ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./വിദ്യാരംഗം‌

14:08, 29 ഒക്ടോബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35028 (സംവാദം | സംഭാവനകൾ) (→‎ജൂൺ 19 വായനദിനാചരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം‌ കലാ സാഹിത്യവേദി

2024 - 25 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

ജ‍ൂൺ 19 വായനദിനാചരണം

ആയാപറമ്പ് ഗവ :ഹയർ സെക്കന്ററി സ്കൂളിൽ  വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനദിനാചരണം സമുചിതമായി സംഘടിപ്പിച്ചു .സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി സീന കെ നൈനാൻ അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു .ഓണാട്ടുകരയുടെ പ്രിയ എഴുത്തുകാരൻ ശ്രീ പ്രാലേയം ശശിധരൻപിള്ള ഉദ്ഘാടനം നിർവഹിച്ചു .സ്കൂളിലെ സീനിയർ ടീച്ചർമാരായ ശ്രീമതി സുജാതോമസ് , ശ്രീമതി രാജലക്ഷ്മി,ശ്രീമതി സിന്ധുമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു .തുടർന്ന് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇ -ബുക്ക് റീഡിങ് നടത്തി .പ്രൈമറി തലത്തിലെ വിദ്യാർത്ഥികളുടെ അക്ഷരദീപം കൊളുത്തൽ ചടങ്ങ് സംഘടിപ്പിച്ചു .തുടർന്ന് ഒൻപതാം ക്ലാസ്സിലെ 'സുകൃതഹാരങ്ങൾ' എന്ന കുമാരനാശാന്റെ ചണ്ടാലഭിക്ഷുകിയിലെ പാഠഭാഗം വിദ്യാർത്ഥികൾ നൃത്താവിഷ്കാരമായി അവതരിപ്പിച്ചു.വായനദിന സന്ദേശവും വയനദിന പ്രതിജ്ഞയും നടത്തി . കുട്ടികളുടെ കവിതാപാരായണം ,പുസ്തകപരിചയം എന്നിവ നടന്നു.തുടന്ന് സ്കൂളിലെ ശ്രീലേഖ ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു .ദേശീയഗാനത്തോടെ ചടങ്ങു പര്യവസാനിച്ചു .

ജൂൺ 22 'ജ്യോതിർഗമയ' പദ്ധതിയുടെയും അക്ഷരവേദിയുടെയും ഉദ്ഘാടനം

പ്രമാണം:Ananya Thiwari.jpg

ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ  2024 ജൂൺ 22 ആം തീയതി ഉച്ചക്ക് 3 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാചരണത്തിന്റെ ഭാഗമായി 'ജ്യോതിർഗമയ' പദ്ധതിയുടെയും അക്ഷരവേദിയുടെയും ഉദ്ഘാടനം നടന്നു .സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സീന കെ നൈനാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ബഹു.ഹരിപ്പാട് ബി പി സി ശ്രീമതി ജൂലി എസ്സ് ബിനു ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ ഹരിപ്പാടിന്റെ പ്രിയ എഴുത്തുകാരി ശ്രീമതി. ശ്രീദേവിപിള്ള മുഖ്യ പ്രഭാഷണം നടത്തി.അവരുടെ  'അരിപ്പൂക്കരയുടെ ഓർമ്മപുസ്തം' എന്നപുസ്തകം ചടങ്ങിൽ പരിചയപ്പെടുത്തി. തുടർന്ന് സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.രാജലക്ഷ്മി കെ ആർ മീരയുടെ 'ഘാതകൻ'എന്ന പുസ്തകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളുടെ പുസ്തകആസ്വാദനവും പുസ്തക പരിചയവും കവിതാപാരായണവും നടന്നു. സീനിയർ ടീച്ചർമാരായ ശ്രീമതി സിന്ധുമോൾ,ശ്രീമതി ശ്രീലേഖ,എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് മലയാളം അധ്യാപിക ശ്രീമതി.തിങ്കൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

ജൂലൈ 5 ബഷീർ ദിനം

പ്രശസ്ത മലയാള സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ (ബേപ്പൂർ സുൽത്താൻ)ചരമദിനമായ ജൂലൈ 5 ന് ആയാപറമ്പ് ഗവ:ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂളിലെ സീനിയർ ടീച്ചർ ശ്രീമതി.സുജതോമസ് മുഖ്യ പ്രഭാഷണം നടത്തി. ബഷീർ കൃതികളുടെ പ്രത്യേകതകളും കഥാപാത്ര സ്വഭാവങ്ങളും ടീച്ചർ ഇതിൽ പ്രതിപാദിച്ചു. അധ്യാപകരായ ശ്രീമതി.ശ്രീലേഖ,ശ്രീമതി. തിങ്കൾ എന്നിവർ ബഷീർ അനുസ്മരണം നടത്തി.തുടർന്ന് LP/ UP/ HS വിഭാഗങ്ങളിൽ നിന്നുമായി കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. പാത്തുമ്മയും,മജീദും,സുഹറയും, ഒറ്റക്കണ്ണൻ പോക്കറും ,ആനവാരി രാമൻനായരും,എട്ടുകാലി മമ്മൂഞ്ഞും,സൈനബയും,പൊൻകുരിശ് തോമയുമെല്ലാം സദസ്സിലെത്തിയത് കൗതുകമുണർത്തി.നിറഞ്ഞ കയ്യടികളോടെ എല്ലാരേയും സദസ്സ് വരവേറ്റു. മതിലുകളിലെ ബഷീറും നാരായണിയും പുനർജനിച്ചപ്പോൾ സദസ്സിലുള്ളവർക്കു അതൊരു നവ്യാനുഭവം തന്നെ ആയി.തുടർന്ന് ബഷീർ കൃതികളുടെ പുസ്തകപരിചയവും കുട്ടികൾ നടത്തി.ബഷീർ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരവുംനടന്നു . സ്കൂളിലെ സീനിയർ ടീച്ചർ ആയ ശ്രീമതി.സിന്ധുമോൾ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.

2025 - 26 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ

ജൂൺ 19 വായനദിനാചരണം

ആയാപറമ്പ് ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം  വായനദിനാചരണവും 2025 ജൂൺ 19 ആം തീയതി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ. അഖിൽസർ സ്വാഗതം പറഞ്ഞചടങ്ങു് ഗ്രന്ഥശാലാ പ്രവർത്തകനും റിട്ട. HM ഉം ആയ ശ്രീ. ഷാജി സർ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീമതി. സീന ടീച്ചർ അധ്യക്ഷയായി.ശ്രീലേഖ ടീച്ചർ പുസ്തകപരിചയം നടത്തി. തുടർന്ന് കവിതപാരായണം, കുട്ടികളുടെ പുസ്തകാസ്വാദനം, നാടൻപാട്ട്,ക്വിസ് മത്സരം എന്നിവ നടന്നു.

2025 ജൂലൈ 5 ബഷീർദിനാചരണം

ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർദിനാചരണവും പുസ്തകപ്രദർശനവും നടന്നു. 2025 ജൂലൈ 7 നു നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീമതി. സീന കെ നൈനാൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ ,സീനിയർ ടീച്ചർ ശ്രീമതി. സുജ തോമസ്, ശ്രീമതി.രാജലക്ഷ്മി, ശ്രീമതി.ശ്രീലേഖ,ശ്രീമതി.തിങ്കൾ എന്നിവർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.തുടർന്ന് കുട്ടികളുടെ ബഷീർ കൃതികളുടെ ആസ്വാദനവും, കഥാപാത്ര ആവിഷ്കാരങ്ങളും,പുസ്തക പ്രദർശനവും, പോസ്റ്റർ രചനകളും,ക്വിസ് മത്സരവും നടന്നു.