ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| Home | 2026-27 |
അക്കാദമിക മാസ്റ്റർ പ്ലാൻ 2025-26
സ്കൂൾ പ്രവേശനോത്സവം -2025
വർണ്ണശമ്പളമായ പ്രവേശനോത്സവത്തോടെ 2025-26 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ PTA പ്രസിഡൻ്റ് ശ്രീമതി രാജകുമാരി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീമതി ഗിരിജ ടീച്ചർ(HM), ശ്രീ ഷിജു കെ ഫ്രാൻസിസ് (SPC DI,Kasaba Police station) എന്നിവർ ആശംസകൾ അറിയിച്ചു. മാസ്റ്റർ ആകാശ് നയിക്കുന്ന പാട്ട് കൂട്ടം ഗ്രൂപ്പിൻ്റെ നാടൻ പാട്ട് പ്രവേശനോത്സവം ആകർഷകമാക്കി. ശേഷം മധുര വിതരണം നടന്നു.
2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ബിജു ഉദ്ഘാടനം ചെയ്യ്തു. HM ഗിരിജ, പ്രിൻസിപ്പൽ പരമേശ്വരൻ, ഷൈലജ (സീനിയർ അസിസ്റ്റന്റ് ) എന്നിവർ ആശംസകൾ അറിയിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആയ അഞ്ജന എ സൈബർ സെക്യൂരിറ്റി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശിവപ്രഭ മാരാരും ഗൗരീഷ് കൃഷ്ണ മാരാരും അവതരിപ്പിച്ച സോപാന സംഗീതം പ്രവേശനോത്സവത്തിന്റെ മാറ്റ് കൂട്ടി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മധുര വിതരണവും നടന്നു.