റേഡിയോ ക്ലബ്

നമ്മുടെ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ സർഗ്ഗ ശേഷികൾ വികസിപ്പിക്കാനും മികച്ച ആശയവിനിമയശേഷി കൈവരിക്കാനുമായി 2019നു ആരംഭിച്ച റേഡിയോ ക്ലബ് അതിന്റെ ജൈത്രയാത്ര തുടരുന്നു. കുട്ടികൾ തന്നെ റേഡിയോ ജോക്കിയായും കലാവിരുന്നുകൾ അവതരിപ്പിക്കാനും എത്തുന്നു. ഇതിൽ അതിഥികളായി  എത്തുന്നത് കലാ കായിക ആരോഗ്യ സാംസ്കാരിക രംഗങ്ങളിലെ പ്രശസ്ത പ്രതിഭകളാണ്.

          കുട്ടികൾ വളരെ ആവേശത്തോടെയാണ് ഇതിൽ പങ്കെടുക്കുന്നത്. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു നേരിട്ടുള്ള അവതരണമാണ് ആദ്യ ഘട്ടത്തിൽ തുടർന്നിരുന്നത്. കൊറോണ മൂലം സ്കൂളുകൾ അടച്ചപ്പോൾ കുട്ടികൾക്ക് വീടുകളിൽ ഇരുന്ന് അവതരിപ്പിക്കാനും കേൾക്കാനും അവസരമൊരുക്കി ഇവിടത്തെ അധ്യാപകർ. പോസ്റ്റർ തയ്യാറാക്കുന്നതും ഓഡിയോ മിക്സിങ്ങും മാത്രം അധ്യാപകരുടെ കൈകളിലൂടെ. ഈ പ്രതിസന്ധിഘട്ടത്തിലും ആഴ്ചയിലൊരിക്കൽ ഓരോ ക്ലാസ്സുകാർ ഒരു പ്രോഗ്രാം എന്ന രീതിയിൽ അവതരിപ്പിക്കുന്നു.  

 

ഇംഗ്ലീഷ് ക്ലബ്

സ്കൂളിലെ 20 കുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ലീഷ് ക്ലബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നൽകി വരുകയും ചെയ്യുന്നു .ആഴ്ചയിൽ ഒരു ദിവസമാണ് മീറ്റിങ് സംഘടിപ്പിക്കുന്നത്. ഗ്രാമർ ,ലാംഗ്വേജ് ഗെയിംസ്, വേർഡ് ഗെയിംസ്, റിഡിൽസ്, പസിലുകൾ തുടങ്ങിയവ കുട്ടികൾ പരിചയപ്പെടുന്നു

2025 - 2026 അധ്യയന വർഷത്തിലെ സയൻസ് ക്ലബ് പ്രവർത്തന റിപ്പോർട്ട്,

കുട്ടികളിൽ ശാസ്ത്രീയ ചിന്താഗതിയും, ക്രിയാത്മകതയും വളർത്തുന്നതിനായി ക്ലബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ വിജയകരമായി പൂർത്തിയാക്കി. ശാസ്ത്രസംബന്ധിയായ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, ലഘു പരീക്ഷണങ്ങൾ, ഫീൽഡ് ട്രിപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ഈ വർഷം ക്ലബിൽ 20 അംഗങ്ങൾ ഉണ്ടായിരുന്നു.

ലക്ഷ്യങ്ങൾ 1. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുക 2. ക്രിയാത്മകമായ പഠന രീതി പ്രോത്സാഹിപ്പിക്കുക 3. പരിസ്ഥിതി ബോധവൽക്കരണം നടത്തുക. 4. സമകാലിക ശാസ്ത്ര വിഷയങ്ങളിൽ അറിവ് പങ്കു വെക്കുക. 5. ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷം നടപ്പിലാക്കിയ ദിനാ ചരണങ്ങൾ. ജൂൺ 5 - ലോക പരിസ്ഥിതിദിനം ജൂലൈ 21- ചാന്ദ്രദിനം ആഗസ്റ്റ് 6, ആഗസ്റ്റ് 9-ഹിരോഷിമ, നാഗസാക്കി ദിനം സെപ്റ്റംബർ 16-അന്താരാഷ്ട്ര ഓസോൺ ദിനം ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം ഫെബ്രുവരി 28 - ദേശീയ ശാസ്ത്ര ദിനം ക്ലബ് അംഗങ്ങളുടെയും അധ്യാപകരുടെയും സജീവമായ ഇടപെടലിലൂടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുവാൻ കഴിഞ്ഞു