ജി.യു.പി.എസ്. പുത്തൂർ
ജി.യു.പി.എസ്. പുത്തൂർ | |
---|---|
വിലാസം | |
പുത്തൂര്‍ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 12 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-02-2019 | Gupsputhur |
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ ഓമശ്ശേരി- കൊടുവള്ളി റോഡിന് സൈഡിൽ സ്ഥിതി ചെയ്യുന്നു. ജി യു പി പുത്തൂര്‍ സ്കൂള്‍.
ചരിത്രം
1 ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ് പുത്തൂർ ഗവ: യു പി സ്കൂൾ .1922 -ൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു . പിന്നീട് ഇത് ഒരു യു.പി സ്കൂളായി ഉയർത്തപ്പെട്ടു .അക്കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല .പൂവ്വത്തിങ്കൽ നാരായണൻ നായർ സൗജന്യമായി നൽകിയ 4 സെൻറ് സ്ഥലവും പി.ടി.എ. വിലകൊടുത്തു വാങ്ങിയ 3 സെൻറ് സ്ഥലവും ചേർത്ത് ബ്ലോക്ക് , ജില്ലാപഞ്ചായത്തുകളുടെ സഹായത്തോടെ 1999-2000 വർഷത്തിൽ 6 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. പിന്നീട് ഓമശ്ശേരി ഗ്രാമപഞ്ചായത്തും സ്കൂൾ പി.ടി.എ യും കൂടി വാങ്ങിയ 11 സെൻറ് സ്ഥലത്ത് 8 ക്ലാസ്മുറികളും സ്കൂൾഓഫീസും കൂടിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു .പുത്തൂരിൻറെ ഹൃദയഭാഗത്തായി റോഡിനിരുവശത്തുമായി രണ്ട് കെട്ടിടങ്ങളിലായി ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങള്‍
18 സെൻറ് ഭൂമിയിലായി കൊടുവള്ളി-ഓമശ്ശേരി റോഡിന് ഇരുവശത്തുമായിട്ടാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 13 ക്ലാസ് മുറികളും ഓഫീസും ഉണ്ട് . സ്‌ക്കൂളിന് സ്വന്തമായി കിണർ ഉണ്ട് . കൂടാതെ ഒരു ബയോഗ്യാസ് പ്ലാൻറ്റും ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വാർത്താപത്രിക
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- അക്ഷരപ്പുര
- സ്കൂൾ ആകാശവാണി
മാനേജ്മെന്റ്
പുത്തൂർ യു .പി സ്കൂൾ ഒരു ഗവൺമെൻറ് സ്ഥാപനമാണ് . പ്രധാനഅദ്ധ്യാപകനും പി.ടി .എ യും കൂടിയാണ് സ്കൂൾപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നത് .ഇപ്പൊഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ അബ്രഹാം വി.ജെ.യും പി.ടി.എ. പ്രസിഡണ്ട് ശ്രീ പി.കുഞ്ഞോയിയും ആണ് .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കുമാരക്കുറുപ്പ് മാസ്‌റ്റർ
തത്തമത്ത് ശ്രീധരൻ മാസ്‌റ്റർ
രാഘവൻ മാസ്‌റ്റർ
സി.നാരായണൻ മാസ്‌റ്റർ
നാരായണൻ കുട്ടികുറുപ്പ് മാസ്‌റ്റർ
ഒ. രാരപ്പൻ മാസ്‌റ്റർ
വർഗ്ഗീസ് മാത്യു മാസ്‌റ്റർ
ജമീല ടീച്ചർ
വി .സി.സദാനന്ദൻ മാസ്‌റ്റർ
സത്യനാരായണൻ മാസ്‌റ്റർ
രവീന്ദ്രൻ മാസ്‌റ്റർ
മൂസ മാസ്‌റ്റർ
കോയാലി മാസ്‌റ്റർ
നാരായണൻകുട്ടി മാസ്‌റ്റർ
മേഴ്‌സി ടീച്ചർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ .പൂവ്വത്തിങ്കൽ ജനാർദ്ദനൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.3679189,75.9492321 | width=800px | zoom=16 }}
11.11.3679189,75.9492321, govt.up school puthur
</googlemap>
|
|