M. T. S. U. P. S. Nannamukku
1937 കാലയളവിൽ പഴഞ്ഞിയുടെ പ്രദേശത്തുനിന്ന് സുവിശേഷ താല്പര്യമുള്ള ചില സ്നേഹിതർ സ്രായിക്കടവ് വഴി വള്ളത്തിൽ കയറി നന്നമുക്കിന്റെ പ്രദേശത്തു കടന്നു വന്നു.നന്നമുക്ക് സെന്ററിൽ നിന്നിരുന്ന അയിനി മരച്ചോട്ടിൽ ഇരുന്ന് ജനങ്ങളെ നല്ല കാര്യങ്ങൾ ഉപദേശിക്കുവാനും കുഞ്ഞുങ്ങ ളെ എഴുത്തും വായനയും പഠിപ്പിക്കുവാനും തുടങ്ങി.ആവശ്യമായ യാത്രാസൗകര്യങ്ങളോ ചികിത്സാ സൗകര്യങ്ങളോ വിദ്യാഭ്യാസമോ ഇല്ലാതിരുന്ന ഈ പ്രദേശത്തിന്റെ ആവശ്യകതകൾ മനസ്സിലാക്കി ഏകാദ്ധ്യാപക വിദ്യാലയം തുടങ്ങി.