Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വിരുദ്ധദിനം
കുട്ടികളിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തിയെടുക്കുന്നതിനായി വിപുലമായ പരിപാടികളോടെ JRC വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഈ വർഷത്തെ ലഹരി വിരുദ്ധദിനം ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസ്സ് നയിച്ചത് സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചറായിരുന്നു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. വിദ്യാർത്തികൾക്കായി പ്രസംഗമത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം, ഉപന്യാസരചന എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി.
രാഷ്ട്രീയ ഏകതാദിവസ്
സ്കൂളിലെ SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് സമുചിതമായി ആചരിച്ചു. സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. RUN FOR UNITY , RUN AGAINST DRUGS എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രത്യേക റാലി സംഘടിപ്പിച്ചു.