കടമ്പേരി എൽ.പി. സ്ക്കൂൾ, കാനൂൽ
കടമ്പേരി എൽ.പി. സ്ക്കൂൾ, കാനൂൽ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-09-2020 | Kadambery ALP School |
ചരിത്രം
1902 ൽ സ്ഥാപിതമായി.ബക്കളത്തെ ശ്രീ തറോല്‍ കണ്ണന്‍ ഗുരുക്കളാണ് സ്കൂളിന്റെ സ്ഥാപകന്‍.അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ചത് ശ്രീ.വളപ്പോള്‍ ഒതേനന്‍ വൈദ്യരാണ് .സവര്‍ണര്‍ക്കു മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്ത് ഇരുവരും ഗുരുകുലമാതൃകയില്‍ ജാതിവ്യത്യാസമില്ലാതെ വിദ്യാഭ്യാസം നല്കിയിരുന്നു.കൂടുതല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാന്‍ ബ്രിട്ടീഷ് ഗവണ്മെന്റ് അനുവാദം നല്കിയതോടെ ഇന്നത്തെ സി.ആര്‍.സി വായനശാലയുടെ സമീപത്ത് ഓലഷെഡ്‌ഡില്‍ 1901 ല്‍ സ്കൂള്‍ പ്രവര്‍ത്തലനം ആരംഭിച്ചു.എന്നാല്‍ ഓലഷെഡ് തകര്‍ന്നതോടെ ഇരുവരും തങ്ങളുടെ വ്യക്തിബന്ധങ്ങള്‍ ഉപയോഗിച്ച് സ്കൂളിനു ആവശ്യമായ സ്ഥലം കടമ്പേരി ദേവസ്വത്തില്‍ നിന്ന് കരക്കാട്ടിടം നായനാരുടെ അനുമതിയോടെ സ്വന്തമാക്കുകയും സ്കൂള്‍ ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.412-)൦ നമ്പറായി 11 .07 . 1902ല്‍ കടമ്പേരി എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ പൊതുവിദ്യാലയം തുടങ്ങാന്‍ ശ്രീ കണ്ണന്‍ ഗുരുക്കള്ക്ക് അനുവാദം ലഭിച്ചു.മൊറാഴ വില്ലേജില്‍ സര്‍വേ നമ്പര്‍ 142/15ല്‍ 67.5സെന്റ് സ്ഥലത്താണ് സ്കൂള്‍ നിലനില്ക്കു്ന്നത്.പുല്ലുമേഞ്ഞ കെട്ടിടം ഓടിട്ടതാക്കുകയും പിന്നീട് ഒട്ടേറെ മാറ്റങ്ങള്‍ക്ക് ശേഷം 2014 മാര്‍ച്ച് 1 നു പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവർത്തനങ്ങൾ
- [[ഫലകം:Pagename/നേർക്കാഴ്ച|നേർക്കാഴ്ച]]