ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/2026-29
സ്കൂൾ പ്രവേശനോത്സവം
2026-27 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം ഗവ:ടെക്നിക്കൽ ഹൈസ്കൂൾ തീക്കോയിയിൽ വളരെ ആഘോഷപൂർവ്വം കൊണ്ടാടി.2026 ജൂൺ 1 തിങ്കളാഴ്ച രാവിലെ 9 മണിയ്ക്ക് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച പ്രവേശനോത്സവചടങ്ങിൽ പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.ഷംനാസ് പി.എച്ച് സ്വാഗതം ആശംസിച്ചു.സ്കൂൾ സൂപ്രണ്ട് ശ്രീ.രോഹിത്.എം അധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ ശ്രീ.അഡ്വ.വി.പി നാസർ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ബീമ നാസർ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് സ്കൂൾ EI ശ്രീ.വിപിൻ.ജി.കൃഷ്ണ,Draftsman Grade II ശ്രീ.രാജൻ.പി,Workshop Forman ശ്രീ.ബിജു.വി.ധനേഷ്,Office Head clerk ശ്രീ.പ്രദീപ്.ആർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.10 മണിയ്ക്ക് ഈ വർഷത്തെ പ്രവേശനോത്സവ ഗാനം കേൾപ്പിയ്ക്കുകയും ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ.ഷംസുദ്ദീൻ അവർകളുടെ കുട്ടികൾക്കുള്ള പുതുയുഗവിദ്യാലയ സന്ദേശം കേൾക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.ഇന്നത്തെ ഡിജിറ്റൽ ഓൺലൈൻ മാധ്യമ യുഗത്തിൽ നാം നേരിടാനിടയുള്ള സൈബർ സുരക്ഷ പാളിച്ചകളെകുറിച്ചും അപകടസാധ്യതകളെകുറിച്ചും ബഹു.സൂപ്രണ്ട് ശ്രീ.രോഹിത്.എം വിശദമാക്കുകയും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സൈബർ സുരക്ഷ പ്രതിജ്ഞ ഏറ്റുചൊല്ലുകയുംചെയ്തു.സ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി.ലീന.ഇ.പി കൃതജ്ഞത അർപ്പിച്ചു.പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങുകൾക്കുശേഷം Vennikkulam Govt.Polytechnic College Retd Lecturer ശ്രീ.ഫിലിപ്പ്.പി.നടയ്ക്കൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും Technical High School Education-ന്റെ പ്രാധാന്യത്തെ കുറിച്ച് Orientation class നൽകി.11 45-ന് ദേശീയഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു.