ഡി.പോൾ ഇ.എം.എച്ച്.എസ്.അങ്കമാലി

18:16, 8 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)

ഡി.പോൾ ഇ.എം.എച്ച്.എസ്.അങ്കമാലി
വിലാസം
അമ്കമാലി

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2010Aluva




ആമുഖം

1995 ല്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ കീഴില്‍ ഫാ.ജോസഫ് കരുമത്തിയുടെ ചിന്തയില്‍ രൂപംകൊണ്ട ഡീപോള്‍ സ്‌ക്കൂള്‍ ഇപ്പോള്‍ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്നു.64 കുട്ടികളുമായി തുടങ്ങിയ സ്‌ക്കൂളില്‍ ഇന്ന് 2300 ല്‍ പരം വിദ്യാര്‍ത്ഥികളും 78 അദ്ധ്യാപകരും 35 അനദ്ധ്യാപകരും സ്‌ക്കൂളിന്റെ വിജയത്തിനായി അക്ഷീണം പ്രയത്‌നിക്കുന്നു.1997 ച്ച് 25 ന് ഫാ.ജോസ് വലിയ കടവില്‍ സ്‌ക്കൂളിന്റെ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.1999 ല്‍ വിദ്യാരംഗം ഡി.സി.എല്‍,കെ.സി.എസ്.എല്‍,ബാലജനസഖ്യം എന്നിവയ്‌ക്കെല്ലാം തുടക്കം കുറിച്ചു.2005 മേയ് 23ന് റവ.ഫാ.ടോമി പുന്നശ്ശേരി സ്‌ക്കൂളില്‍ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.2004 ല്‍ എസ്.എസ്.എല്‍.സി ആദ്യബാച്ച് നൂറു ശതമാനം വിജയവുമായി ഡീപോളില്‍ നിന്നും പടിയിറങ്ങി.തുടര്‍ന്നുള്ള എല്ലാ ബാച്ചും നൂറു ശതമാനത്തിന്റെ വിജയത്തിളക്കവുമായി സ്‌ക്കൂളിന്റെ അഭിമാനങ്ങളായി തീര്‍ന്നു.2005 ല്‍ ആരംഭിച്ച ഹയര്‍ സെക്കന്ററി വിഭാഗവും സ്‌ക്കൂളിന്റെ വളര്‍ച്ചയുടെ ഭാഗമായി കൊണ്ടിരിക്കുന്നു. 2008 ഡിസംബര്‍ 29 ന് റവ.ഫാ വിന്‍സെന്റ് ചിറയ്ക്ക മണവാളന്‍ സ്‌ക്കൂളിന്റെ പ്രിന്‍സിപ്പലായി സ്ഥാനമേറ്റു.സ്‌ക്കൂളിന്റെ വളര്‍ച്ചയ്ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്കുമായുള്ള ഫാദറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധാര്‍ഹമാണ്. പഠനരംഗത്തെന്നപോലെ കായികരംഗത്തും സ്‌ക്കൂളില്‍ വലിയ നേട്ടങ്ങള്‍ കൈവരുന്നു.തുടര്‍ച്ചയായിമൂന്നു വര്‍ഷത്തെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഡീപ്പോള്‍ സ്‌ക്കൂള്‍ കരസ്ഥമാക്കി.സ്‌ക്കൂളില്‍ അരങ്ങേറിയ 1998 ലെ ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേള,2001 ല്‍ അരങ്ങേറിയ സബ് ജില്ലാ കലോത്സവം എന്നിവയിലെല്ലാം വിദ്യാര്‍ത്ഥികള്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി.ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന സ്‌ക്കൂള്‍ മാഗസിനുകളില്‍ കലാപരവും വിജ്ഞാനപ്രദവുമായ നിരവധി സ്‌ക്കൂള്‍ അനുഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു.2009 2010 ലെ സബ്ജില്ലാ ശാസ്ത്ര സാങ്കേതിക ഗണിത സാമൂഹ്യ പ്രവര്‍ത്തി പരിചയമേളക്കുള്ള എല്ലാ തയ്യാറെടുപ്പുകളും സ്‌ക്കൂളില്‍ അരങ്ങേറിക്കഴിഞ്ഞു. സ്‌ക്കൂളിന്റെ വിജയത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന ഫാ.വിന്‍സെന്റ് ചിറക്ക മണവാളനും സ്‌ക്കൂളിലെ അദ്ധ്യാപക അനദ്ധ്യാപക സമൂഹവും ,വിദ്യാര്‍ത്ഥികളും,ഞങ്ങളോടൊപ്പമുള്ള വിന്‍സെന്റ് ഡീപോളിന്റെ അനുഗ്രഹ വര്‍ഷവും സ്‌ക്കൂളിനെ വളര്‍ച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍