എ. യു. പി. എസ്. ആലന്തട്ട
| എ. യു. പി. എസ്. ആലന്തട്ട | |
|---|---|
| വിലാസം | |
ALANTHATTA | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | Kanhangad |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 28-01-2017 | 12548 |
ചരിത്രം
കയ്യൂർ ചീമേനി ഗ്രാമപ്പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്ര ഭൂമികയിൽ വേറിട്ട പ്രവർത്തന പ്രതലത്തിലൂടെ സ്വന്തമായൊരിടം അടയാളപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ആലന്തട്ട എ യു പി സ്കൂൾ . വിശാലമായ പാടങ്ങളും പച്ചപ്പട്ടുടുത്ത കുന്നിന്ചെരിവുകളും നാട്ടിടവഴികളും സമൃദ്ധമായ വൃക്ഷ ലതാദികളും കൊണ്ട് സമ്പന്നമായ ഒരു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആലന്തട്ടയുടെയും പരിസര പ്രദേശങ്ങളുടെയും ജനങ്ങളുടെ ചിരകാല സ്വപ്നമായ ഈ വിദ്യാലയത്തിന്റെ ഉദ്‌ഘാടനം 1953 ഡിസംബർ 31 നു മലയാള സാഹിത്യത്തിലെ സാഗര ഗർജനം ഡോ .സുകുമാർ അഴിക്കോടാണ് നിർവഹിച്ചത് ./home/user/Desktop/schoolwiki/alanthatta charithram.pdf
ഭൗതികസൗകര്യങ്ങള്‍
പ്രി കെ ഇ ആർ കെട്ടിടമാണെങ്കിലും അടുത്ത കാലത്തു പി ടി എ, മദർ പി ടി എയുടെ സജീവ പ്രവർത്തനത്തിന്റെ ബലമായി നല്ലൊരു കംപ്യൂട്ടർ ലാബ് ,ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച 'മലയാണ്മ 'എന്ന ലൈബ്രറി ഹാൾ ,ബെസ്ററ് പി ടി എ അവാർഡ് തുകയും മറ്റു സാമൂഹ്യ പങ്കാളിത്തത്തോടെയും നിർമിച്ച ഡൈനിങ്ങ് ഹാൾ,ടൈൽ പാകിയ കിച്ചൻ കം സ്റ്റോർ റൂം ,ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് സ്റ്റോവ് ,ടൈൽ പാകിയ യൂറിനൽ ,ടോയ്‌ലറ്റ് സൗകര്യം ,ഗേൾസ് ഫ്രണ്ട്‌ലി ടോയ്ലറ്റ് ,എല്ലാ ക്ലാസ് മുറികളിലും കറന്റ് കണക്ഷൻ , ഫാൻ , ലൈറ്റ് സൗകര്യം ,നല്ലൊരു പ്ലേയ് ഗ്രൗണ്ട് ,ബ്രോഡ് ബാൻഡ് കണക്ഷൻ ഇതൊക്കെ വിദ്യാലയത്തെ ആകര്ഷകമാകുന്ന ഘടകമാണ്.