എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സവം സ്കൂൾ മാനേജർ ആർ സുഗതൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ജയരാജ് അധ്യക്ഷത വഹിച്ചു .ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ എസ് ലാൽ, വാർഡ് മെമ്പർ ജയരാജ് ,എസ്എൻഡിപി ശാഖാ പ്രസിഡൻറ് കെ വി സജി, സെക്രട്ടറി ഷിജു, പ്രിൻസിപ്പാൾ ബി സുരേന്ദ്രനാഥ് ,പിടിഎ വൈസ് പ്രസിഡൻറ് ദീപു, എം പി ടി എ അംഗം ശബ്നം ഹസൻ,സ്കൂൾ മാനേജ്മ്മെന്റ് കമ്മിറ്റി അംഗം രത്നകുമാർ, ഹെഡ്മിസ്ട്രസ് ജി.ലില്ലി, സ്റ്റാഫ് സെക്രട്ടറി സാബു എന്നിവർ സംസാരിച്ചു. വർണ്ണശബളമായ ഉദ്ഘാടനത്തിനുശേഷം   കുട്ടികൾക്ക് മധുരം നൽകുകയും സ്കൂൾ മാഗസിൻ വിതരണം ചെയ്യുകയും ചെയ്തു .  അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

 
സ്കൂൾ പ്രവേശനോത്സവത്തിൽ മധുരം,മാഗസിൻ വിതരണം
 
സ്കൂൾ പ്രവേശനോത്സവം
 
സ്കൂൾ പ്രവേശനോത്സവം
 
സ്കൂൾ പ്രവേശനോത്സവം 2024
 
സ്കൂൾ പ്രവേശനോത്സവം
 
പ്രവേശനോത്സവം
 
പ്രവേശനോത്സവം


പേപ്പട്ടി വിഷ പ്രതിരോധബോധവൽക്കരണം

പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ കുളപ്പട ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ ,മെഡിക്കൽ വിദഗ്ധർ എന്നിവർ അടങ്ങിയ സംഘം സ്കൂളിലെത്തുകയും പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി കുട്ടികളെ ബോധവൽക്കരിക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു.

 
പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി നടന്ന പ്രത്യേക അസംബ്ലി
 
പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി -പ്രത്യേക അസംബ്ലി
 
പേപ്പട്ടി വിഷ പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി

2024 ലെ യോഗാദിനം

2024ലെ യോഗാദിനം സമുചിതമായ പരിപാടികളോടുകൂടി ആചരിച്ചു. ജൂൺ 21ന് രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ ശ്രീ ആർ സുഗതൻ യോഗദിനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എച്ച് എം ജി. ലില്ലി , ഡെപ്യൂട്ടി എച്ച് എം ഗീത ദേവി, എൻസിസി- സ്പോർട്സ് അധ്യാപകൻ സഞ്ജയ് എന്നിവർ ചടങ്ങിന് ആശംസകൾ നിർവഹിച്ചു ,തുടർന്ന് എൻസിസി കേഡറ്റുകൾ യോഗ യുടെ പരിശീലനവും നടത്തി

 
yoga 2024
 
yoga 2024
 
yoga 2024
 
yoga 2024



ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഡൈനിങ് ഹാൾ ഉദ്ഘാടനം 2024 ജൂലായ് 26

ഉഴമലയ്ക്കൽ: ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം അഡ്വ.ജി സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു.എല്ലാ കുട്ടികൾക്കും ഭക്ഷണം കഴിക്കുന്നതിനായി എം.എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ചതാണ് ഇത്. ഉഴമലയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജെ .ലളിത അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ടി ജയരാജ് സ്വാഗതം ആശംസിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു .വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് സുനിത ,വിദ്യാഭ്യാസ ആരോഗ്യ കാര്യ അധ്യക്ഷ ഒ എസ് ലത ,വെള്ളനാട് ബ്ലോക്ക് മെമ്പർ കണ്ണൻ എസ് ലാൽ, മാനേജർ ആർ സുഗതൻ ,പിടിഎ പ്രസിഡൻറ് ഇ. ജയരാജ്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബി ആർ ദീപ, പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ്, എസ്എൻഡിപി ശാഖ പ്രസിഡൻറ് കെ വി സജി, സെക്രട്ടറി എസ് ഷിജു, ഹെഡ്മിസ്ട്രസ്  ജി ലില്ലി, സ്റ്റാഫ് സെക്രട്ടറി എസ് എസ് സാബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 
ഡൈനിങ് ഹാൾ ഉദ്ഘാടനം
 
ഡൈനിങ് ഹാൾ ഉദ്ഘാടനം
 
ഡൈനിങ് ഹാൾ ഉദ്ഘാടനം
 
ഡൈനിങ് ഹാൾ ഉദ്ഘാടനം



ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ അവാർഡ് ദാനം - സഫലം 2024 ജൂലായ് 26

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സഫലം - 2024 ന്റെ ഉദ്ഘാടനം അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജ് മെന്റും പിടിഎയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിന് പിടിഎ പ്രസിഡൻറ്  ഇ.ജയരാജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് സ്വാഗതം ആശംസിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ യുഎസ്എസ് പരീക്ഷകൾക്ക് ഉന്നത വിജയം കരസ്ഥമാക്കി യവർക്കും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെ. ലളിത, ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ആർ.സുഗതൻ, ബ്ലോക്ക് മെമ്പർ കണ്ണൻ. എസ് .ലാൽ ,വിദ്യാഭ്യാസ ആരോഗ്യകാര്യ അധ്യക്ഷ ഒ.എസ്. ലത, ഹെഡ്മിസ്ട്രസ് ജി.ലില്ലി, വാർഡ്‌ മെമ്പർ ടി. ജയരാജ്, എസ്എൻഡിപി ശാഖാ സെക്രട്ടറി എസ് ഷിജു പ്രസിഡൻറ് കെ. വി. സജി ,എം പി റ്റി.എ പ്രസിഡൻറ് ഷബ്നം ഹസൻ ,ശാഖാ വൈസ് പ്രസിഡൻറ്  എം .നകുലൻ, പിടിഎ വൈസ് പ്രസിഡൻറ് എം. ദീപു ,ഡെപ്യൂട്ടി എച്ച് എം .ഗീതാ ദേവി, സ്റ്റാഫ് സെക്രട്ടറി എസ്. എസ് സാബു എന്നിവർ സംസാരിച്ചു.

 
സഫലം
 
അവാർഡ് ദാനം - സഫലം
 
അവാർഡ് ദാനം - സഫലം
 
അവാർഡ് ദാനം - സഫലം
 
അവാർഡ് ദാനം
 
അവാർഡ് ദാനം - സഫലം
 
അവാർഡ് ദാനം - സഫലം
 
അവാർഡ് ദാനം - സഫലം
 
അവാർഡ് ദാനം - സഫലം
 
സഫലം
 
സഫലം




സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 78മത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .സ്കൂൾ മാനേജർ ആർ സുഗതൻ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കു തുടക്കം കുറിച്ചു.,പി ടി എ പ്രസിഡൻറ് ഇ. ജയരാജ്, എം പി ടി എ പ്രസിഡൻറ് ഷബ്നം ഹസൻ,  പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് ,ഹെഡ്മിസ്ട്രസ് ജി. ലില്ലി ,സ്റ്റാഫ് സെക്രട്ടറി എസ്.എസ്. സാബു, എസ് ആർ ജി കൺവീനർ റ്റി.അനിൽകുമാർ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. എസ് പി സി, എൻ സി സി ,ജെ ആർ സി, റോവേഴ്സ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ് എന്നിവയുടെ പരേഡും നടന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച 'ദേശ് ഹമാര ഹെ' എന്ന സ്കിറ്റും ദേശഭക്തിഗാനാലാപനം എന്നിവ അവതരിപ്പിക്കുകയുണ്ടായി. കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു.

 
സ്വാതന്ത്ര്യദിനം
 
ഗാന്ധിജയന്തി ആഘോഷം
 
ഗാന്ധിജയന്തി ആഘോഷം -സ്കിറ്റ്
 
സ്വാതന്ത്ര്യദിനം-പരേഡ്
 
സ്വാതന്ത്ര്യദിനം-പരേഡ്

ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നിച്ചോണം-2024

ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ - ഒന്നിച്ചോണം - 2024 വർണ്ണാഭമായ നിരവധി പരിപാടികളോടുകൂടി സമുചിതമായി ആഘോഷിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് എം നകുലൻ അധ്യക്ഷനായ ചടങ്ങിൽ  പ്രിൻസിപ്പൽ ബി സുരേന്ദ്രനാഥ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ആർ. സുഗതൻ മുഖ്യപ്രഭാഷണം നടത്തി. 907 -നമ്പർ എസ്എൻഡിപി ശാഖാ പ്രസിഡന്റ് കെ. വി. സജി, സെക്രട്ടറി എസ്. ഷിജു, ഹെഡ്മിസ്ട്രസ് ജി.ലില്ലി, പി. റ്റി.എ വൈസ് പ്രസിഡൻ്റ് എസ് .ഹരീഷ്, ഹയർ സെക്കൻഡറി പ്രതിനിധി റ്റി.എസ് ഷൈൻ, സ്റ്റാഫ് സെക്രട്ടറി എസ്. എസ് സാബു എന്നിവർ ഓണാശംസകൾ നേർന്നു. മഹാബലിയും വാമനനും ഉൾപ്പെടെയുള്ള വിവിധ പരിവേഷങ്ങൾ ഓണാഘോഷ പരിപാടികൾക്ക് ദൃശ്യശോഭ പകർന്നു. യവനിക ഫിലിം ക്ലബ്ബിൻ്റെ  'വീര്യം' എന്ന ഹ്രസ്വചിത്രത്തിൻ്റെ സ്വിച്ച് ഓൺ കർമ്മവും ചടങ്ങിൽ ഗിരീഷ് പുലിയൂർ നിർവഹിച്ചു.തുടർന്ന്  കുട്ടികളുടെ വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ എന്നിവയും  നടന്നു. തുടർന്ന് എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും നൽകി.

 
 
ഓണം
 

ഓണക്കാഴ്ചകളിലേയ്ക്ക്............

 
അത്തപ്പൂക്കളം
 
ഓണസദ്യ
 
ഓണസദ്യ
 
 
 

ഗാന്ധിജയന്തി -2024

ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .എൻസിസി എൻ എസ് എസ് ,ശുചീകരണ പ്രവർത്തനങ്ങൾ എസ് പി സി ,ജെ ആർ സി, എന്നിവയുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻറ് നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ,എച്ച് എം,സ്റ്റാഫ് സെക്രട്ടറി ,എസ് ആർ ജി കൺവീനർ ,അധ്യാപകർ എന്നിവരും പങ്കെടുത്തു.

സർവ്വമത പ്രാർത്ഥന ,ദേശഭക്തിഗാനാലാപനം ,ദീപം തെളിയിക്കൽ ,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയുടെ ഫോട്ടോ പ്രദർശനം എന്നിവയും നടന്നു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

 

സ്കൂൾ കലോത്സവത്തിന് തിരിതെളിയുന്നു

 

2024 വർഷത്തെ കലോത്സവം - ശ്രുതിലയം പി ടി എ പ്രസിഡൻറിന്റെ പതാക ഉയർത്തലോടു കൂടി ആരംഭിച്ചു. കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ ഇതിന്റെ ഭാഗമായി നടന്നു.