മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/വിമുക്തി ക്ലബ്ബ്
വിമുക്തിക്ലബ്ബ് കേരള സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ളതാണ്. സാഹചര്യത്തിൻ്റെ ഗൗരവം ഉയർത്തിക്കാട്ടാനും ജനങ്ങൾക്കിടയിലും പ്രത്യേകിച്ച് യുവജനതയിലും അവബോധം സൃഷ്ടിക്കാനുമായി കേരള സർക്കാർ ആരംഭിച്ച ഒരു വിമുക്തി മയക്കുമരുന്ന് വിരുദ്ധ പ്രചാരണ പരിപാടിയാണ് വിമുക്തി.
2025-26 പ്രവർത്തനങ്ങൾ
പ്രവേശനോത്സവ ദിനത്തിൽ വിമുക്തി ക്ലബ് ഉത്‌ഘാടനം
2025 ജൂൺ 2 തിങ്കൾ 9 എ എം ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെയും വിമുക്തി ക്ലബ്ബിന്റെയും ഉദ്ഘാടനം കോട്ടയം ഡി വൈ എസ്പി ശ്രീ എ ജെ തോമസ് നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ പ്രവീൺ കെ രാജിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയിൻ എ എസ് മുഖ്യപ്രഭാഷണം നടത്തി . ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞിയുമായി ആണ് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത് . 2025 -26 അധ്യയനവർഷത്തിന്റെ പ്രവേശന ദിനത്തിൽ ലഹരിക്കെതിരെ ഒപ്പുശേഖരണം നടത്തി. ലഹരി ഉപയോഗിക്കില്ല എന്ന ദൃഢപ്രതിജ്ഞയുമായാണ് പ്രവേശനോത്സവ ദിനം തുടക്കം കുറിച്ചത്. അധ്യായന വർഷത്തിന്റെ പ്രവേശന ദിനത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടത്തി. പൊതുജനങ്ങളും അധ്യാപകരും കുട്ടികളും ചേർന്ന് 235 പേർ ഒപ്പ് ശേഖരണത്തിൽ പങ്കാളികളായി.
പരിസ്ഥിതി ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ
കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2025 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ എസ് ഐ ടി സി ശ്രീമതി സുഷ ആന്റണി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതിയെ സ്നേഹിക്കുന്നതിനോടൊപ്പം ലഹരിപദാർത്ഥങ്ങളെ വെറുക്കുന്നുവെന്നും ലഹരി ഉപയോഗം ഒഴിവാക്കി പരിസ്ഥിതിയോടും സമൂഹത്തോടും ഉത്തരവാദിത്വത്തോടെ പെരുമാറും എന്നും കുട്ടികൾ പ്രതിജ്ഞയെടുത്തു. അതിനോടൊപ്പം തന്നെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇറങ്ങാൻ റോഡിൽ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.