ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ക്രിസ്തുമസ് സന്തോഷങ്ങൾ
ക്രിസ്തുമസ് സന്തോഷങ്ങൾ
നമ്മുടെ വിദ്യാലയത്തിലെ ക്രിസ്തുമസ് ദിനാഘോഷ പരിപാടികൾ ഏറെ സന്തോഷം പകരുന്നവയായിരുന്നു. എല്ലാ കൂട്ടുകാർക്കും ക്രിസ്തുമസ് കേക്ക് വിതരണം, സമ്മാനങ്ങൾ നൽകൽ, കരോൾ ഗാനാലാപനം, ജനപ്രതിനിനിധികളെ ആദരിക്കൽ, ഉണ്ണിക്കുറിയിലൂടെ സമ്മാനങ്ങൾ കൈമാറൽ പുൽക്കൂടൊരുക്കൽ ബിരിയാണി നൽകൽ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു. അവധിയിലായിരുന്ന രമ്യ ടീച്ചർ കൈക്കുഞ്ഞുമായി ആഘോഷ പരിപാടികളിൽ പങ്കെടുക്കാനെത്തി. കുഞ്ഞിനെ ഞങ്ങളെല്ലാവരും ചേർന്ന് ക്രിസ്തുമസ് തൊപ്പി അണിയിക്കുന്ന മനോഹര ചിത്രം തൊട്ടടുത്ത ദിവസം പത്രത്തിൽ വന്നിരുന്നു. ഏവർക്കും ഹൃദ്യമായ ക്രിസ്തുമസ് ആശംസകൾ.
ഗവ. യു.പി. എസ് നേമം
നാടിൻ്റെ അഭിമാന വിദ്യാലയം