എരപുരം എം എൽ പി എസ്
എരപുരം എം എൽ പി എസ്‍ | |
---|---|
വിലാസം | |
ചോറോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-02-2017 | Mohanakrishnan t m |
................................ == ചരിത്രം ==1930-ല്‍എരപുരം മാപ്പിള എല്‍.പി. സ്കൂള്‍ രൂപീകൃതമായി ആദ്യം ഒരു വാടക കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ചോറോട്എരപുരം വിദ്യാഭ്യാസസംഘം കമ്മിറ്റിയായിരുന്നു സ്കൂളിന്റെ മാനേജമെന്റ്.മനേജര്‍ പറമ്പത്ത് മമ്മു ആയിരുന്നു.ഹെഡ്മാസ്റ്റര്‍ ആണ്ടിഎന്നവരും ചേര്‍ന്ന്ആദ്യം 4 അധ്യപകരായിരുന്നു. 1960ല്‍ മൊയ്തീന്‍ ഹാജി എന്നവരില്‍ നിന്ന് മാനേജ്മെന്റ് സ്ഥലം വിലക്കെടുത്ത്സ്കൂളിന് സ്വന്തം കെട്ടിടമുണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ചു ഈ സമയത്ത് മമ്മു ആയിരുന്നു സ്കൂളിന്റെ മാനേജര്‍ഈ സ്കൂളിന് അറബിക് പോസ്റ്റ് ലഭിച്ചു. അഹമ്മദ് മാസ്റ്റര്‍ ആയിരുന്നു അറബിക് അധ്യപകന്‍ ഏകദേശം 4 വര്‍ഷം ബാലകൃഷ്ണകുറുപ്പ് ഹെഡ്മാസ്റ്ററായി 1970 വാണിയങ്കണ്ടി മഹമ്മൂദ് ആയിരുന്നു മാനേജര്‍ .പിന്നീട് ടി.എ.ഹംസഹാജി സ്കൂള്‍ മാനേജരായി പി.കെ.ശാരദയായിരുന്നു ഹെഡ്മിസ്ട്രസ്സ്1991-ല്‍ പി.കെ.ശാരദ റിട്ടയര്‍ ചെയ്ത ഒഴിവില്‍ കെ.വി.മോഹന്‍ദാസ് ഹെഡ്മാസ്റ്ററും കെ.കുഞ്ഞബ്ദുല്ല സഹാധ്യാപകനുമായി ചാര്‍ജ്ജ്ഏറ്റെടുത്തു.അറബിക് അധ്യാപകന്‍ അഹമ്മദ് മാസ്റ്റര്‍ റിട്ടയര്‍ ചെയ്ത ഒഴിവില്‍ എം.സാജിദ അറബിക് അധ്യാപികയായി ചാര്‍ജ്ജ് ഏറ്റെടുത്തു .ശേഷം അബ്ദുല്ല മുസ്ല്യാര്‍ ആയിരുന്നു മാനേജര്‍. പിന്നീട് ചെറിയത്ത്മൊയ്തീന്‍ ഹാജി സ്കൂളിന്റെ മാനേജരായി. 2007ജനുവരി12-ന് കെ.ഇ.ആര്‍ അനുസരിച്ചുള്ള പുതിയ രണ്ടുനില കെട്ടിടത്തിലേക്ക് സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി .അന്നത്തെ കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് സാഹിബായിരുന്നു പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.ഈ സമയത്ത് സ്കൂള്‍ മാനേജര്‍ എം.ടി അബ്ദുള്‍സലാം ആയിരുന്നു.5 ക്ലാസ്,ഓഡിറ്റോറിയം,ഓഫീസ്റൂം,5ടോയലറ്റ് ,കിച്ചണ്‍റൂം എന്നിവ അടങ്ങിയതായിരുന്നു പുതിയ സ്കൂള്‍ കെട്ടിടം .2007ല്‍ ബാലകൃഷ്ണന്‍മാസ്റ്ററുടെ ഒഴിവില്‍ ബിഞ്ചു.എസ് സഹാധ്യാപികയായി ചാര്‍ജ്ജ് ഏറ്റെടുത്തു .2009ല്‍ കെ.വി.മോഹന്‍ദാസ് റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് പി.ശാരദ ഹെഡ്മിസ്ട്രസ്സും സി.വി.മുസ്തഫ സഹാധ്യാപകനുമായി നിയമിതരായി.2011ല്‍ പി.ശാരദ റിട്ടയര്‍ ചെയ്ത ഒഴിവിലേക്ക് കെ.കുഞ്ഞബ്ദുല്ല ഹെഡ്മാസ്റ്ററായും ജീഷ്മ പി.പി. സഹാധ്യപികയായും ചുമതലയേറ്റു. ഭൂരിഭാഗവും കടലോരപ്രദേശത്തെ കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം അനുദിനം പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു .അക്കാദമിക രംഗത്തും കലാകായികരംഗത്തും ഈ സ്കൂള്‍ മികച്ച നിലവാരം പുലര്‍ത്തിവരുന്നു.ഉപജില്ലാ കായികമേളയില്‍ ഈ സ്കൂളിലെ കുട്ടികള്‍ക്ക്ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് .2014-15വര്‍ഷത്തെ വടകര ഉപജില്ല സെക്കന്റ് റണ്ണേഴ്സ്അപ് ഈ സ്കൂളിന് ലഭിച്ചു. 2016-17വര്‍ഷത്തെ ക്ലസ്റ്റര്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി ആറാം തവണയും ഈ സ്കൂള്‍ ചാമ്പ്യന്‍മാരായിട്ടുണ്ട്.ഈ വര്‍ഷത്തെ വടകര ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ രണ്ടാസ്ഥാനവും നേടാന്‍ കഴിഞ്ഞു.ഈ സ്കൂളില്‍ എല്ലാ വര്‍ഷവും വിപുലമായ വാര്‍ഷികാഘോഷവും നടത്താറുണ്ട്.