എം.യു.പി.സ്കൂൾ തവനൂർ എന്ന സ്ഥാപനം മുതുവല്ലൂർ ഗ്രാമപഞ്ചായത്തിലെ IV ാം വാർഡ് തവനൂർ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.മലപ്പുറം ജില്ലയിൽ അരീക്കോട് BRC ക്ക് കീഴിലെ കിഴിശ്ശേരി ഉപജില്ലയിലാണ് ഈ സ്ഥാപനമുള്ളത്.

എം.യു.പി.എസ്. തവനൂർ
വിലാസം
തവനൂർ

തവനൂർ
,
673641
,
മലപ്പുറം ജില്ല
സ്ഥാപിതം05 - 06 - 1985
വിവരങ്ങൾ
ഫോൺ04832755294
ഇമെയിൽmupsthavanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18246 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABDUSSALAM D T
അവസാനം തിരുത്തിയത്
26-09-2017Visbot


ചരിത്രം

1985 ൽ അഞ്ചാം തരത്തോട് കൂടി തുടങ്ങിയ ഈ സ്ഥാപനം 1987 ഒാട് കൂടി പൂർണ്ണ യു.പി സ്കൂളായി മാറി. തവനൂർ മുണ്ടിലാക്കൽ,ഒന്നാംമൈൽ, തനിയംപുറം ,പോത്തുവെട്ടിപ്പാറ എന്നീ സ്ഥലങ്ങളിലെ കുട്ടികളാണ് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനു വേണ്ടി ഈ സ്ഥാപനത്തെ ആശ്രയിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന പ്രദേശമാണിത് .ഏഴ് ഹരിജൻ ഉൾപ്പെടുന്ന ഈ പ്രദേശത്ത് ഭൂരിഭാഗം ജനങ്ങളും കൃഷിക്കാരും കൂലിവേലക്കാരുമാണ് ലോവർ പ്രൈമറിക്ക് ശേഷം അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിനുവേണ്ടി മൂന്ന് കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതുകൊണ്ട് പലരും പഠനം നിർത്തുകയും യാത്രാസൗകര്യം കുറഞ്ഞ കാലമായതിനാൽ തുടർപഠനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട കാലത്താണ് സ്ഥലത്തെ സാമൂഹ്യ രാഷ്ട്രിയ രംഗത്തെ പ്രഗൽഭനായ ഡി.മരക്കാർ ഹാജി,ശ്രീ സി.എച്ച്.മുഹമ്മദ് കോയ സാഹിബിന്റെ നിർദ്ദേശപ്രകാരം ഒരു യു.പി വിദ്യാലയത്തിന് 1985 ൽ ആരംഭം കുറിച്ചത് . പരേതനായ പി.സീതിഹാജിയുടെയും എൻ വി ഇബ്രാഹിം സാഹിബിന്റെയും നിസ്തുലമായ പ്രവർത്തനം ഈ സ്ഥാപനം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ബിൽഡിംഗുകളിലായി പതിനൊന്നു ക്ലാസ് മുറികളും വിശാലമായ വിദ്യാലയമുറ്റവുമുണ്ട് ഒാഫീസ് റൂം സ്റ്റാഫ് റൂം എന്നിവയ്ക്കു പുറമെ പ്രൊജക്ടറോടുകൂടിയുള്ള കമ്പ്യൂട്ടർ ലാബ്, സി ഡി ശേഖരം ഗണിത സയൻസ് ലാബ്,ലൈബ്രറി വായനാമൂല എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.മൂത്രപ്പുര ,ടോയ്ലറ്റ് എന്നീ അടിസ്ഥാനസൗകര്യങ്ങളും ചുറ്റുമതിലും ഗേറ്റും ഉണ്ട്

നേട്ടങ്ങൾ

ഐടി മേളയിൽ തുടർച്ചയായ മൂന്ന് വർഷങ്ങളിലെ ഓവറോൾ ഫസ്റ്റ് ജേതാക്കളാണ് സംസ്ക്രതോത്സവം, ഗാന്ധി ദർശൻ, വിദ്യാരംഗം എന്നിവയിൽ ഓവറോൾ കിരീടം നിലനിർത്തി പോരുന്നുണ്ട് അധ്യാപകരുടെ ഗണിത ടീച്ചിങ്ങ് എയ്ഡ് മത്സരത്തിൽ റെവന്യൂ ജില്ലാ മത്സരത്തിൽ പങ്കെടുത്ത് വിജയിക്കാൻ അധ്യാപകർക്ക് ആയിട്ടുണ്ട്. വിദ്യാരംഗം സാഹിത്യോത്സവത്തിലെ ജില്ലാ വിജയികളും അധ്യാപകർക്കുള്ള കഥാരചന മത്സരങ്ങളിലെ ജില്ലാ വിജയിയും മലപ്പുറം ജില്ലാ അധ്യാപക സാഹിതിയുടെ അധ്യാപകരുടെ നൂറ് കഥകൾ എന്ന പുസ്തകത്തിൽ എഴുതുവാനുള്ള ഭാഗ്യവും അധ്യാപികക്ക് ലഭിച്ചു. പ്രധാനാധ്യാപക-മറ്റ് അധ്യാപക ട്രെയ്നിങ്ങുകളിലേക്ക് RP മാരെ സംഭാവന ചെയ്യാൻ നമ്മുടെ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. വർഷങ്ങളായി HM ഫോറം സെക്രട്ടറിയായി നമ്മുടെ വിദ്യാലയത്തിലെ ഹെഡ്മാസ്റ്ററാണ് സ്ഥാനം വഹിച്ചുവരുന്നത്.

തിളക്കം

പഠന പിന്നോകക്കാരായ കുട്ടികളെ കണ്ടെത്തി പരിഹാര ബോധനം 1990 മുതൽ തന്നെ ആരംഭിച്ചിട്ടുണ്ട്. ജൂൺ പകുതിയോട് കൂടി തന്നെ എല്ലാ കുട്ടികൾക്കും പരീക്ഷ എഴുതിക്കുകയും average, below average, above average എന്നിങ്ങനെ തരം തിരിക്കുകയും പ്രത്യേകം 12:45-1:20 വരെ കോച്ചിങ്ങ് കൊടുക്കുകയും ചെയ്യുന്നു. ഇതിന് വേണ്ടി പത്ത് മണിക്ക് തന്നെ ഫസ്റ്റ് ബെൽ അടിക്കുന്നതാണ്. യു.എസ്.എസ് പോലുള്ള മത്സര പരീക്ഷകളിൽ മലപ്പുറം റെവന്യൂ ജില്ലയിലെ ഒന്നാം റാങ്ക് 2007-08 വർഷത്തിൽ ഈ സ്ഥാപനത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട് പ്രവർത്തി പരിചയമേളയിൽ സംസ്ഥാന ജേതാവാകാനും ഈ സ്കൂളിലെ കുട്ടിക്ക് സാധിച്ചിട്ടുണ്ട്.പഠനരംഗത്ത് എന്ന പോലെ പാഠ്യേതര രംഗങ്ങളിലും നമ്മുടെ വിദ്യാലയം അരീക്കോട് ബി.ആർ.സി യിലേയും കിഴിശ്ശേരി ഉപജില്ലയിലേയും നിറസാനിധ്യമാണ്.

ക്ലബ്ബുകൾ

പോയിന്റ് [maths]

ലിറ്റിൽ സൈന്റിസ്റ്റ്

മലയാണ്മ

സമിതികൾ

വിദ്യാരംഗം

സ്കൗട്ട് & ഗൈഡ്

അഫ്ലാത്തൂൺ

സഞ്ചയിക

ഗാന്ധി ദർശൻ

മികവുകൾ

പൊതൂവിദ്യാലയ സ൦രക്ഷണ യ‍‍‍ഞ്ജ൦

 
gthumb
 
gthumb


"https://schoolwiki.in/index.php?title=എം.യു.പി.എസ്._തവനൂർ&oldid=392734" എന്ന താളിൽനിന്ന് ശേഖരിച്ചത്