ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
ജൂൺ 2 പ്രവേശനോത്സവം
നല്ലപാഠംകട്ടികൂട്ടിയ എഴുത്ത്
പ്രവേശനോത്സവത്തിന് മണവാട്ടിയായി ഒരുങ്ങി തച്ചങ്ങാട് സ്കൂൾ
തച്ചങ്ങാട് : പ്രവേശനോത്സവത്തിന് കുട്ടികളെ വരവേൽക്കാൻ മണവാട്ടിയായി ഒരുങ്ങി കാത്തു നിൽക്കുകയാണ് തച്ചങ്ങാട് ഗവ. ഹൈസ്കൂൾ .
സ്കൂൾ പ്രവേശനോത്സവത്തിന് സ്കൂളിൻ്റെ മികവുകൾ നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും അറിയിക്കുന്ന ഒപ്പനയുമായി തയ്യാറായി നിൽക്കുകയാണ് സ്കൂളിലെ കുട്ടികൾ . മണവാട്ടിയായി തച്ചങ്ങാട് സ്കൂളിൻ്റെ പ്രതീകാത്മകവേഷമണിയുന്നത് ഒന്നാം ക്ലാസുകാരിയായ പി.അവ്യയ ആണ്. അധ്യാപികയായ സുനിമോൾ ബളാൽ രചിച്ച ' കൊമ്പ്' ഇശലിലുള്ള മാപ്പിളപ്പാട്ടിന് ഒപ്പനയുടെ നൃത്തച്ചുവടുകൾ നൽകി പരിശീലിപ്പിച്ചത് അധ്യാപകരായ സി. സജിഷയും സിന്ധുവുമാണ്. ഒപ്പനയുടെ ഗാനം തത്സമയം ആലപിക്കുന്നത് ഇതേ സ്കൂളിലെ അധ്യാപകനായ ശുഐബ് കൊടുവള്ളിയാണ്. ദേവ്ന ഉമേഷ്, നിവേദ്യ ഗംഗാധരൻ, അമേയ എൻ , ശ്രീജീഷ്മ, രജീഷ്മ, ഐഷ ടി, കൈവല്യ ബി.എസ്, ശ്രീനന്ദ എം , കൃഷ്ണ രാമചന്ദ്രൻ, അവ്യയ പി , അരുണിമ പ്രവീൺ എന്നിവരാണ് നൃത്തച്ചുവടുകൾ വയ്ക്കുന്നത്. പി.ടി.എ പ്രസിഡന്റ് ടി.വി. നാരായണൻ അധ്യക്ഷത വഹിക്കുന്ന പ്രവേശനോത്സവപരിപാടിയുടെ ഉദ്ഘാടനം പള്ളിക്കര വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. മണികണ്ഠൻ നിർവ്വഹിക്കും. കേരള ഫോക്‌ലോർ അകാദമി അവാർഡ് ജേതാവായ പ്രകാശൻ കുതിരുമ്മൽ മുഖ്യാഥിനി ആയിരിക്കും. തുടർന്ന് നാടൻ പാട്ട്, കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മധുര വിതരണം തുടങ്ങിയവ നടക്കും. പ്രധാനാധ്യാപിക എം.എസ് ശുഭലക്ഷ്മി, പി. പ്രഭാവതി, ടി. മധുസൂദനൻ, അജിത. ടി., ശ്രീജ. എ.കെ, അബ്ദുൾമജീദ്,പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകും
വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം പരിപാടികൾ
വായനമരം
പുസ്തക വണ്ടി പുസ്തക പ്രദർശനം
സബ്ജില്ല കലോത്സവം
വായന മാസാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്ടെ 'പുസ്തക വണ്ടി'യുമായി സഹകരിച്ച് വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.24 ,25 തീയതികളിലായി നടന്നുവരുന്ന പുസ്തകോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ നിരവധിയാളുകൾ പുസ്തകം വാങ്ങാനായി എത്തുന്നുണ്ട്. പ്രധാന അധ്യാപിക സജിത കെ എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യാപകരായ ടി. മധുസൂദനൻ, ഹരിത വിവേക് ,പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. നബിൻ ഒടയൻചാൽ നന്ദി പറഞ്ഞു.
JUNE 5
പരിസ്ഥിതിദിനം
🌿🌿🌿🌿🌿🌿 ജൂൺ 5 പരിസ്ഥിതിദിനം വുമായി ബന്ധപ്പെട്ട കുട്ടിക്കൊരു കുഞ്ഞിത്തൈ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ കുട്ടിയും തൈകൾ അവരവരുടെ വീട്ടിൽ നട്ടു. കൂടാതെ അന്നേ ദിവസം ക്ലാസ്സിന് ഒരു പൂന്തോട്ടം എന്ന പേരിൽ ഓരോ ക്ലാസ്സിനും ഓരോ പൂന്തോട്ടനിർമ്മാണ പ്രവർത്തനവും ചെയ്തു. അതിനാവശ്യമായ സാമഗ്രികൾ (ചെടികൾ വിത്തുകൾ,) കുട്ടികൾ കൊണ്ട് വന്നു. .🌿🌿🌿🌿
ചാന്ദ്രദിനംJULY 21
'ചന്ദ്രോദയം' ചാന്ദ്രദിനാചരണം
ജി എച്ച് എസ് തച്ചങ്ങാട് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനം ആചരിച്ചു. പരിപാടികൾ ഹെഡ്മിസ്ട്രസ് സജിത കെ.എം ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ , ക്ലാസ് തല പതിപ്പ് എന്നിവ ശ്ര'JRC ദ്ധേയമായി. മോഡലുകളുടെ പ്രദർശനത്തിൽ 9 A യിലെ പൃഥിരാജിൻ്റെ ' ആൻഡ്രോയ്ഡ് ചന്ദ്രേട്ടൻ, 8 G യിലെ സലാനി സുരേഷിൻ്റെ 'പ്രകാശിക്കുന്ന ചന്ദ്രൻ' എന്നിവ മികച്ചു നിന്നു. ചാന്ദ്രദിന ഡിജിറ്റൽ ക്വിസ് ഹൈസ്കൂൾ വിഭാഗം അധ്യാപകൻ പ്രേമചന്ദ്രൻ മാസ്റ്റർ നിയന്ത്രിച്ചു. LP , UP , HS തലങ്ങളിൽ മികച്ച മത്സരം നടന്നു. തുടർന്ന് ബഹിരാകാശ കൗതുകങ്ങളുടെ സ്ലൈഡ് പ്രദർശനം നടന്നു. ബഹിരാകാശത്ത് എത്തിയ ശുഭാംശു ശുക്ലയ്ക്ക് കുട്ടികൾ എഴുതിയ കത്തുകൾ മികവുറ്റതായിരുന്നു. ചാന്ദ്രദിന പതിപ്പുകളിൽ നിന്ന് വിജയികളായ ക്ലാസുകളെ തിരഞ്ഞെടുത്തു. സയൻസ് അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. എല്ലാ മത്സരങ്ങളിലും മികച്ച പങ്കാളിത്തമുണ്ടായി
ചക്കമഹോത്സവം
Lp ക്ലാസ്സിലെ കുട്ടികൾ വളരെ വിപുലമായ രീതിയിൽ ചക്ക മഹോത്സവം പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ വൈവിധ്യങ്ങളാർന്ന വിഭവങ്ങൾ ഉണ്ടാക്കി കൊണ്ടു വന്നു. ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രെസ് സജിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മധു മാഷ്, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ എന്നിവർ സംസാരിച്ചു
നാട്ടി
എസ് പി സി യൂനിറ്റ് ജി.എച്ച് എസ് തച്ചങ്ങാട് നാട്ടി മഹോത്സവം
മനുഷ്യ സംസ്കൃതിയിൽ കൃഷിക്കുള്ള പങ്ക് നിസ്തുലമാണ് കാർഷിക മേഖലയിലുള്ള പ്രായോഗിക പഠനം വിദ്യാർത്ഥികളെ കൃഷിയോടടുപ്പിക്കുന്നതിനോടൊപ്പം പ്രശ്നപരിഹാരം, വിമർശനാത്മക ചിന്ത സംഘടിത പ്രവർത്തനം തുടങ്ങിയ പ്രധാനപ്പെട്ട കഴിവുകൾ ആർജ്ജിക്കാനും, വികസിപ്പിക്കാനും
സഹായിക്കും
ഉദുമ ഗ്രാമ പഞ്ചായത്തിനെ നേതൃത്വത്തിൽ നടത്തിയ നാട്ടി മഹോത്സവത്തിൽ
എസ്.പി.സി കാഡറ്റുകൾ പങ്കെടുത്തു ഞാറ്റടികൾ വരിയും നിരയുമൊപ്പിച്ച് നടാൻ മുതിർന്ന കർഷകർ അവരെ പഠിപ്പിച്ചു.
"നെൽവയൽആവാസവ്യവസ്ഥ പരിസ്ഥിതി പ്രാധാന്യവും നാട്ടറിവുകളും "
എന്ന വിഷയത്തിൽ പരമ്പരാഗത കർഷകർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഉച്ചക്ക് നാടൻ കുത്തരിക്കഞ്ഞിയും, മാങ്ങ ഇഞ്ചി ചമ്മന്തിയും കുട്ടികൾ ആസ്വദിച്ച് കഴിച്ചു.
വിജയോത്സവം
കുട നിർമ്മാണം'(നല്ലപാഠം)'
നല്ലപാഠം ക്ലബ്ബിന്റ നേതൃത്വത്തിൽ കുട നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. നിഷ ടീച്ചർ ആണ് പരിശീലനം നൽകിയത്. പിടിഎ, മദർ പിടിഎ അംഗങ്ങൾ,സ്റ്റാഫ്, അധ്യാപകർ എന്നിവർ പങ്കെടുത്തു
രക്ഷിതാക്കൾക്ക് കുട നിർമ്മാണം
തച്ചങ്ങാട്: നല്ലപാഠം ക്ലബ്ബിൻറെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ രക്ഷിതാക്കൾക്ക് കുട നിർമ്മാണ പരിശീലനം നൽകി.
രക്ഷിതാക്കൾക്ക് സ്വയംതൊഴിൽ പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 14 രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു . ഇവരെ ഉപയോഗിച്ച് കുട്ടികൾക്ക് പരിശീലനം നൽകാനും ഗ്രാമീണ തൊഴിൽ ക്ഷമത ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് നല്ല പാഠം കോർഡിനേറ്റർമാർ പറഞ്ഞു. കൂടാതെ നല്ലപാഠം യൂണിറ്റിൻ്റെ നേതൃത്വത്തിൽ അടുത്ത അധ്യയന വർഷം കുട്ടികൾക്കാവശ്യമായ കുടകൾ ചെറിയ നിരക്കിൽ നിർമ്മിച്ചു നൽകാനും ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞു.
സ്കൂളിലെ പ്രവൃത്തി പരിചയ അധ്യാപകരായ പി.പി ഷബ്ന , പി.നിഷ എന്നിവരാണ് പരിശീലിപ്പിച്ചത്. പ്രധാനാധ്യാപിക സജിത കെ.എം അധ്യാപകരായ ശ്രീജ കെ.എ , ടി. മധുസൂദനൻ, അജിത ടി ,സജിനി , റീജ, ആർദ്ര, ശുഭപ്രഭ എന്നിവർ നേതൃത്വം നൽകി
സ്‌നേഹവീട് നിർമ്മാണം
അമ്പലത്തറയിലുള്ള എൻഡോസൾഫാൻ സ്നേഹവീട് നിർമ്മാണത്തിനായി നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ തുക കൈമാറുന്നു.
ജിഎച്ച്എസ് തച്ചങ്ങാട് സ്കൂൾ കായികമേള
സെപ്റ്റംബർ 11,12 തീയതികളിൽ തച്ചങ്ങാട് സ്കൂൾ ഒളിമ്പിക്സ് വളരെ മികച്ച രീതിയിൽ നടന്നു. കുട്ടികളുടെ പങ്കാളിത്തം വളരെ മികച്ച രീതിയിലായിരുന്നു.9.30 മണിക്ക് HM സജിത ടീച്ചർ, കായിക അദ്ധ്യാപകൻ അശോകൻ മാഷ് ഇവരുടെ സാനിധ്യത്തിൽ ബേക്കൽ SI ബഹു: സവ്യസാചി സർ പതാക ഉയർത്തി. മാർച്ച് പാസ്റ്റടുകൂടി പരിപാടി ആരംഭിച്ചു. 12/09/25 വെള്ളിയാഴ്ച 5 മണിക്ക് കായിക അദ്ധ്യാപകൻ പതാക താഴ്ത്തി പരിപാടി അവസാനിപ്പിച്ചു
സ്കാഫിങ് സെറിമണി
GHS തച്ചങ്ങാട് സ്കൂളിലെ JRC യൂണിറ്റിലെ A level Cadets ന്റെ investiture ceremony ബഹുമാന്യനായ ബേക്കൽ SI ശ്രീ. സവ്യസാചിയുടെ നേതൃത്വത്തിൽ സെപ്തംബർ 11 രാവിലെ 10.30 നു നടന്നു. SI സവ്യസാചി സർ JRC കേഡറ്റിനു തേന്മാവ് നൽകി കൊണ്ട് 'മുറ്റത്തൊരു തേന്മാവ് ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.
ഓണാഘോഷം
സ്കൂൾ കലോത്സവം
ഗവ : ഹൈസ്കൂൾ തച്ചങ്ങാട് സ്കൂൾ കലോത്സവം ഖയാൽ -2025 പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ ഉദ്ഘാടനം ചെയ്തു. അമൃത ടിവി സൂപ്പർസ്റ്റാർ റിയാലിറ്റി ഷോ ഫെയിം ദേവാംഗി പി ഹരി മുഖ്യാതിഥിയായി.
സബ്ജില്ല സ്പോസസംർട്സ് വിജയാഘോഷം
സബ്ജില്ലാ സ്പോർട്സിൽ മികച്ച വിജയം കരസ്ഥ മാക്കിയ കുട്ടികളെയും അതിനു പ്രാപ്തനാക്കിയ അശോകൻ മാഷിനും ജിഎച്ച്എസ് തച്ചങ്ങാട് സ്കൂളിലെ അധ്യാപകരും പിടിഎ ഭാരവാഹികളും അനുമോദിക്കുകയും ഒരു വിജയഘോഷ യാത്ര സംഘടിപ്പിക്കുകയും ചെയ്തു
ശാസ്ത്രമേള
സബ്ജില്ല ശാസ്ത്ര മേള ജിഎച്ച്എസ്എസ് പള്ളിക്കരയും ജിഎംയുപിഎ സ് പള്ളിക്കരയിലുമായി നടന്നു. വളരെ മികച്ച പങ്കാളി ത്തമായിരുന്നു കുട്ടികളുടെ ഭാഗത്തു നിന്നുണ്ടായത്. സയൻസ്, സോഷ്യൽ, ഗണിത മേഖലകളിൽ യു പി വിഭാഗം ചാമ്പ്യൻമാരായി. പ്രവൃത്തി പരിചയ മേഖലയിലും ഐ ടി യിലും മികച്ച നേട്ടം കൈവരിച്ചു. സയൻസ്, സോഷ്യൽ, ഗണിതം, പ്രവൃത്തി പരിചയം, ഐ ടി മേഖലകളിൽ ഹൈസ്കൂൾ വിഭാഗം വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്
സബ്ജില്ല
കലോത്സവം
അറുപത്തി നാലാമത് സബ്ജില്ല ബേക്കൽ കലോത്സവം ജിഎഫ് എച്ച് എസ് എസ് ബേക്കൽ സ്കൂളിൽ വച്ചു വളരെ വിപുലമായി നടന്നു. പ്രൈമറി കുട്ടികളും ഹൈസ്കൂൾ കുട്ടികളും അടങ്ങുന്ന നൂറു കണക്കിന് കുട്ടികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു.എൽ പി സെക്ഷൻ ഓവർ ഓൾ രണ്ടാമതും ഹൈസ്കൂൾ ഓവർ ഓൾ രണ്ടാമതും സംസ്കൃത ഓവർ ഓൾ കിരീടവും ലഭിച്ചു.
സംസ്ഥാന സ്കൂൾ കായിക മേള
സംസ്ഥാന ശാസ്ത്രമേള
സംസ്ഥാന ശാസ്ത്രമേള പാലക്കാട് വച്ചു നടന്നു. തച്ചങ്ങാട് സ്കൂളിലെ കുട്ടികൾ വളരെ മികവാർന്ന രീതിയിൽ മത്സരിച്ച് തിളക്കമാർന്ന വിജയം കരസ്തമാക്കി.
നല്ലപാഠം
അങ്കണവാടിയിലെ കുഞ്ഞു മക്കൾക്ക് കളിക്കാൻ കൈനിറയെ കളിപ്പാട്ട ങ്ങളുമായി തച്ചങ്ങാട് സ്കൂളിലെ നല്ലപാഠംകൂട്ടുകാർ
JRC സെമിനാർ
ജെ ആർ സി കേഡറ്റുകൾ ആയ A ലെവൽ B ലെവൽ കുട്ടികൾക്കായി ഏകദിന സെമിനാർ നവംബർ 14ന് വെള്ളിയാഴ്ച ജി എച്ച് എസ് പാക്കം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. അതിൽ ജൂനിയർ റെഡ് ക്രോസ് ചരിത്രവും പ്രവർത്തന മേഖല എന്നിവ സംബന്ധിച്ചുള്ള ക്ലാസ് അനിൽ സാറും ഫസ്റ്റ് എയ്ഡ് റോഡ് സേഫ്റ്റി എന്നിവയെ കുറിച്ചുള്ള ക്ലാസ് സി വരുൺ( certified trainer) സാറും ക്ലാസുകൾ കൈകാര്യം ചെയ്തു.
സർഗ്ഗവിദ്യാലയം
സ്കൂളമ്മയ്ക്കൊരു ഓണപ്പുടവ'
പെൻ ബോക്സ് നിർമ്മാണം
പറവക്ലബ്ബ് പക്ഷി നിരീക്ഷണം
....അരവത്ത് വയൽ, പനയാൽ വയൽ എന്നിവിടങ്ങളിലെ പക്ഷി നിരീക്ഷണം.
ആസ്വാദനക്കുറിപ്പ് രചന
വായനമാസാചരണത്തോടനുബന്ധിച്ചു 27/06/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക 1:30 മുതൽ 2:30 വരെ ഹൈസ്കൂൾ,യു പി വിഭാഗം കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് രചനാ മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ പൃഥ്വീരാജ് ഒന്നാം സ്ഥാനവും 10 A ക്ലാസ്സിലെ വൈഷ്ണവി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ 7A ക്ലാസ്സിലെ കൃഷ്ണ രാമചന്ദ്രൻ ഒന്നാം സ്ഥാനവും 7 F ക്ലാസ്സിലെ ദേവനന്ദ എസ് മേനോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
മുറ്റത്തൊരു തേന്മാവ്
GHS തച്ചങ്ങാട് സ്കൂളിലെ JRC യൂണിറ്റിലെ A level Cadets ന്റെ investiture ceremony ബഹുമാന്യനായ ബേക്കൽ SI ശ്രീ. സവ്യസാചിയുടെ നേതൃത്വത്തിൽ സെപ്തംബർ 11 രാവിലെ 10.30 നു നടന്നു. SI സവ്യസാചി സർ JRC കേഡറ്റിനു തേന്മാവ് നൽകി കൊണ്ട് 'മുറ്റത്തൊരു തേന്മാവ് ' എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.
കാവ്യാഞ്ജലി
2025 ജൂലായ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ കുട്ടികൾക്കായുള്ള (LP UP HS)കവിതാലാപനം മത്സരം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക സജിത കെഎം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 8H ക്ലാസ്സിലെ അഭിഷേക് P ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ പൃഥ്‌വിരാജ് രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 7 എ ക്ലാസ്സിലെ കൃഷ്ണ രാമചന്ദ്രൻ ഒന്നാം സ്ഥാനവും 5E ക്ലാസ്സിലെ അമിയ മണികണ്ഠൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വായന മത്സരം
ജൂലായ് 3 വ്യാഴാഴ്ച LP കുട്ടികൾക്കു വായന മത്സരം,കൈയ്യെഴുത് മത്സരം എന്നിവ സംഘടിപ്പിച്ചു വായനമത്സരത്തിൽ 3ബി ക്ലാസ്സിലെ ഫിദൽ കെ. ആർ ഒന്നാം സ്ഥാനവും 4എ ക്ലാസ്സിലെ സ്വാതിക വി രണ്ടാം സ്ഥാനവും 4എ ക്ലാസ്സിലെ അനുഗ്രഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൈയ്യെഴുത് മത്സരത്തിൽ 4സി ക്ലാസ്സിലെ അവന്തിക ഒന്നാം സ്ഥാനവും 3 എ ക്ലാസ്സിലെ തൻഷിക ലക്ഷ്മി രണ്ടാം സ്ഥാനവും 4 എ ക്ലാസ്സിലെ തീർത്ഥ ലക്ഷ്മി മൂന്നാം സ്ഥാനവും നേടി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും പ്രധാനാധ്യാപിക സജിത ടീച്ചർ അഭിനന്ദിച്ചു.
സ്കൂൾ പഠനയാത്ര
2024-25 വർഷത്തെ സ്കൂൾ പഠനയാത്ര 15/11/2025 നു ജി എച്ച്എ സ് തച്ചങ്ങാട് സ്കൂളിൽ നിന്നും ആരംഭിച്ചു. കൊടൈക്കനാൽ, കമ്പം, തേനി ഇവിടെയൊക്കെ പോയി കുട്ടികൾ വളരെ നന്നായി ആസ്വദിച്ചു. സ്റ്റാഫ്, പിടിഎ, എംപിടി എ എന്നിവരടങ്ങുന്ന ടീം ആണ് കുട്ടികളെയും കൂട്ടി പുറപ്പെട്ടത്
മൾട്ടി മീഡിയ സാഹിത്യ ക്വിസ്
ജൂലായ് 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നു ക്വിസ് മാസ്റ്റർ പ്രേമചന്ദ്രൻ മാഷുടെ നേതൃത്വത്തിൽ മൾട്ടി മീഡിയ സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. LP ,UP ,HS വിഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ പങ്കെടുത്തു. LP വിഭാഗത്തിൽ 4സി ക്ലാസ്സിലെ അനെയ എസ് നാരായൺ ഒന്നാം സ്ഥാനവും,4എ ക്ലാസ്സിലെ ധ്യാൻജിത് രണ്ടാം സ്ഥാനവും 4 സി ക്ലാസ്സിലെ ശിവദാ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ 7F ക്ലാസ്സിലെ അനിർവേദ് ഒന്നാം സ്ഥാനവും, 6 A ക്ലാസ്സിലെ ദേവിക രണ്ടാം സ്ഥാനവും 6D ക്ലാസ്സിലെ ശ്രീദേവി മോഹൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ച വെച്ച 5 A ക്ലാസ്സിലെ ആദിദേവിനെ പ്രത്യേക പ്രോത്സാഹനം നൽകി ഹൈസ്കൂൾ വിഭാഗത്തിൽ 10 A ക്ലാസ്സിലെ വൈഷ്ണവി ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ പ്രിത്വീരാജ് രണ്ടാം സ്ഥാനവും 8E ക്ലാസ്സിലെ നേഹ പ്രകാശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.