സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോൽസവം 2025

സെന്റ് മേരീസ് ജിഎച്ച്എസ് ചൊവ്വന്നൂരിൽ സ്കൂൾ വീണ്ടും തുറക്കുന്നു.

പ്രിൻസിപ്പൽ ബഹുമാന്യനായ സിസ്‌റ്റർ വിന്നി സ്വാഗത പ്രസംഗം നടത്തി. വാർഡ് കൗൺസിലർ ,ശ്രീമതി ബിൻസി ജോർജ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ ജോജി, വിദ്യാഭ്യാസ കൗൺസിലർ ബഹുമാന്യനായ സിസ്‌റ്റർ അനുപമ എന്നിവർ പുതിയ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. ഫാ. തോമസ് ചൂണ്ടൽ പ്രചോദന പ്രസംഗം നടത്തി. വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു, അതിൽ പുതിയ വിദ്യാർത്ഥികൾക്കായി വൈവിധ്യമാർന്ന നൃത്തങ്ങളും ഗാനങ്ങളും ഉൾപ്പെടുന്നു.പുതുതായി വന്ന വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ നൽകി ,സ്വാഗതം ചെയ്തു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ പരിപാടിയുടെയും ഫോട്ടോകളും വീഡിയോകളും എടുത്തു.

മയക്കുമരുന്ന് വിരുദ്ധ ക്യാമ്പ് 03/06/2025ന് കുന്നംകുളം പോലീസ് സ്റ്റേഷനിലെ എസ് ഐ ജാബിർ സാർ ലഹരി, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് നടത്തി. ഹിന്ദി അധ്യാപകരായ സിസ്റ്റർ ഡാനിഷ്, സിസ്റ്റർ ഹെന്ന, സിസ്റ്റർ ലിൻസ, സിസ്റ്റർ മെറിൽ എന്നിവരുടെ നേത്റ്ത്വത്തിൽ പോസ്റ്റർ പ്രദർശനം, ചിത്രരചനാമത്സരം എന്നിവ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ എച്ച് എം ആയ സിസ്റ്റർ വിന്നി സ്വാഗതപ്രസംഗം നടത്തി. പി ടി എ അംഗമായ അഭിലാഷ് സാർ കുട്ടികളോട് സംവദിച്ചു.

പൊതുമുതൽ സംരക്ഷണ ക്യാമ്പ്

2025 ജൂൺ 4-ന് ചോവന്നൂരിലുള്ള സെന്റ് മേരീസ് സ്കൂളിൽ പൊതുജന സ്വത്തുക്കളുടെ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി നടന്നു. പ്രാരംഭത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വിഷയവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തി. വിദ്യാർത്ഥികൾ പൊതുസ്വത്ത് സംരക്ഷണത്തെക്കുറിച്ചുള്ള സ്കിറ്റും ഗാനവുമാണ് അവതരിപ്പിച്ചത്. പൊതുസ്വത്തുകൾ എല്ലാവരുടെയും ഉത്തരവാദിത്വം ആണെന്ന് സന്ദേശം പരിപാടിയിൽ ബലപ്പെടുത്തി. അവസാനത്തിൽ കുട്ടികൾ പൊതുസ്വത്തുകൾ സംരക്ഷിക്കാനായി പ്രതിജ്ഞ ചൊല്ലി. പരിപാടി കുട്ടികളിൽ സാമൂഹിക ഉത്തരവാദിത്തബോധം വളർത്തുന്നതിൽ സഹായകമായി.

പരിസ്ഥിതി ദിനം ക്യാമ്പ്

2025 ജൂൺ 5-ന് ചോവന്നൂരിലുള്ള സെന്റ് മേരീസ് സ്കൂളിൽ പരിസ്ഥിതി ദിന സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടി നടന്നു. പ്രാരംഭത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വിഷയവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തി. ജീൻസ് ഉപയോഗിച്ച് ഗ്രോ ബാഗ് നിർമ്മിക്കാൻ വിദ്യാർത്ഥികളെ പിന്തുണച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് വിന്നി മാതൃകയായി.വിദ്യാർത്ഥികൾ നൃത്തവും പ്രസംഗവും അവതരിപ്പിച്ചുു. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വം ആണെന്ന് സന്ദേശം പരിപാടി ബലപ്പെടുത്തി. അവസാനത്തിൽ കുട്ടികൾ പരിസ്ഥിതി സംരക്ഷിക്കാനായി പ്രതിജ്ഞ ചൊല്ലി.

ഹെൽത്ത് ഡേ ക്യാമ്പ്

2025 ജൂൺ 9-ന് ചോവന്നൂരിലുള്ള സെന്റ് മേരീസ് സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്യാമ്പ് നടത്തി. പ്രാരംഭത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി വ്യക്തിശുചിത്വത്തെ കുറിച്ച് സംസാരിച്ചു.പി ടി എ പ്രതിനിധിയായ സുനിൽ സ‍‌‌ർ കുട്ടികളോട് സംവദിച്ചു.അധ്യാപകനായ ഷിഖിൽ സർ ആ‌‌രോഗ്യത്തെ പറ്റിയും വ്യക്തിശുചിത്വത്തെ പറ്റിയും കുട്ടികളെ ബോധവൽക്കരരാക്കി.നിശാന്ത് ടീച്ചറുടെ നേതൃത്വ‍ത്തിൽ സൂംബാ ക്ലാസ് നടത്തി.

ഡിജിറ്റൽ അവബോധ ക്യാമ്പ്

2025 ജൂൺ 10-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ഡിജിറ്റൽ അവബോധ ക്യാമ്പ് നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി പരിപാടിയെക്കുറിച്ച് സംസാരിച്ചു.ഡിജിറ്റൽ ലോകത്തെ കുറിച്ചും ഡിജിറ്റൽ ലോകത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും സിസ്റ്റർ ഷെറിൻ മരിയ അതിനെ കുറിച് സംസാരിച്ചു

2025 ജൂൺ 12-ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ ഇംഗ്ലീഷ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കിറ്റും ഇംഗ്ലീഷ് പദ്യങ്ങളും കുട്ടികൾ ആലപിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി പരിപാടി ഉദ്ഗാടനം ചെയ്‌തു.ഇംഗ്ലീഷ് ക്ലബ് ഭാരവാഹികൾ ആയ ലിജി ടീച്ചർ സ്‌കാനിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പരിപാടി നടത്തിയത്.

റേഡിയോ ചെറി ഇനോഗ്രേഷൻ 2025 ജൂൺ 13 -ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ റേഡിയോ ചെറി ഉദ്ഗാടനം അപർണ ജനാർദനൻ നിർവഹിച്ചു. FM നെ പറ്റിയും റേഡിയോ ഉപയോഗങ്ങളെ പറ്റിയും ഹെഡ്മിസ്ട്രസ് സിസ്റ്റർ വിന്നി സംസാരിച്ചു.

വായനാ ദിനം 2025 ജൂൺ 19 -ന് സെന്റ് മേരീസ് ഗേൾസ് ഹൈ സ്കൂളിൽ വായനാ ദിനം ആഘോഷിച്ചു.വായനയുടെ പ്രാധാന്യത്തെ പറ്റി ശ്രീ എം വി നാരായണൻ മാഷ് കുട്ടികൾക്ക് ക്ലാസ്സെടുത്തകൊടുത്തു.