കീഴല്ലൂർ നോർത്ത് എൽ പി എസ്
കീഴല്ലൂർ നോർത്ത് എൽ പി എസ് | |
---|---|
വിലാസം | |
കീഴല്ലൂർ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-02-2017 | 14720 |
= ചരിത്രം
തലശ്ശേരി താലൂക്കിൽ കീഴല്ലൂർ വില്ലേജിലാണ്കീഴല്ലൂർ നോർത്ത് എൽ .പി .സ്ക്കൂൾ സ്ഥിതിചെയ്യുന്നത് .കീഴല്ലൂർ പുഴയിൽ സ്ഥാപിച്ച ശുദ്ധജലവിതരണപദ്ധതിയുടെ അടുത്തുള്ള ബസ്റ്റോപ്പിൽനിന്നും വടക്കുഭാഗത്തായി ഒന്നരകിലോമീറ്റർ അകലെ ഈവിദ്യാലയം സ്ഥിതിചെയ്യുന്നു . ആദ്യകാലത്ത് ഇത് പുൽപുരയായിരുന്നു .പിന്നീട് പൊളിച്ചുമാറ്റി ഓടുമേഞ്ഞു .1929ൽ വി.കെ ചിണ്ടൻ നമ്പ്യാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .79 കുട്ടികൾ ആ വർഷം ഉണ്ടായിരുന്നു .ആദ്യത്തെ വിദ്യാർത്ഥി , കുഞ്ഞമ്പുനമ്പ്യാരുടെ മകൻ ഗോവിന്ദൻ പുതിയവീട്ടിൽ ആണ് .1953 വരെ അഞ്ചാംക്ലാസ് ഉണ്ടായിരുന്നു .1953ൽ കീഴല്ലൂർ യു.പി.സ്കൂൾ വന്നതോടെ ഈ വിദ്യാലയത്തിൽ നിന്നും അഞ്ചാംക്ലാസ്നീക്കം ചെയ്തു .1970 നും 1977 നുമിടയിൽ മൂന്ന്‌ഡിവിഷൻ പുതുതായി ഉണ്ടായി . ഒ.കെ.കോരൻനമ്പ്യാർ,വി.നാരായണൻനമ്പ്യാർ എന്നിവർ മുൻമാനേജർമാരായിരുന്നു .വി.നാരായണൻ നമ്പ്യാരുടെ മരണശേഷം അദ്ദേഹത്തിൻറെ ഭാര്യയും പ്രധാനഅധ്യാപികയുമായ സി.പി.ജാനകിഅമ്മ മാനേജരായി. മുൻ പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചവരാണ് സർവ്വശ്രീ,എം.ടി അച്യുതൻ ,പി.കെ.കുട്ട്യപ്പനമ്പ്യാർ,ആർ.കെ.രാമൻ ,നാരായണൻ നമ്പ്യാർ ,വി.നാരായണൻ നമ്പ്യാർ ,പി.അനന്തൻ ,ഇ.കുമാരൻ,പി.സദാനന്ദൻ,സി.നളിനി,എന്നിവർ. ഇ.കുമാരൻ 15 വർഷത്തോളം കീഴല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട് .