എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്
*പ്രവർത്തി പരിചയ ക്ലബ്*

വിദ്യാർത്ഥികളിൽ കരകൗശല വിദ്യയിലുള്ള പ്രാവിണ്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി പടിഞ്ഞാറേക്കര പ്രവർത്തി പരിചയ ക്ലബ്ബിൻ്റെ ഭാഗമായി മികച്ചതും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്നതാണ് ക്ലബിൻ്റെ ലക്ഷ്യം. വിദ്യാർത്ഥികളുടെ താൽപര്യത്തിനനുസരിച്ചും , പ്രവർത്തി പരിചയമേളയിൽ പങ്കെടുക്കുന്ന വിവിധ ഇനങ്ങൾക്കനുസരിച്ചുമുള്ള വ്യത്യസ്തങ്ങളായ പരിശീലന പരിപാടികളും ഏകദിന ശില്പശാലകളും ക്ലബ്ബിൻ്റെ ഭാഗമായി നടത്തുകയുണ്ടായി. ചിത്രത്തുന്നൽ , ഒറിഗാമി , പോസ്റ്റർ ഡിസൈനിങ് , വെജിറ്റബിൾ പ്രിന്റിംഗ് , മുത്തു കൊണ്ടുള്ള ആഭരണ നിർമ്മാണം , ഫാബ്രിക് പെയിൻറിംഗ് , ഇലക്ട്രിക്കൽ വയറിങ് , പേപ്പർ ക്രാഫ്റ്റ് എന്നീ ഇനങ്ങളിൽ നടപ്പ് അധ്യയന വർഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. പ്ലാസ്റ്റിക് വർജ്‌ജിക്കുന്നതിന്റെ ഭാഗമായി പാഴ് വസ്തുക്കൾ ഉപയോഗിച്ച് അലങ്കാരവസ്തുക്കൾ നിർമ്മിക്കുന്നതിന് പ്രത്യേക ശില്പശാലയും നടത്തി. ഈ അധ്യയന വർഷം പ്രവർത്തിപരിചയമേളയിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡോടുകൂടി മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചത് ക്ലബ്ബിൻ്റെ പ്രവർത്തന മികവിന്റെ പരിച്ഛേദമാണ്.
