ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 40021-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 40021 |
| യൂണിറ്റ് നമ്പർ | kl/2018?40021 |
| ബാച്ച് | 2024-27 |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | പുനലൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സരിത എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ലക്ഷ്‌മി ബി എസ് |
| അവസാനം തിരുത്തിയത് | |
| 08-01-2026 | 40021 |

പ്രവർത്തനങ്ങൾ
സ്കൂൾ തല ക്യാമ്പ് 2025
പുനലൂർ ചെമ്മന്തൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് 2025 മേയ് 26-ന് സ്കൂൾ ഐ ടി ലാബിൽ വിജയകരമായി നടത്തപ്പെട്ടു.
സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം
പുനലൂർ ചെമ്മന്തൂർ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് 2025 ഒക്ടോബർ 25-ന് സ്കൂൾ ഐ ടി ലാബിൽ വിജയകരമായി നടത്തപ്പെട്ടു.എച്ച്. എം ശ്രീമതി സുജാ ദേവി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പുനലൂർ റ്റി എസ് എച്ച് എസ്.എസിലെ ടീച്ചർ ശ്രീമതി. സോണിയ ക്യാമ്പിന് നേത്യത്വം നൽകി.
ബാസ്കറ്റ്ബോൾ ഗെയിം തയ്യാറാക്കൽ
ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസുകളിൽ കുട്ടികൾ പരിചയപ്പെട്ട സങ്കേതങ്ങളും നേടിയ ശേഷികളും പ്രയോഗിക്കാനും, പുതിയ സന്ദർഭങ്ങളിൽ അവ ഉപയോഗിക്കാനുമുള്ള അവസരം ഒരുക്കുന്ന തരത്തിലാണ് ഈ പ്രവർത്തനം ആസൂത്രണം ചെയ്തത്.
സ്ക്രാച്ച് 3-യിലെ ബോക്സ് 2D ഫിസിക്സ് എക്സ്റ്റൻഷൻ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾ ഗെയിം തയ്യാറാക്കി. ഈ ഗെയിം നിർമ്മിക്കാൻ പഠിച്ചതിലൂടെ വിദ്യാർത്ഥികൾക്ക് പ്രോഗ്രാമിങ് പ്രവർത്തനങ്ങളിൽ കൂടുതൽ താൽപര്യം ജനിപ്പിക്കാൻ സാധിച്ചു.
അനിമേഷൻ സെഷൻ
വിദ്യാർത്ഥികളിൽ അനിമേഷനോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും കൂടുതൽ അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെടുത്തി ഈ മേഖലയിലെ വിവിധ സാധ്യതകൾ മനസ്സിലാക്കാനും സഹായിക്കുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.
സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം ഒരു പ്രോമോ വീഡിയോ തയ്യാറാക്കുന്ന പ്രവർത്തനമാണ് ഇവിടെ വിദ്യാർത്ഥികൾ നടത്തിയത്. ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഈ വീഡിയോ തയ്യാറാക്കിയത്.
രണ്ടാമത്തെ പ്രവർത്തനത്തിൽ, കേഡൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത പശ്ചാത്തല സംഗീതം ഉൾപ്പെടുത്തി വീഡിയോ പൂർത്തിയാക്കി. ഓപ്പൺ ടൂൺസിൽ സ്കെയിൽ, റൊട്ടേഷൻ, പൊസിഷൻ തുടങ്ങിയവ ഉപയോഗിച്ചുള്ള അനിമേഷനുകൾ തയ്യാറാക്കാൻ വിദ്യാർത്ഥികൾ മനസ്സിലാക്കി.
തയ്യാറാക്കിയ അനിമേഷൻ വീഡിയോ റെൻഡർ ചെയ്ത് വിദ്യാർത്ഥികൾ പെൻഡ്രൈവിൽ സൂക്ഷിച്ചു. ഉപജില്ല തലത്തിലുള്ള സെലക്ഷനുവേണ്ടി ഈ വീഡിയോയുടെ നിലവാരം അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.
ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാമ്പ്
2024-25 അധ്യയന വർഷത്തെ പുനലൂർ ഉപജില്ല ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ക്യാമ്പ് പുനലൂർ സെന്റ്. ഗൊരേറ്റി എച്ച് എസ് എസിൽ വെച്ച് നടന്നു. 2025 ഡിസംബർ 30, 31 തീയതികളിൽ നടന്ന ക്യാമ്പിൽ ആകെ ആറ് വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പ്രോഗ്രാമിംഗ്, ആനിമേഷൻ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പരിശീലനം നൽകിയത്.ആദിത്യ, ആർദ്ര, ബിൻസി എന്നിവർ പ്രോഗ്രാമിംഗ് വിഭാഗത്തിലും നിവിൻ, അലൻ, ജിഫിൻ എന്നിവർ ആനിമേഷൻ വിഭാഗത്തിലും പരിശീലനം നേടി.
ക്യാമ്പിൽ പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളിലാണ് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകിയത്.
പ്രോഗ്രാമിംഗ് വിഭാഗം
1. ആർഡിനോ ഉപയോഗിച്ച് വിൻഡ് വെയ്ൻ നിർമ്മിക്കുന്ന വിധം.
2. സ്ക്രാച്ച് , പിക്റ്റോ ബ്ലോക്സ് എന്നിവ ഉപയോഗിച്ച് വെതർ ഫോർകാസ്റ്റിംഗ്
3. ലൈറ്റ് സെൻസർ ഉപയോഗിച്ച് താപനില അളക്കുന്ന രീതി
ആനിമേഷൻ വിഭാഗം
ആനിമേഷൻ പരിശീലനത്തിനായി ഓപ്പൺ ടൂൺസ് ബ്ലെൻഡർ എന്നീ സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിച്ചത്. ഒന്നാം ദിവസം: ഓപ്പൺ ടൂൺസിലെ പ്ലാസ്റ്റിക് ടൂൾ ഉപയോഗിച്ച് നിശ്ചല ചിത്രങ്ങൾക്ക് ചലനം നൽകുന്ന രീതി വിദ്യാർത്ഥികൾ പഠിച്ചു. കൂടാതെ ആനിമേഷനിലെ ക്യാമറ ചലനങ്ങൾ ,റേ ലിറ്റ് ഉപയോഗിച്ച് പ്രകാശ ഇഫക്റ്റുകൾ നൽകുന്ന രീതി, ഇൻ-ബിറ്റവീൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഇമോജിയുടെ ഭാവങ്ങൾ മാറ്റുന്ന രീതി എന്നിവയിലും പരിശീലനം ലഭിച്ചു. സൂര്യോദയത്തിന്റെ ചിത്രം വരച്ച് അതിൽ നിറം മാറ്റവും ചലനവും നൽകാനും വിദ്യാർത്ഥികൾ പഠിച്ചു.
രണ്ടാം ദിവസം ശബ്ദത്തിനനുസരിച്ച് ചുണ്ടുകൾ ചലിപ്പിക്കുന്ന ലിപ് സിങ്ക് രീതിയാണ് പ്രധാനമായും പഠിപ്പിച്ചത്. തുടർന്ന് ബ്ലെൻഡർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മേശ, കസേര തുടങ്ങിയ 3D ഒബ്ജക്റ്റുകൾ നിർമ്മിക്കാൻ പരിശീലിച്ചു.