കണ്ണൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024-27 ബാച്ച്- അനുഭവക്കുറിപ്പുകൾ

ഷിസ ഫാത്തിമ ,ഇ എം എസ് എസ് ജി എച്ച് എസ് എസ് പാപ്പിനിശ്ശേരി

 

ഞാൻ ഷിസ ഫാത്തിമ. ലിറ്റിൽ കൈറ്റ്സ് കണ്ണൂർ ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു. വളരെ നല്ല ക്ലാസ് ആണ് ലഭിച്ചത്. ടീച്ചേഴ്സ് നന്നായി കഷ്ടപ്പെട്ടത് കൊണ്ട് തന്നെയാണ് ഇത്ര വലിയ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചത്. ഉപജില്ലാ ക്യാമ്പിൽ നിന്ന് വ്യത്യസ്തമായി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് കൊണ്ടായിരുന്നു പ്രവർത്തനങ്ങൾ. ഇതുവരെ ഒന്ന് ഉപയോഗിക്കുക പോലും ചെയ്യാത്ത ഉപകരണങ്ങൾ കൊണ്ട് പ്രോജക്ട് ചെയ്യുക എന്ന അസാധ്യമായ കാര്യം സാധ്യമാക്കുകയാണ് ടീച്ചേഴ്സ് ചെയ്തത്. ഇത് ഇനി മറ്റുള്ളവർക്ക് കൂടി പകർന്നു നൽകാൻ കഴിയുമെന്നതിൽ ആണ് കൂടുതൽ സന്തോഷം. വളരെ നല്ല അനുഭവങ്ങളും അറിവുകളും ലഭിച്ചു. ആകെയുള്ള ഒരു വിഷമം ക്യാമ്പ് രണ്ട് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ആ ദിവസങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല. ഇത്രയും കാര്യങ്ങളും പഠിപ്പിച്ചു തന്ന ടീച്ചേഴ്‌സിനും ക്യാമ്പിന് സൗകര്യമൊരുക്കിത്തന്ന എ കെ ജി എം ജീ എച്ച് എസ് എസ് നും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മെംബർസിനും എൻ്റെ പേരിലും മറ്റു കുട്ടികളുടെ പേരിലും നന്ദി അറിയിക്കുന്നു.

അഷ്‌ലിൻ മനോജ് , ജി.എച്ച്.എസ്.എസ്.പള്ളിക്കുന്ന്

 


എൻ്റെ പേര് അഷ്ലിൻമനോജ് ഞാൻ ജി.എച്ച്.എസ്.എസ്.പള്ളിക്കുന്ന് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.ഈ വർഷത്തെ ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിൽ ഞാനും പങ്കെടുത്തിരുന്നു.എല്ലാവരെയും പോലെ തന്നെ ഞാനും വളരെ ആകാംഷയിലായിരുന്നു.ഞാൻ എൻ്റെ ജീവിതത്തിൽ ആകെ ഒരു റസിഡൻഷ്യൽ ക്യാമ്പിന് ഞാൻ രണ്ടുതവണയെ പങ്കെടുത്തിട്ടുള്ളൂ,അതുകൊണ്ടുതന്നെ ഞാൻ വളരെ സന്തോഷത്തിലായിരുന്നു.പുതിയ അറിവുകൾ പകർന്നുതരാനും,ലിറ്റിൽകൈറ്റ്സിൻ്റെ പുതിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് ഞങ്ങളെ പരിചയപ്പെടുത്താനും,അതിലൂടെ ആ അറിവ് ഞങ്ങളുടെ സ്കൂളിലെ മറ്റുള്ളവർക്കൂടി പകർന്നുനൽകാനും വേണ്ടിയാണ് ഞങ്ങളെല്ലാവരും ഈ ക്യാമ്പിന് പങ്കെടുക്കാനെത്തിയത്.ഞങ്ങളെ ഇവയൊക്കെ കഷ്ടപ്പെട്ട് പഠിപ്പിക്കാൻ വേണ്ടി സിന്ധു ടീച്ചറും പിന്നെ ബിനു മാഷും ഉണ്ടായിരുന്നു.പൈത്തൺ കോഡിങ് വളരെ കഠിനമായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്, എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത്,പൈത്തൺ കോഡിങ് വളരെ സിമ്പിൾ ആയിരുന്നു എന്ന് മാത്രമല്ല ഓരോ കോഡിങ് ചെയ്തുതീരുമ്പോഴും എനിക്ക് ഒരു പ്രത്യേക സന്തോഷം ലഭിക്കുന്നുണ്ടായിരുന്നു.സിന്ധു ടീച്ചറുടെയും ബിനു മാഷിൻ്റെയും ക്ലാസ് തമാശ നിറഞ്ഞതും വളരെ പെട്ടന്ന് മനസ്സിലാക്കാൻ കഴിയുന്നതും ആയിരുന്നു.നമ്മുക്ക് പഠിപ്പിച്ചുതന്ന എല്ലാ കാര്യങ്ങളും ഞാൻ ചെയ്തിരുന്നെങ്കിലും,എൻ്റെ ഈ രണ്ടുദിവസത്തെ ക്യാമ്പ് കാരണം കിട്ടിയ കുറേ കൂട്ടുകാരിൽ പലർക്കും കമ്പ്യൂട്ടറിൻ്റെയോ മറ്റോ പ്രശ്നം കാരണം ചില കാര്യങ്ങൾ ചെയ്യാൻ സാധിച്ചില്ല,അതിൽ ചെറിയ വിഷമം ഉണ്ടെങ്കിലും ബാക്കി നിൽക്കുന്ന കാര്യങ്ങൾ അവർക്ക് ചെയ്യാൻ പറ്റിയത് വളരെ സന്തോഷം.പിന്നെ സിന്ധു ടീച്ചറേയും ബിനു മാഷേയും കൂടാതെ ക്യാമ്പിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ടീച്ചർമാരും മാഷുമാരും വളരെ നല്ല ഒരു അനുഭവം നമ്മുക്ക് തരാൻ ശ്രമിച്ചു.ഇതുപോലെ തന്നെ സംസ്ഥാന ക്യാമ്പിലേക്ക് പോയി അവിടുന്നും പുതിയ അറിവുകളും സുഹൃത്തുക്കളും നേടാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ചിലപ്പോൾ സംസ്ഥാന ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടാം കിട്ടാതിരിക്കാം അത് ഒരു പ്രശ്നമേയല്ല, ജില്ലാ ക്യാമ്പ് വരെ എത്താൻ പറ്റിയതിൽ വളരെ സന്തോഷമുണ്ട്.ഈ ക്യാമ്പിൽ നിന്ന് ലഭിച്ച അറിവുകൊണ്ട് പുതിയ പുതിയ കാര്യങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്ന് എനിക്ക് ബോധ്യമുണ്ട്. ഈ നല്ല ഒരു ക്യാമ്പ് അനുഭവത്തിന് ഞാൻ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും,പ്രത്യേകിച്ച്ലിറ്റിൽ കൈറ്റിനും ഞാൻ നന്ദി പറയുന്നു.

നിജോ കെ ജെ മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

 

ഞാൻ നിജോ കെ ജെ മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നു. കണ്ണൂർ ജില്ല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ പങ്കെടുത്തിരുന്നു. രണ്ടുദിവസത്തെ ക്യാമ്പ് വളരെ രസകരവും ഉപകാരപ്രദവുമായിരുന്നു. BLENDER നെ കുറിച്ച് കൂടുതൽ അറിയുവാനും കുറച്ചു കൂടി നല്ല രീതിയിൽ ആനിമേഷൻ ചെയ്യുവാനും പഠിക്കാൻ സാധിച്ചു. അതിന് ഞങ്ങളെ സഹായിച്ച ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സ് നോടും രണ്ടുദിവസം ഞങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന പിണറായി എ കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്കും ലിറ്റിൽ കൈറ്റ് മെംബേഴ്സിനും ഞാൻ എൻറെ പേരിലും മറ്റു കുട്ടികളുടെ പേരിലും നന്ദി അറിയിക്കുന്നു.

അനർഘവീണ, പറശ്ശിനിക്കടവ് എച്ച്.എസ്.എസ്

 

എന്റെ പേര് അനർഘവീണ. ഞാൻ പറശ്ശിനിക്കടവ് എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആണ്.ഇത്തവണ ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. രണ്ടു ദിവസത്തെ ക്യാമ്പ് വളരെ മികച്ചതായിരുന്നു. റോബോട്ടിക്സിനെ കുറിച്ച് വളരെ നന്നായി ടീച്ചേർസ് ക്ലാസ്സ്‌ എടുത്തുതന്നു. അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് ഉപയോഗിച്ച് സ്വന്തമായി ഒരു റോവർ ഉണ്ടാക്കുകയും ആ റോവറിനെ നമ്മൾ ഉണ്ടാക്കിയ ആപ്പ് ഉപയോഗിച്ച് കണ്ട്രോൾ ചെയ്യാനുമൊക്കെ ഈ രണ്ടു ദിവസത്തെ ക്യാമ്പിൽ നിന്നും പഠിക്കാൻ സാധിച്ചു.പൈതൺ കോഡിങ്ങിനെ കുറിച്ച് വളരെ നന്നായി ശ്രീനാഥ് മാഷും നജ്മ ടീച്ചറും ക്ലാസ്സ്‌ എടുത്തു തന്നു.എന്റെ ആദ്യത്തെ റെസിഡന്ഷ്യൽ ക്യാമ്പ് എന്നും ഓർമിക്കാൻ പറ്റുന്നതാക്കി തന്ന ലിറ്റിൽ കൈറ്റ്സ് ടീച്ചേഴ്സിനും ഞാൻ എന്റെ നന്ദി അറിയിക്കുന്നു .

ഹിന ഫാത്തിമ, അഞ്ചരക്കണ്ടി ഹൈസ്കൂൾ

 

ഞാൻ ഹിന ഫാത്തിമ അഞ്ചരക്കണ്ടി ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനിയാണ്. പിണറായി എ.കെ.ജി.എച്ച്.എസ്.എസ് സ്കൂളിൽ വച്ച് ഏഴ്, എട്ട് തീയതികളിൽ (ശനി, ഞായർ ദിവസങ്ങളിൽ) നടന്ന ക്യാമ്പിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. ഈ ക്യാമ്പിൽ രണ്ട് വിഭാഗങ്ങൾ ഉണ്ടായിരുന്നു. അതിൽ ഞാൻ പങ്കെടുത്തത് ആനിമേഷൻ വിഭാഗത്തിലായിരുന്നു. ആനിമേഷൻ ക്ലാസുകൾ എനിക്ക് വളരെ ഉപകാരപ്രദവും രസകരവുമായിരുന്നു. പ്രത്യേകിച്ച് ബ്ലെൻഡർ ഉപയോഗിച്ചുള്ള പരിശീലനം എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. ആദ്യമായി ബ്ലെൻഡർ പഠിക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ടായി തോന്നിയെങ്കിലും, അധ്യാപകരുടെ നല്ല വിശദീകരണം കാരണം പിന്നീട് അത് എളുപ്പമായി മനസ്സിലാക്കാൻ കഴിഞ്ഞു. ക്യാമ്പിലെ ഏറ്റവും ഇഷ്ടപ്പെട്ട അനുഭവം നൈറ്റ് സെഷനും പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനായതുമാണ്. എല്ലാവരുമായി ചേർന്ന് പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്തത് ഈ ക്യാമ്പിനെ കൂടുതൽ ഓർമ്മിക്കാവുന്നതാക്കി. എനിക്ക് അല്പം സങ്കടമായി തോന്നിയ ഒരു കാര്യം, ഈ ക്യാമ്പ് വെറും രണ്ട് ദിവസത്തേക്ക് മാത്രമായിരുന്നു എന്നതാണ്. ആനിമേഷൻ പോലുള്ള വിഷയങ്ങൾ കൂടുതൽ ദിവസങ്ങൾ പഠിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ, ഇനിയും കൂടുതൽ കാര്യങ്ങൾ പഠിക്കാനാവുമായിരുന്നു എന്നതാണ് എന്റെ അഭിപ്രായം. ഈ ക്യാമ്പിലൂടെ ആനിമേഷനും ബ്ലെൻഡറും സംബന്ധിച്ച നല്ല അറിവ് എനിക്ക് ലഭിച്ചു. പുതിയ കാര്യങ്ങൾ പഠിക്കാൻ ഈ ക്യാമ്പ് എനിക്ക് ആത്മവിശ്വാസം നൽകുകയും ചെയ്തു. മൊത്തത്തിൽ, ഈ ക്യാമ്പ് എന്റെ ജീവിതത്തിലെ ഒരു നല്ല പഠനാനുഭവമായി മാറി.

ആയിഷത്തുൽ ബരീറ, സീതി സാഹിബ് എച്ച് എസ് എസ്

ഞാൻ ആയിഷത്തുൽ ബരീറ.സീതി സാഹിബ് HSS പഠിക്കുന്നു.AKGM GHSS പിണറായി സ്കൂളിൽ വെച്ച് നടന്ന ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം.പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ പങ്കെടുത്ത എനിക് പുതിയ അറിവുകൾ നേടാൻ സാധിച്ചു. ഇത്തവണതെ ജില്ല ക്യാമ്പിൽ വെച്ചാണ് ആദ്യമായിട്ട് അഡ്വാൻസ് റോബോട്ടിക്ക് കിറ്റ് വിതരണം ചെയ്യുന്നതെന്നും അത് ഉപയോഗിച്ചാണ് ക്യാമ്പിൽ ഞങ്ങൾ പ്രവർത്തനങ്ങൾ നടത്തുന്നതെന്നറിഞ്ഞപ്പോൾ വളരെയധികം ആകാംക്ഷയും ആവേശവുമായിരുന്നു.ആ ആകാംക്ഷകളെ വളരെ ലളിതവും വ്യക്തവുമായി ഞങ്ങളുടെ കരങ്ങളിലേക്ക് എത്തിച്ചു തന്ന അധ്യാപകർക്ക് നന്ദി.എന്റെ ആദ്യത്തെ റസിഡൻഷ്യൽ ക്യാമ്പ് കൂടിയായ ഈ രണ്ട് ദിവസങ്ങളിലെ എല്ലാ അനുഭവങ്ങളും ഭാവിയിലെ എന്റെ പഠനയാത്രയിൽ വലിയ മുതൽക്കൂട്ടാകുമെന്ന് എനിക്കുറപ്പുണ്ട്.

മുഹമ്മദ് ഹിലാൽ, തളിപ്പറമ്പ് സീതി സാഹിബ് ഹയർസെക്കന്ററി സ്കൂൾ

ഞാൻ മുഹമ്മദ് ഹിലാൽ തളിപ്പറമ്പ് സീതി സാഹിബ് സ്കൂൾ 9 ൽ പഠിക്കുന്നു. ഈ കഴിഞ്ഞ 7 നും 8നും നടന്ന LK ജില്ലാ തല ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻ്റെ നാടും അവിടുത്തെ സ്കൂളും പിന്നെ പുതിയ കുറേയേറെ കൂട്ടുകാരെയും അദ്ധ്യാപകരേയും പരിചയപ്പെടാനും അവരുമൊത്ത് ബ്ലെൻഡർ Software ൽ Animation Program ചെയ്യാനും അതിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാനും സാധിച്ചു. ഇതിൽ എന്നെ സഹായിച്ച എൻ്റെ ലിറ്റിൽകൈറ്റ് അദ്ധ്യാപകർക്ക് എൻ്റെ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. ഈ ഒരു ക്യാമ്പിലേക്ക് എത്തിപ്പെടാൻ എന്നെ സഹായിച്ച എൻ്റെ സ്കൂളിലെ അദ്ധ്യാപകർക്കും ഇതോടൊപ്പം ഞാൻ നന്ദി അറിയിക്കുന്നു. എൻ്റെ സ്കൂൾ കാലഘട്ടത്തിലെ ഏറ്റവും നല്ല ഓർമയായി ഞാനെന്നും ഈ ക്യാമ്പിനെ ഓർമിക്കും.

ആദിദേവ് പി എം,മമ്പറം എച്ച് എസ് എസ്

എന്റെ പേര് ആദിദേവ് പി എം. ഞാൻ മമ്പറം എച്ച് എസ് എസിൽ നിന്ന് വരുന്നു. പ്രാഗ്രാമിങ് വിഭാഗത്തിലാണ് ഞാൻ പങ്കെടുത്തത്. little Kites sub district camp തന്നെ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു. അഞ്ജലി ടീച്ചറായിരുന്നു അന്ന് ക്ലാസ് കൈകാര്യം ന്റെ4യ്തിരുന്നത്. പുതിയ പുതിയ കാര്യങ്ങൾ ഞാൻ ആ ക്യാമ്പിലൂടെ പഠിച്ചു. അന്ന് കൂടുതലും PICTOBLOX എന്ന software വഴിയായിരുന്നു program ചെയ്തത്. അന്ന് എനിക്ക് District Camp ലേക്ക് സെലക്ഷൻ കിട്ടിയപ്പാൾ ഞാൻ വളരെ excited ആയിരുന്നു . കാരണം ജില്ലാ ക്യാമ്പിൽ Python വഴിയാണ് പ്രോഗ്രാം ചെയ്യുന്നത് . എനിക്ക് അറിയാവുന്നതു വെബ് ഡിസൈനിങ് മാത്രമായിരുന്നു. . പുതിയ ഒരു coding language പഠിക്കുന്നതിന്റെ ആകാംക്ഷയിൽ ആയിരുന്നു ഞാൻ. എന്റെ രണ്ടാമത്തെ residential camp ആയിരുന്നു ഇത്. പക്ഷെ കഴിഞ്ഞ ക്യാമ്പിനേക്കാളും എനിക്ക് എത്രയോ കൂടുതൽ ഇഷ്ടപ്പെട്ടത് ഈ ക്യാമ്പാണ് . KITEs ലെ teachers ഒരു തെറ്റുകളും വരാത്ത രീതിയിലാണ് ക്യാമ്പ് organise ചെയ്തിട്ടുള്ളത്. എനിക്ക് ഉദ്ഘാടന പരിപാടിയിൽ KITEs ന്റെ CEO ശ്രീ അൻവർ സാദത് സാറിനാട് സംസാരിക്കാൻ സാധിച്ചു. ഈ അവസരം എനിക്ക് ഒരുക്കിത്തന്ന സുരേന്ദ്രൻ സാറിനാടും ജലീൽ സാറിനാടും പ്രത്യേക നന്ദി. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു ഉദ്ഘാടനം. ഞങ്ങൾ പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ നിർമിക്കേണ്ട IoT വച്ച്പ്രവർത്തിക്കുന്ന rover ഉപയോഗിച്ചായിരുന്നു ഉദ്ഘാടനം ചെയ്യേണ്ട കുട്ടിയെ തിരഞ്ഞെടുത്തത്. എന്നിട്ടു Little Kites ന്റെ Flag Iot , വഴി hoist ചെയ്തു. എന്റെ ബാച്ചിന്സിന്ധു ടീച്ചറും ബിനു സാറുമായിരുന്നു ക്ലാസ്എടുത്തത്. നമ്മളിൽ യാതാരു വിധത്തിലുമുള്ള മടുപ്പു്ഉണ്ടാക്കാതെ , ഒരു ക്ലാസ്എന്നതിലുപരി , ആ രണ്ടു ദിവസം ഞങ്ങൾ ഒരു കുടുംബം പോലെ ജീവിച്ചു. ആദ്യം ഞങ്ങൾ ചെറിയ ഒരു LED Blinking പ്രാജക്റ്റ് ചെയ്തു. എന്നിട്ടു അതിൽ IoT കലർത്തി. MIT appinventer വെച്ച്ആപ്പുകൾ ഉണ്ടാക്കി. 7ആം തിയതി രാത്രി പിണറായി പ്പെരുമയിൽ വിജയ് യേശുദാസിന്റെ ഗാനമേള നടക്കുമ്പാൾ ഞങ്ങൾ റോവറിനെ ഉണ്ടാക്കി. 8ആം തിയതി രാവിലെ പ്രാഗ്രാം ചെയ്തു അതിനെ നമ്മൾ control ചെയ്തു .ഒരു assignment എന്ന നിലയ്ക്ക് ആ റോവറിൽ നമ്മൾ നമ്മുടെ ഭാവനകൾ കലർത്തി. ഞാൻ ഉണ്ടാക്കിയതിനെ മോടി പിടിപ്പിക്കണം എന്നതിലുപരി, മറ്റുള്ളവർ ആ റോവറിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തി എന്ന് ഞാൻ ശ്രദ്ധിച്ചു. എടുത്തു പറയേണ്ട ഒരു കാര്യം , അന്നത്തെ food എല്ലാം ഗംഭീരമായിരുന്നു. ഈ ക്യാമ്പിന്റെ ദിനങ്ങൾ എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിനങ്ങളാക്കി മാറ്റിയ എല്ലാ അധ്യാപകർക്കും കൈറ്റ്സ് അംഗങ്ങൾക്കും ഞാൻ എന്റെ വ്യക്തിപരമായി നന്ദി പറയുന്നു. നമ്മുടെ സുരേന്ദ്രൻ സാർ പറഞ്ഞതുപോലെ നമ്മൾ ഇനി മുതൽ ഒരു കുടുംബമാണ്. ക്യാമ്പിന്റെ തുടക്കത്തിൽ python എന്താണെന്നുപോലും അറിയാത്ത എനിക്ക്, ഇപ്പാൾ അത്യാവIശ്യം കോഡുകൾ എഴുതാൻ സാധിക്കുമെന്ന്എനിക്ക്നല്ല ഉറപ്പുണ്ട്. ഇനിയും ഞാൻ റോബോട്ടിക്സിൽ കൂടുതൽ പഠിക്കും. ഇനിയും ഇതു പോലുള്ള മനാഹരമായ ക്യാമ്പുകൾ നടത്താൻ സാധിക്കട്ടെ .

ശ്രീഹരി. കെ, മുണ്ടേരി GHS

ഞാൻ ശ്രീഹരി. കെ. സംസ്ഥാനത്തെ ആദ്യ സമഗ്ര അന്താരാഷ്ട്ര വിദ്യാലയമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച മുണ്ടേരി GHSS ലെ വിദ്യാർത്ഥി ഇത്തവണത്തെ Little kite camp ൽ പ്രോഗ്രാമിങ് വിഭാഗത്തിലാണ് ഞാൻ പങ്കെടുത്തത്. camp നടന്ന പിണറായി സ്കൂളിൽ എത്തിയ എന്നെ സ്വീകരിച്ചത് എന്റെ മുണ്ടേരി സ്കൂളിലെ മുൻ അധ്യാപകനായ ശ്രീനിവാസൻ മാഷ് ആണ്. മാഷ് ഇപ്പോൾ പിണറായി സ്കൂളിലാണ് ജോലി ചെയ്യുന്നത്. മാഷെ കണ്ടത് എനിക്ക് വളരെ സന്തോഷം ഉണ്ടാക്കി. നമുക്ക് class എടുത്തത് സിന്ധു ടീച്ചറും ബിനു മാഷും ആണ്. അവരുടെ class തമാശ നിറഞ്ഞതും എളുപ്പത്തിൽ ആർക്കും മനസ്സിലാക്കാൻ പറ്റുന്നതും ആയിരുന്നു. ഈ camp ൽ Python coding language നെ പറ്റി കൂടുതൽ പഠിക്കാനും നമുക്ക് കിട്ടിയ advanced Robotic kit ഉപയോഗിച്ച് ഒരു rover ഉണ്ടാക്കി പ്രവർത്തിപ്പിക്കാനും സാധിച്ചു.എൻ്റെ phone ലെ പ്രശ്നങ്ങൾ കാരണം കുറച്ച് പിറകിൽ ആയിരുന്നെങ്കിലും പെട്ടെന്ന് തന്നെ മറ്റുള്ളവരോടൊപ്പം എത്താൻ സാധിച്ചു. രാത്രി camp fire ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും സമയക്കുറവ് കാരണം സംഘടിപ്പിക്കാൻ സാധിച്ചില്ല. അത് വലിയ നഷ്ടം തന്നെ യായിരുന്നു. എങ്കിലും School ന് സമീപം വച്ച് നടന്നു വന്നിരുന്ന പിണറായി പ്പെരുമ യുടെ ഭാഗമായ ഗാനമേള ആസ്വദിക്കാൻ സാധിച്ചു. ഞാൻ പങ്കെടുത്ത ആദ്യത്തെ residential camp ആയിരുന്നു ഇത്. ഈ camp സംഘടിപ്പിച്ച എല്ലാ ടീച്ചർമാർക്കും സംഘാടകർക്കും എന്റെ നന്ദി.

ദേവാംഗ് രജിത്ത്, കൂടാളി ഹയർ സെക്കന്ററി സ്ക്കൂൾ

എന്റെ പേര് ദേവാംഗ് രജിത്ത്. ഞാൻ കൂടാളി ഹയർ സെക്കൻ്റെറി സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആണ്. ലിറ്റിൽ കൈറ്റ്സ് പ്രോഗാമിങ്ങ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി. അവിടെ എത്തി അധ്യാപകരുടെ പരിശീലനവും മികച്ച പിന്തുണയും ലഭിച്ചതോടെ നല്ല അനുഭവങ്ങളിലൂടെ രണ്ട് ദിവസം കടന്നുപോയത് അറിഞ്ഞില്ല. പൈത്തൺ കോഡിങ് ഉൾപ്പെടെ ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. 2026 ലെ ഞാൻ ഉൾപ്പെട്ട ബാച്ചിലെ കുട്ടികൾക്കാണ് ആദ്യമായി അഡ്വാൻസ്‌ഡ് റോബോട്ടിക് കിറ്റ് ലഭിച്ചത് എന്നത് വളരെ സന്തോഷം നൽകുന്നു. പരിശീലനം നൽകിയ ടീച്ചേർസിനും ക്യാമ്പിന് സൗകര്യം ഒരുക്കിയ പിണറായി AKG MHSS ലെ സ്റ്റാഫിനും വളരെ അധികം നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു.

നിവേദ് പി. സി, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ

ഞാൻ നിവേദ് പി. സി. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രോഗ്രാമിംഗ് വിഭാഗത്തിലേക്ക് എനിക്ക് സെലക്ഷൻ ലഭിച്ചപ്പോൾ തന്നെ ഞാൻ വളരെ ആവേശത്തിലായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ക്ലാസുകളാണ് എനിക്ക് ലഭിച്ചത്. ഇതുവരെ പരിചയമില്ലാതിരുന്ന മൈക്രോ പൈത്തൺ പോലും വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാൻ ഈ ക്ലാസുകൾ എന്നെ സഹായിച്ചു. മികച്ച രീതിയിൽ ക്ലാസുകൾ നയിച്ച അധ്യാപകർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇതിന്റെ തുടർ ക്ലാസുകൾ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.

ഇഷാൻ കൃഷ്ണ. കൂടാളി ഹൈസ്ക്കൂൾ

ഞാൻ ഇഷാൻ കൃഷ്ണ. കൂടാളി ഹൈസ്ക്കൂളിൽ 9th std ൽ പഠിക്കുന്നു. വളരെ ആവേശകരമായിരുന്നു ക്യാമ്പ് . എൻ്റെ ഇടതു കൈ dislocation ആയിരുന്നു. എന്നിട്ടും എനിക്ക് ക്യാമ്പിൻ്റെ ഹരത്തിൽ ചെയ്യാനായി. അതിന് കാരണം ക്ലാസ് നല്ല രീതിയിൽ നയിച്ച അധ്യാപകരാണ്. പ്രിയ അധ്യാപകർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

അഭിജിത്ത് കെ എം, സെന്റ് മേരീസ് എച്ച്.എസ്.എസ് എടൂർ

എന്റെ പേര് അഭിജിത്ത് കെ എം. ഞാൻ സെൻ്റ് മേരീസ് എച്ച്.എസ്.എസ് എടൂർ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇത്തവണ ലീറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ എങ്കെടുക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഈ ക്യാമ്പിലൂടെ പുതിയ കാര്യങ്ങൾ പഠിക്കുവാൻ സാധിചതിൽ എനിക്ക് വളരെ സന്തോഷമാണ്. ഇത്തവണത്തെ ജില്ലാ ക്യാമ്പിൽ അഡ്വാൻസ് റോബോട്ടിക് കിറ്റ് വിതരണം ചെയ്യുന്നതെന്നും അത് ഉപയോഗിച്ചാണ് ക്യാമ്പിൽ ഞങ്ങൾ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അറിഞ്ഞപ്പോൾ വളരെയധിക സന്തോഷവും ആകാംഷയും തോന്നി. ആ തോന്നലിന്നെ വളരെ ലളിതമായ രീതിയിലും നമ്മളെ പഠിപ്പിച്ചത് നല്ല അധ്യാപകരാണ് പ്രിയ അധ്യാപകർക്ക് ഹൃദയ് നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇതു പോലെയുള്ള ആസ്വാധികരമായ ക്യാമ്പുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ഹമ്മദ് സീഷാൻ. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ

എന്റെ പേര് മുഹമ്മദ് സീഷാൻ. സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഞാനും പങ്കെടുത്തിരുന്നു . ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയപ്പോൾ തന്നെ വളരെയധികം സന്തോഷം തോന്നി.രണ്ട് ദിവസത്തെ ക്യാമ്പിൽ നിന്നും ഒരുപാട് പുതിയ അറിവുകൾ പഠിക്കാൻ സാധിച്ചു.അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ്  ഞങ്ങളാണ് ആദ്യം ഉപയോഗിക്കുന്നത് എന്നറിഞ്ഞപ്പോൾ വളരെയധികം സന്തോഷമായി. ഇതിൽ എടുത്ത് പറയേണ്ടത് നമ്മുടെ കൂടെ ഉണ്ടായിരുന്ന ടീച്ചേഴ്സിനെ കുറിച്ചാണ്..സിന്ധു ടീച്ചറും ബിനു സാറും വളരെയധികം ഫ്രണ്ട്ലിയും സപ്പോർട്ടും ആയിരുന്നു.പുതിയ അറിവുകൾ നല്ല രീതിയിൽ പഠിപ്പിച്ചു തന്നു..റോബോട്ടിക് കിറ്റ് ഉപയോഗിച്ച്  സ്വന്തമായി റോവർ ഉണ്ടാക്കുകയും അതിനെ നമ്മൾ ഉണ്ടാക്കിയ ആപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്തു. പൈത്തൺ  കോഡിങ്ങ് ഒക്കെ വളരെ സിമ്പിൾ ആയ രീതിയിൽ വരെ നമുക്ക് പഠിച്ചു തന്നു.ഇതൊക്കെ എൻ്റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതാണ്. ഈ രണ്ടു ദിവസങ്ങളിലെ എല്ലാ അറിവുകളും എന്റെ മുന്നോട്ടുള്ള ജീവിതത്തിലെ പഠനത്തിന് വലിയ മുതൽക്കൂട്ടാണ്.വിവിധ ജില്ലകളിലെ ക്യാമ്പുകൾ ഓൺലൈൻ ആയി കാണാൻ സാധിച്ചു..അവരുടെ അഭിപ്രായങ്ങൾ കേൾക്കാനും സാധിച്ചു.ഇതൊക്കെ നമുക്ക് മറ്റുള്ളവർക്കും പകർന്നു നൽകാൻ സാധിക്കുമെന്നുള്ളതിലും അതിയായ സന്തോഷമുണ്ട്. ഞാൻ പങ്കെടുത്ത ആദ്യത്തെ ക്യാമ്പ് കൂടിയായിരുന്നു. ഇവിടെനിന്നും ഒരുപാട് പുതിയ ഫ്രെണ്ട്സ്നെ കിട്ടി.എല്ലാവർക്കും ഭാവിയിൽ ഇതിനപ്പുറം ആസ്വദിക്കാൻ പറ്റിയ ക്യാമ്പുകൾ ഉണ്ടാകട്ടെ എന്ന് കൂടി ആശംസിക്കുന്നു.സ്കൂൾ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല നിമിഷങ്ങളാണ് ഈ ക്യാമ്പിൽ ഞങ്ങൾക്ക് കിട്ടിയത്. ലിറ്റിൽ കൈറ്റ്സിൻ്റെ ഈ ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു. ക്യാമ്പ് സംഘടിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

അഭിനവ്. എം. ആർ, സെന്റ് മേരീസ് ഹൈസ്കൂൾ ചെറുപുഴ

എന്റെ പേര് അഭിനവ്. എം. ആർ. ഞാൻ സെന്റ് മേരീസ് ഹൈസ്കൂൾ ചെറുപുഴയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്തിയാണ് എനിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ കിട്ടിയപ്പോൾ സന്തോഷമായി. അഡ്വാൻസ്ഡ് റോബോട്ടിക്ക് കിറ്റ് അദ്യമായി ഉപയോഗിച്ചത് നമ്മുടെ ബാച്ചായാതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ആ കിറ്റിലൂടെ ഞാൻ പല പുതിയ റോബോട്ടിക്ക്സ് ഉപകരണങ്ങളെ ഞാൻ പരിചയപ്പെട്ടു. നമ്മുടെ കൂടെ കളിച്ചും ചിരിച്ചുമാണ് അധ്യാപകർ നമ്മളെ പഠിപ്പിച്ചത്. ഈ പരിശീലനം നൽകിയ അധ്യാപകർക്കും നമ്മുക്കുവേണ്ടി സൗകര്യങ്ങളൊരുക്കിയ AKG MHSS സൂളിലെ സ്റ്റാഫിനോടും ഞാൻ നന്ദി പറയുന്നു.

അനന്യ കെ, ജിഎച്ച്എസ്എസ് കോറോം

ഞാൻ അനന്യ. കെ ജിഎച്ച്എസ്എസ് കോറോം സ്കൂളിൽ പഠിക്കുന്നു. GHSS പിണറായി സ്കൂളിൽ വച്ച് ശനി, ഞായർ (7,8) നടന്ന ലിറ്റിൽ കൈറ്റ്സ് ജില്ല ക്യാമ്പിൽ എനിക്ക് പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ആനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത എനിക്ക് പുതിയ അറിവുകൾ ലഭിച്ചു. പ്രത്യേകിച്ച് ഇതുവരെ ഉപയോഗിക്കാത്ത ബ്ലെൻഡർ ടൂൾ പരിശീലിച്ചത് ആദ്യം ബുദ്ധിമുട്ടായിരുന്നെങ്കിലും ടീച്ചർമാരുടെ പരിശീലനത്തിലൂടെ അത്യാവശ്യം കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. എനിക്ക് കൂടുതലായും ഇഷ്ടപ്പെട്ട കാര്യം പുതിയ കൂട്ടുകാരെ കിട്ടിയതിലും പുതിയ അറിവുകൾ കിട്ടിയതിലുമാണ്. ഇതെല്ലാം എന്റെ ജീവിതത്തിൽ നല്ലൊരു ഓർമ്മയായിമാറിയതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു.

രേവതി രഞ്‌ജിത്ത് ജി എച്ച് എസ് എസ് അരോളി

എന്റെ പേര് രേവതി രഞ്‌ജിത്ത് അരോളി സ്കൂളിൽ പഠിക്കുന്നു. എനിക്ക് അനിമേഷൻ വിഭാഗത്തിലാണ് സെലക്ഷൻ ലഭിച്ചത്. ആദ്യമായിട്ടാണ് ഞാൻ ഒരു ക്യാമ്പിൽ പങ്കെടുക്കുന്നത്. വളരെ നല്ല ക്ലാസുകളാണ് ഞങ്ങൾക്ക് ലഭിച്ചത്. Blender software നെ പറ്റിയും അതിൽ 3D അനിമേഷൻ ചെയ്യാനും പഠിച്ചു. പുതിയ അറിവുകളോടൊപ്പം പുതിയ കുറെ കൂട്ടുകാരെയും ലഭിച്ചു. ഇത്രയും നല്ല ക്ലാസുകൾ തന്ന അധ്യാപകർക്കും, ക്യാമ്പിനു വേണ്ടി വേദിയൊരുക്കി തന്ന എ കെ ജി മെമ്മോറിയൽ ഗവ.ഹയർ സെക്കന്ററി സ്കൂളിനും ഞാൻ നന്ദി പറയുന്നു. ഇതൊക്കെ എന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമ്മയായി ഉണ്ടാകും.

ശ്രീഷ്മ എ വി, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ

എന്റെ പേര് ശ്രീഷ്മ. എ വി ഞാൻ തളിപ്പറമ്പ് സബ് ജില്ലയിലെ മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ഞങ്ങൾ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളായി കണ്ണൂർ ജില്ല ലിറ്റിൽ കൈറ്റ്സ് ജില്ലാ തല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു. പിണറായി എ.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 7-ാം തീയതിയും 8-ാം തീയതിയും നടന്ന രണ്ടുദിവസത്തെ ക്യാമ്പ് ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറി. ക്യാമ്പിൽ രണ്ട് വിഭാഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഞാൻ പങ്കെടുത്തത് ആനിമേഷൻ വിഭാഗത്തിലായിരുന്നു പ്രത്യേകിച്ച് Blender സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശീലനം ഞങ്ങൾക്ക് പുതിയ അനുഭവമായിരുന്നു. ആദ്യം Blender പഠിക്കുമ്പോൾ കുറച്ച് ബുദ്ധിമുട്ട് തോന്നിയെങ്കിലും , അധ്യാപകരുടെ നല്ല വിശദീകരണവും സഹായവും കൊണ്ട് പിന്നീട് അത് എളുപ്പത്തിൽ മനസ്സിലാക്കാനും നല്ല രീതിയിൽ ആനിമേഷൻ ചെയ്യാനും കഴിഞ്ഞു ക്യാമ്പിൽ പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനും ഒരുമിച്ച് പഠിക്കാനും പ്രവർത്തിക്കാനും കഴിഞ്ഞത് ഏറെ സന്തോഷം നൽകി ഈ അനുഭവങ്ങൾ എല്ലാം ചേർന്ന് ക്യാമ്പിനെ കൂടുതൽ ഓർമ്മിക്കാവുന്നതാക്കി ഈ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സിനും എല്ലാ സൗകര്യങ്ങളും ഒരുക്കിയ പിണറായി എ.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്കും ലിറ്റിൽ കൈറ്റ് മെമ്പേഴ്സിനും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

ടിയ റോസ് സന്തോഷ്‌ , സാന്തോം എച്ച് എസ്എസ് കൊളക്കാട്

ഞാൻ ടിയ റോസ് സന്തോഷ്‌ sസാന്തോം എച്ച് എസ്എസ് കൊളക്കാട് പഠിക്കുന്നു. Animation വിഭാഗത്തിൽ ആണ് ഞാൻ പങ്കെടുത്തത്. AKGM GHSS Pinarayi school വച്ച് നടന്ന little kites district camp il പങ്കെടുക്കാൻ സാധിച്ചതിൽ വളരെ ഏറെ സന്തോഷം ഉണ്ട് ക്യാമ്പിലൂടെ പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. Blender software ലൂടെ 3D animation ചെയ്യാനും പഠിച്ചു. Class എടുത്തുതന്ന അധ്യാപകർക്കും ക്യാമ്പിന് വേദി ഒരുക്കിയ AKGM GHSS Pinarayi സ്കൂളിനും സ്കൂളിലെ little kites അംഗങ്ങൾക്കും നന്ദി അറിയിക്കുന്നു

മുഹമ്മദ്‌ റിഷാൽ കെ, ജി എച്ച് എസ് എസ് പാല

എന്റെ പേര് മുഹമ്മദ്‌ റിഷാൽ കെ GHSS പാലാ സ്കൂളിൽ പഠിക്കുന്നു 7,8 (ശനി, ഞായർ)ദിവസങ്ങളിൽ നടന്ന ജില്ലാ ക്യാമ്പിൽ പ്രോഗാമിങ് വിഭാഗത്തിൽ എനിക്കും പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു അഡ്വാൻസ് റോബോട്ടിക് കിറ്റ് ആദ്യമായ് ഉപയോഗിച്ചതിൽ വളരെ സന്തോഷം ഉണ്ട് ഈ ക്യാമ്പിൽ പുതിയ അറിവുകൾ പഠിച്ചു സിന്ധു ടീച്ചറും ബിനു മാഷും മനസ്സിലാകുന്ന രീതിയിൽ പഠിപ്പിച്ചു തന്നു. അതിലുപരി നല്ല സുഹൃത്തുക്കളെയും കിട്ടി ഈ ക്യാമ്പിൽ എന്നെ പഠിപ്പിച്ച അധ്യാപകരോടും സുരേന്ദ്രൻ മാഷിനോടും AKG MHSS സ്കൂളിലെ സ്റ്റാഫിനോടും ഞാൻ നന്ദി പറയുന്നു.

ഫാത്തിമത്ത് റീഹ, ജി.എച്ച്.എസ്.എസ്. കോട്ടയം മലബാർ

ഞാൻ ഫാത്തിമത്ത് റീഹ ജി.എച്ച്.എസ്.എസ്. കോട്ടയം മലബാർ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പിണറായി എ.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് 7-ാം തീയതിയും 8-ാം തീയതിയും നടന്ന രണ്ടുദിവസത്തെ ക്യാമ്പ് ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറി. പൈത്തൺ കോഡിങും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റും പഠിച്ചത് വളരെ ആവേശം നൽകി. സിന്ധു ടീച്ചറും ബിനു മാഷും തമാശ നിറഞ്ഞ ക്ലാസ്സിലൂടെ പഠിപ്പിച്ചു. പുതിയ കൂട്ടുകാരെയും അറിവും നേടി. സംസ്ഥാന ക്യാമ്പിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. ഈ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ് മാസ്റ്റേഴ്സിനും എല്ലാ സൗകര്യങ്ങളും ഒരുക്കിയ പിണറായി എ.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്കും ലിറ്റിൽ കൈറ്റ് മെമ്പേഴ്സിനും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

ലിയ റോസ് സാബു, കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ

എന്റെ പേര് ലിയ റോസ് സാബു കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി. എനിക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷമുണ്ട്.കണ്ണൂർ ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ പങ്കെടുത്തത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നായി മാറി. പിണറായി എ.കെ.ജി മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ മനോഹരമായ അന്തരീക്ഷത്തിൽ നടന്ന ഈ ക്യാമ്പ് വിജ്ഞാനപ്രദവും ആവേശകരവുമായിരുന്നു . ആനിമേഷൻ ലോകത്തെ വിസ്മയമായ ബ്ലെൻഡർ സോഫ്റ്റ്‌വെയറിലൂടെ 3D ആനിമേഷന്റെ പുതിയ പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞു എന്നത് വലിയൊരു നേട്ടമായി ഞാൻ കാണുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ ഒരുപാട് കൂട്ടുകാരെ പരിചയപ്പെടാനും അവരുമായി അറിവുകൾ പങ്കുവെക്കാനും സാധിച്ചു. പഠനത്തോടൊപ്പം ഒട്ടേറെ നല്ല ഓർമ്മകളും അനുഭവങ്ങളും ഈ ക്യാമ്പ് എനിക്ക് സമ്മാനിച്ചു. ആദ്യം തന്നെ ഇത്രയും മികച്ച സൗകര്യങ്ങൾ ഒരുക്കിത്തന്ന പിണറായി എ.കെ.ജി മെമ്മോറിയൽ സ്കൂളിനും അവിടുത്തെ അധികൃതർക്കും നന്ദി പറയുന്നു. ക്ലാസ്സുകൾ എടുത്തുതന്ന അധ്യാപകർക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. ആനിമേഷനിലെ സങ്കീർണ്ണമായ കാര്യങ്ങൾ പോലും വളരെ ലളിതമായി ഞങ്ങൾക്ക് മനസ്സിലാക്കിത്തന്ന അധ്യാപനരീതി എടുത്തു പറയേണ്ടതാണ്. ഈ ക്യാമ്പ് എന്നിലെ സാങ്കേതിക അഭിരുചികളെ കൂടുതൽ വളർത്താൻ സഹായിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

വിശ്വാസദേവ എസ്, കൂടാളി ഹയർ സെക്കൻഡറി സ്കൂൾ

എന്റെ പേര് വിശ്വാസദേവ എസ്. കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഒമ്പതാം തരം വിദ്യാർത്ഥിയാണ്. ജില്ലാതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ സെലക്ഷൻ കിട്ടിയപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. എനിക്ക് പ്രോഗ്രാമിങ്ങിനാണ് സെലക്ഷൻ കിട്ടിയത്. എനിക്ക് പ്രോഗ്രാമിംഗിൽ നല്ല താല്പര്യം ഉണ്ടായിരുന്നു. നമുക്ക് പുതിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് ലഭിച്ചതുകൊണ്ട്തന്നെ വളരെ ആകാംക്ഷയുണ്ടായിരുന്നു. ആദ്യത്തെ ദിവസം എനിക്ക് ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. പൈത്തൺ കോഡിങ് എനിക്ക് അധികം അറിയില്ലായിരുന്നു. ക്യാമ്പ് കഴിയുമ്പോൾ തന്നെ എന്നെക്കൊണ്ട് സാധിക്കില്ല എന്ന് ഞാൻ വിചാരിച്ച കോഡിങ് പോലും ടീച്ചർമാരുടെ സഹായത്തോടെ എനിക്ക് ചെയ്യാൻ പറ്റി. ക്യാമ്പിൽ കുറച്ച് സുഹൃത്തുക്കൾ ഉണ്ടാക്കാൻ ഒക്കെ എനിക്ക് സാധിച്ചു. ടീച്ചർമാർ നല്ല കെയറിംഗ് ആയിരുന്നു.എന്നെയും മറ്റു കുട്ടികളെയും പഠിപ്പിച്ച എല്ലാ ടീച്ചേഴ്സിനും ഞാൻ നന്ദി പറയുന്നു. എടുത്തുപറയേണ്ട കാര്യം അവിടുത്തെ ഭക്ഷണം നല്ല ടേസ്റ്റ് ആയിരുന്നു.ആ ഭക്ഷണം ഒരുക്കിയ AKGM GHSS ലെ സ്റ്റാഫുകൾക്കും ഞാൻ നന്ദി പറയുന്നു.