സ്കൂൾ പ്രവേശനോത്സവം

ജി വി എച്ച് എസ് എസ് വേങ്ങര: 2026 ജൂൺ ഒന്നാം തീയതി ജി വി എച്ച് എസ് എസ് വേങ്ങരയിൽ പ്രവേശനോത്സവ പരിപാടി സംഘടിപ്പിച്ചു . ചടങ്ങിൽ എച്ച് എം .ശ്രീമതി ഷീന സ്വാഗതം അറിയിച്ചു . എസ് എം സി ചെയർമാൻ അബ്ദുൽ മജീദ് കെ.ടിയുടെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി അരിമ്പ്ര പ്രവേശന പരിപാടി ഉദ്ഘാടനം ചെയ്തു . എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്  നേടിയവരേയും,എൻ എം എം എസ്, യു എസ് എസ്, എൽ എസ് എസ് വിജയികളേയും ഈ പരിപാടിയിൽ അനുമോദിച്ചു.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ പ്രേംഭാസ്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി ജിൻസി ,ഡെപ്യൂട്ടി എച്ച് എം ശ്രീമതി ഖൈറുന്നിസ, സെക്രട്ടറി ലീന , ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്രാധ്യാപികയായ ശ്രീമതി ഫാത്തിമത്ത് സുഹറ, മദർ PTA ശ്രീമതി ദിവ്യ എന്നിവരായിരുന്നു മറ്റു ഭാരവാഹികൾ. കുട്ടികളുടെ വിവിധ കലാപരിപാടികളും തുടർന്ന് കുട്ടികൾക്കുള്ള മധുര വിതരണവും പരിപാടിക്ക് മാറ്റു കൂട്ടി . ഹൈസ്കൂൾ വിഭാഗം  അധ്യാപകൻ ശ്രീ ഉമ്മർ ചടങ്ങിൽ നന്ദി അറിയിച്ചു .

 
സ്കൂൾ പ്രവേശനോത്സവം
 
സ്കൂൾ പ്രവേശനോത്സവം
 
സ്കൂൾ പ്രവേശനോത്സവം