ഉള്ളടക്കത്തിലേക്ക് പോവുക

വി.എ.എൽ.പി.എസ്. അലുവാശ്ശേരി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മികവുകൾ

News Time @ 3 PM

പഠന പ്രവർത്തനങ്ങൾ

രണ്ടാം ക്ലാസ് ലഘുപരീക്ഷണത്തിനുള്ള തയ്യാറെടുപ്പ്

(ഫയൽ ചിത്രം 2025-26)

മഴവില്ല് വിരിയിച്ച് കൊച്ചു കൂട്ടുകാർ

രണ്ടാം ക്ലാസിലെ പരിസരപഠന പ്രവർത്തനങ്ങളുടെ ഭാഗമായി സൂര്യപ്രകാശത്തെ ഏഴ് നിറങ്ങളായി മാറ്റുന്ന മനോഹരമായ ഒരു പരീക്ഷണമാണ് കുട്ടികൾ ക്ലാസ് മുറിയിൽ നടത്തിയത്. പ്രകൃതിയിലെ അത്ഭുതപ്രതിഭാസമായ മഴവില്ല് എങ്ങനെ ഉണ്ടാകുന്നു എന്ന് നേരിട്ട് മനസ്സിലാക്കാൻ ഈ പ്രവർത്തനം കുട്ടികളെ സഹായിച്ചു.



ആവശ്യമായ സാങ്ങൾ:

  • പരന്ന പാത്രം (വെള്ളം നിറച്ചത്)
  • ഒരു ചെറിയ കണ്ണാടി
  • സൂര്യപ്രകാശം

പരീക്ഷണം ചെയ്ത രീതി:

  • ഒരു പാത്രത്തിൽ വെള്ളമെടുത്ത് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നിടത്ത് വെച്ചു.
  • ആ വെള്ളത്തിലേക്ക് ഒരു കണ്ണാടി ചരിച്ചു വെച്ചു.
  • കണ്ണാടിയിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തെ ഭിത്തിയിലേക്കോ വെള്ളക്കടലാസിലേക്കോ പതിപ്പിച്ചു.

നിരീക്ഷണം:

മഴവിൽ വിസ്മയം കുട്ടികളിൽ പുഞ്ചിരി വിരിയിച്ചപ്പോൾ (ഫയൽ ചിത്രം 2025_26)

​വെളുത്ത സൂര്യപ്രകാശം കണ്ണാടിയിലും വെള്ളത്തിലും തട്ടി പ്രതിഫലിക്കുമ്പോൾ ഭിത്തിയിൽ മനോഹരമായ ഏഴ് നിറങ്ങൾ (മഴവില്ല്) തെളിഞ്ഞുവരുന്നത് കുട്ടികൾ കൗതുകത്തോടെ നിരീക്ഷിച്ചു. വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് ( V I B G Y O R ) എന്നീ നിറങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു.

​സൂര്യപ്രകാശം ഏഴ് നിറങ്ങൾ ചേർന്നതാണെന്നും മഴത്തുള്ളികളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ആകാശത്ത് മഴവില്ല് ഉണ്ടാകുന്നതെന്നും ലളിതമായ ഈ പരീക്ഷണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെട്ടു. പഠനം ആസ്വാദ്യകരമാക്കാൻ ഇത്തരം പ്രായോഗിക പ്രവർത്തനങ്ങൾ കുട്ടികളെ ഏറെ സഹായിച്ചു.

അറിവിന്റെ വേരുകൾ തേടി:

പഠനയാത്രകൾ കേവലം കാഴ്ചകളല്ല, മറിച്ച് ഉല്ലാസവും അറിവിന്റെ ആഴങ്ങളിലേക്കുള്ള പര്യടനവുമാണ്.

കുരുന്ന് പ്രതിഭകൾ:

കവിത

മാമ്പഴം

പഴു പഴുത്ത മാമ്പഴം

മുഴു മുഴുത്ത മാമ്പഴം

കൊതിയൂറും മാമ്പഴം

രുചിയൂറും മാമ്പഴം

എത്തിപിടിക്കാൻ നോക്കി കിട്ടിയില്ല,

ചാടിപിടിക്കാൻ നോക്കി കിട്ടിയില്ല,

കൊമ്പുകുലുക്കി നോക്കി കിട്ടിയില്ല,

കല്ലെറിഞ്ഞു നോക്കി കിട്ടിയില്ല.


മാമ്പഴമേ മാമ്പഴമേ

നിന്നോട് ഞാൻ മിണ്ടൂല്ല...

നിന്നോട് ഞാൻ മിണ്ടൂല്ല...


കൊമ്പിലിരിക്കുന്ന അണ്ണാറകണ്ണാ...

ഒരു മാമ്പഴം താഴെയിടുമോ..? മാമ്പഴം താഴെ വീണു...

ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ!


പേര്: ശ്രുതിപ്രിയ

ക്ലാസ്:4 (2025-26)

ചിത്രം

(ഫയൽ ചിത്രം 2025-26)