നേടുന്നതിന് പ്രയാസമനുഭവപ്പെട്ടിരുന്ന ആ അവസരത്തിൽ നാട്ടിലെ പ്രമുഖ വ്യക്തികളായ വളയങ്ങാടൻ കുഞ്ഞിരാമൻ, ഉഴുന്നുങ്കൽ ചാക്കോച്ചൻ എന്നിവരുടെ നേതൃത്വത്തിൽ 1956 ൽ മുള കൊണ്ടുള്ള തൂണിൻമേൽ മേൽക്കൂര പുല്ല് മേഞ്ഞ രൂപത്തിൽ ഒരു സ്കൂൾ പണിതു.
തികച്ചും ഏകാധ്യാപക വിദ്യാലയമായിരുന്നു ആദ്യ കാലഘട്ടത്തിൽ. തൃശൂർക്കാരനായ നമ്പൂതിരി മാഷായിരുന്നു ആദ്യ കാല അധ്യാപകൻ. കൊമ്മേരിയുടെ സമീപ പ്രദേശങ്ങളായ ചെക്യേരി,വേക്കളം, പെരുവ തുടങ്ങിയ പ്രദേശങ്ങളിലെ വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾ ഇവിടെ വിദ്യ അഭ്യസിക്കാൻ എത്തിയിരുന്നു. ജാതി വ്യവസ്ഥ രൂക്ഷമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ആ ഒരു കാലഘട്ടത്തിൽ ഇത്തരം ഒരു സംരംഭം വളരെ ശ്രദ്ധാർഹമായ ഒന്നായിരുന്നു. തികച്ചും ഏകാധ്യാപക രീതിയിൽ തുടങ്ങിയ അധ്യയംനം,വർഷം പൂർത്തിയായതോടെ കുട്ടികൾക്ക് ക്ലാസ് കയറ്റം നലകി, പുതിയ അധ്യാപകർ കുടി ജോലി ഏറ്റെടുക്കുകയും അഞ്ചാം തരം വരെ മുന്നോട്ട് പോവുകയും ചെയ്തു ഇതിനിടെ സ്കൂളിന്റെ മുഖഛായയിൽ നേരിയ മാറ്റം വരുത്തി - മേൽക്കൂര പുല്ല് മാറ്റി ഓലയാക്കുകയും പുതിയ കെട്ടിട നിർമാണത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
ഗവണ്‍മെന്‍റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:11.851882, 75.730857 |width=600px |zoom=16 }}