ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ JRC-2025
ദൃശ്യരൂപം
പ്രഥമ ശ്രുശ്രൂഷ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
JRC യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രഥമ ശ്രുശ്രുഷ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു. Dr ജയകുമാർ ക്ലാസിനു നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. JRC കൗൺസിലർ ശ്രീമവി സ്വാഗതവും, കായിക അധ്യാപികയായ പ്രജിത നന്ദിയും അറിയിച്ചു.



പറവകൾക്കൊരു പാനപാത്രം നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ജെ ആർ സി യൂണിറ്റും സംസ്കൃത ക്ലബ്ബും ചേർന്ന് ചുട്ടു പൊള്ളുന്ന വെയിലിൽ തളർന്നു വീഴുന്ന പറവകൾക്ക് ദാഹം അകറ്റുന്നതിനായി സ്കൂൾ കോമ്പൗണ്ടിൽ പാനപാത്രം ഒരുക്കി.ബഹുമാനുനായ കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി ഇബ്രാഹിം സാർ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ പി കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.കൺവീനർ ശ്രീമതി ശ്രീമ ടീച്ചർ സ്വാഗതം പറഞ്ഞു.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മഹേഷ് കുമാർ ,എസ് ആർ ജി കൺവീനർ അബ്ദുല്ലത്തീഫ് പി ഐ എന്നിവർ ആശംസ അർപ്പിച്ചു.